സ്റ്റാൻക സ്ലറ്റേവ
ബൾഗേറിയൻ ഫ്രീ സ്റ്റൈൽ ഗുസ്തിക്കാരിയായിരുന്നു സ്റ്റാൻക സ്ലറ്റേവ ഹ്രിസ്റ്റോവ (English: Stanka Zlateva Hristova (ബൾഗേറിയൻ: Станка Златева Христова). 2004ൽ ഏതൻസിൽ നടന്ന സമ്മർ ഒളിമ്പിക്സിലും 2008ൽ ബീജിങ്ങിൽ നടന്ന ഒളിമ്പിക്സ് ഗെയിംസിലും 2012ൽ ലണ്ടനിൽ നടന്ന ഒളിമ്പികിസിലും പങ്കെടുത്തു. ഇതിൽ ബീജിങ്ങിലും ലണ്ടനിലും 72 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടി. 2006ലും 2007ലും ആവർഷത്തെ ലോക വനിതാ ഗുസ്തിക്കാരിയായി. 2007, 2010, 2011 വർഷങ്ങളിൽ ബൾഗേറിയൻ സ്പോട്സ് പേഴ്സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു.
Medal record | ||
---|---|---|
Women's wrestling | ||
Representing ബൾഗേറിയ | ||
Olympic Games | ||
2008 Beijing | 72 kg | |
2012 London | 72 kg | |
World Championships | ||
2006 Guangzhou | 72 kg | |
2007 Baku | 72 kg | |
2008 Tokyo | 72 kg | |
2010 Moscow | 72 kg | |
2011 Istanbul | 72 kg | |
2009 Herning | 72 kg | |
European Championships | ||
2006 Moscow | 72 kg | |
2007 Sofia | 72 kg | |
2008 Tampere | 72 kg | |
2009 Vilnius | 72 kg | |
2010 Baku | 72 kg | |
2014 Vantaa | 75 kg | |
2005 Varna | 72 kg | |
2011 Dortmund | 72 kg |
ജീവചരിത്രം
തിരുത്തുകബൾഗേറിയയിലെ സ്ലീവൻ പ്രവിശ്യയിലെ ക്രുഷേറിൽ 1983 മാർച്ച് ഒന്നിന് ജനിച്ചു. ജനിച്ചതും വളർന്നതും ഒരു കായിക കുടുംബത്തിലാണ്. സ്റ്റാൻകയുടെ സഹോദരനും ഗുസ്തി ചാംപ്യനായിരുന്നു.ഹൈ സ്കൂൾ ടൂർണമെന്റുകളിൽ നിരവധി മെഡലുകൾ നേടി. 10 വയസ്സു മുതൽ സ്റ്റാൻകയെ സഹോദരനാണ് പരിശീലിപ്പിച്ചത്. 1997ൽ 14ാം വയസ്സിലാണ് ഔദ്യോഗികമായി ഒരു പരിശീലകന് കീഴിൽ പരിശീലനം തുടങ്ങിയത്. യാംബോലിലെ ഒരു സ്പോട്സ് സ്കൂളിൽ പഠനം നടത്തി..[1]
അവലംബം
തിരുത്തുക- ↑ Andreev, Dimitar (20 November 2006). "Станка Златева е луда по рисувани филмчета. Шампионката по борба пие сама кафето си сутрин, харесва мъжките момичета". 7sport.net. Archived from the original on 2016-03-04. Retrieved 18 June 2015.