സ്പ്രിംഗ് (എഡ്യുവാഡ് മാനെറ്റ് പെയിന്റിംഗ്)

എഡ്യുവാഡ് മനെറ്റ് വരച്ച ചിത്രം

എഡ്യുവാഡ് മനെറ്റ് 1881-ൽ സൃഷ്ടിച്ച ഒരു ചിത്രമാണ് സ്പ്രിംഗ്. 1882-ൽ പാരിസ് സലോണിലാണ് ഈ ചിത്രത്തിൻറെ അരങ്ങേറ്റപ്രദർശനം നടന്നത്. മനെറ്റിന്റെ സലോൺ ജീവിതത്തിലെ ഏറ്റവും മികച്ചതും അവസാനത്തേതുമായ പൊതുജനാഭിപ്രായം നേടിയ ഒരുചിത്രമായിരുന്നു സ്പ്രിംഗ്.[1]പച്ചപ്പിന്റെയും നീലാകാശത്തിൻറെയും പശ്ചാത്തലത്തിൽ പാരീസിലെ നടി ജീൻ ഡെമാർസിയാണ് ഈ ചിത്രത്തിൽ മാതൃകയാക്കിയിരിക്കുന്നത്. ഈ നിറത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചിത്രമായിരുന്നു ഇത്.[2]

Spring
French: Le Printemps
കലാകാരൻÉdouard Manet
വർഷം1881
MediumOil on canvas
അളവുകൾ74 cm × 51.5 cm (29.1 in × 20.3 in)
സ്ഥാനംJ. Paul Getty Museum, Los Angeles

പശ്ചാത്തലം

തിരുത്തുക

ദൃഷ്‌ടാന്തരൂപമായി നാല് കാലങ്ങൾ ചിക് പാരീസിയൻ സ്ത്രീയെ ഉപയോഗിച്ചു ചിത്രീകരിക്കുന്നതിന് ആദ്യമായി ആസൂത്രണം ചെയ്ത ഒരു ചിത്രമായിരുന്നു സ്പ്രിംഗ്. മനേറ്റിന്റെ സുഹൃത്ത് ആന്റോനിൻ പ്രൂസ്റ്റിൽ നിന്നാണ് ഈ ആശയം മനെറ്റിന് ലഭിച്ചത്. സ്ത്രീകളുടെ ഫാഷനുകളുടെയും സൗന്ദര്യത്തിൻറെയും സമകാലീന ആശയങ്ങളിൽ സീസണുകളുടെ പരമ്പര സൃഷ്ടിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പരമ്പരയുടെ അവസാനം പൂർത്തിയാകാതെ, രണ്ടാമത്തെ പരമ്പരയിലെ ഓട്ടം എന്ന ചിത്രം പൂർത്തിയാക്കിയ ഉടൻതന്നെ മാനെറ്റ് മരിച്ചിരുന്നു..[3]

  1. "Jeanne (Spring) (Getty Museum)". The J. Paul Getty in Los Angeles. Retrieved 26 June 2017.
  2. "Edouard Manet (1832-1883) , Le Printemps". christies.com. Retrieved 26 June 2017.
  3. "Édouard Manet's Spring Now at the Getty Museum". getty.edu. 25 November 2014. Retrieved 26 June 2017.