സ്മാർട്ട് സിറ്റി, കൊച്ചി
കേരള സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്മെന്റ്സും സംയുക്തമായി കൊച്ചിയിൽ സ്ഥാപിക്കുന്ന ഉദ്യമമാണിത്. ഇരുവരും രൂപപ്പെടുത്തിയ സ്മാർട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതി ചുമതല. സർക്കാരിന്റെ ഓഹരി പങ്കാളിത്തം പതിനാറ് ശതമാനമാണ്. മുതൽമുടക്കിന്റെ ബാക്കി 84 ശതമാനമാണ് ടീകോം നൽകുക. കൊച്ചി സ്മാർട്ട് സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 8.8 ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിലെ 60 ശതമാനം ഭാഗത്തും ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണം.
2007 നവംബർ 15-ന് പാട്ടക്കാരാറിൽ ടീകോം അധികൃതരുമായി ഒപ്പു വെച്ചു. 2007 നവംബർ 16-ന് തറക്കല്ലിട്ടു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് കൊച്ചിയിൽ നടന്നു.
വ്യവസായം | വിവരസാങ്കേതികവിദ്യ ബിസിനസ് പാർക്ക് |
---|---|
Genre | ഇൻഫ്രാസ്ട്രക്‌ച്ചർ സേവന ദാതാക്കൾ |
ആസ്ഥാനം | , |
വെബ്സൈറ്റ് | www |
പദ്ധതി തുടക്കം
തിരുത്തുകകൊച്ചി സ്മാർട്ട് സിറ്റി എന്ന പദ്ധതി 2003 ലെ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കേരള ഗവൺമെന്റിലെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപ രേഖ തയ്യാറാക്കുകയും ദുബായ് ഇന്റർനെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ദുബായ് ഇന്റർനെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താൻവേണ്ടി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോൾഡിംഗ്സ് എന്ന വൻകിട സ്ഥാപനപ്രതിനിധികളുമായി 2005 ൽ ധാരണാപത്രം ഒപ്പിട്ടു.[1]
2013 ജൂലൈ മാസം സ്മാർട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിർമ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു. [2]
പ്രതിപക്ഷനിസ്സഹകരണം
തിരുത്തുകഇടതുപക്ഷ ഗവണ്മെന്റ് സ്ഥാപിച്ച നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇൻഫോ പാർക്ക് സ്മാർട്ട്സിറ്റി കരാറിന്റെ മറവിൽ ടീകോമിന് കാഴ്ചവെക്കുന്നു വ്യവസ്ഥകളുൾപ്പെട്ടിരുന്ന കരാർ പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടർന്ന് ദുബായ് ഇന്റർനെറ്റ് സിറ്റിയുമായി ഒപ്പിടാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല[അവലംബം ആവശ്യമാണ്].2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി.
പദ്ധതി പുനരവലോകനം
തിരുത്തുകകരാറിലെ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വിവാദ വ്യവസ്ഥകൾ ഒഴിവാക്കി LDF മുഖ്യമന്ത്രി VS അച്യുതാനന്ദൻ കരാർ ഒപ്പ് വെച്ചു. 2011 ഫെബ്രുവരി 2-നു് സ്മാർട്ട് സിറ്റി കരാറിൽ കേരള ഗവൺമെന്റ് ഒപ്പു വെച്ചു[3].
ഉദ്ഘാടനം
തിരുത്തുകസ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് കൊച്ചിയിൽ നടന്നു. കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോത്ഘാടനവും ഈ ദിവസം നടന്നു.യു.എ.ഇ ക്യാമ്പിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽഗർഗാവി, കേന്ദ്ര ഐ.ടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലികുട്ടി, എംഎ യൂസുഫലി, ദുബായ് ഹോൾഡിങ് വൈസ് ചെയർമാൻ അഹ്മദ് ബിൻ ബ്യാത്, സ്മാർട്ട്‌സിറ്റി കൊച്ചി വൈസ് ചെയർമാൻ ജാബർ ബിൻ ഹാഫിസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. [4]
അവലംബം
തിരുത്തുക- ↑ മാതൃഭൂമി ഇയർബുക്ക് 2013, പേജ് 36
- ↑ സ്മാർട് സിറ്റിക്കു പാരിസ്ഥിതിക അനുമതി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സ്മാർട്ട് സിറ്റി കരാറിൽ ഒപ്പുവച്ചു [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "| മാതൃഭൂമി പത്രം ഓൺലൈൻ വാർത്ത - ശേഖരിച്ചത് 2016 ഫെബ്രുവരി 20 ന് - സമയം 1.03 യുഎഇ". Archived from the original on 2016-02-20. Retrieved 2016-02-20.