ജ്യാമിതിയിൽ, ഒരു സർപ്പിളവുമായി ബന്ധപ്പെട്ട ഒരു രൂപമാണ് ഒരു സ്പൈറാംഗിൾ. കേന്ദ്ര ബിന്ദുവിൽ നിന്ന് പിരി പിരിയായി വളർന്ന് വികസിക്കുന്ന രൂപമാണ് സ്പൈറാംഗിൾ, എങ്കിലും മിനുസമാർന്ന അരികുകളുള്ള സർപ്പിളങ്ങളിൽ നിന്ന് വിഭിന്നമായി ഇത് നേർരേഖകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. വിഷൻ തെറാപ്പിയിൽ സ്‌പൈറാംഗിൾ വെക്‌റ്റോഗ്രാഫുകൾ സ്‌റ്റീരിയോപ്‌സിസ് പ്രോത്സാഹിപ്പിക്കുന്നതിനും കൈ-കണ്ണ് ഏകോപനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നു.

3-ആംഗിൾ സ്പൈറാംഗിൾ
4-ആംഗിൾ സ്പൈറാംഗിൾ
7-ആംഗിൾ സ്പൈറാംഗിൾ
70-ആംഗിൾ സ്പൈറാംഗിൾ

ദ്വിമാന സ്പൈപൈറാംഗിളുകൾ

തിരുത്തുക

അനുബന്ധ പോളിഗോണിന് സമാനമായി പരസ്പരം ചേർത്തുവെച്ച രേഖകൾ ഉൾക്കൊള്ളുന്ന ചിത്രമാണ് ദ്വിമാന സ്പൈറാംഗിൾ. സ്പൈറാംഗിൾ ഒരു കേന്ദ്ര ബിന്ദുവിൽ നിന്നോ അല്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് അകലെയോ ആയി ആരംഭിക്കാം.

ത്രിമാന സ്പൈറാംഗിളുകൾ

തിരുത്തുക

ത്രിമാന സ്പൈറാംഗിളുകൾക്ക് മുകളിലേക്ക് ചരിഞ്ഞ പാളികൾ ഉണ്ട്, മുമ്പത്തെ സെഗ്‌മെന്റിൽ നിന്ന് ക്രമേണ ഉയരം വർദ്ധിക്കുന്നു. വലിയ കെട്ടിടങ്ങളിലെ, മുകൾഭാഗത്ത് തിരിയുന്ന സ്റ്റെയർകെയ്സുകൾക്ക് സമാനമാണ് ഇത്. സെഗ്‌മെന്റുകൾക്ക് ക്രമേണ നീളം കുറയുകയും പിരമിഡിനോട് സാമ്യം തോന്നുകയും ചെയ്യാം.

ഉപയോഗങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • ടർട്ടിൽ ഗ്രാഫിക്സ്
  • Michael Scheiman & Bruce Wick (2013) ക്ലിനിക്കൽ മാനേജ്മെന്റ് ഓഫ് ബൈനോക്കുലർ വിഷൻ, pp. 216, 256, 272, വോൾട്ടേഴ്സ് ക്ലൂവർ, നാലാം പതിപ്പ്,ISBN 978-1451175257 .
  • Jaime Aquilera & Roc Berenquer (2007) RF ആപ്ലിക്കേഷനുകൾക്കായുള്ള സംയോജിത ഇൻഡക്ടറുകളുടെ രൂപകൽപ്പനയും പരിശോധനയും, പേ. 24, സ്പ്രിംഗർ സയൻസ് & ബിസിനസ് മീഡിയISBN 978-0470025871 .

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്പൈറാംഗിൾ&oldid=3978629" എന്ന താളിൽനിന്ന് ശേഖരിച്ചത്