സ്നാപ്ചാറ്റ്
സുഹൃത്തുക്കളുമായി ഫോട്ടോ പങ്കുവെയ്ക്കുന്നതിനുള്ള ഒരു സ്മാർട്ട് ഫോൺ അപ്ലിക്കേഷനാണ് സ്നാപ്ചാറ്റ്. ഇവാൻ സ്പീഗൽ, ജോനാതൻ മേ എന്നിവർ ചേർന്ന് നിർമ്മിച്ചതാണ് സ്നാപ്ചാറ്റ്.[2] ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന സുഹൃത്തുക്കൾക്ക് ഫോട്ടോ, വീഡിയോ എന്നിവ കൈമാറാം. ഈ ഫോട്ടോകളും വീഡിയോകളും സ്നാപ്സ് എന്നാണ് അറിയപ്പെടുന്നത്. അയക്കുന്ന ഫോട്ടോകളും വീഡിയോകളും എത്ര സമയം സന്ദേശം സ്വീകരിക്കുന്ന ആൾക്ക് കാണാൻ കഴിയും എന്നത് മുൻകൂട്ടി സജ്ജീകരിക്കാൻ അയയ്ക്കുന്ന വ്യക്തിക്ക് സാധിക്കും. ആ നിശ്ചിത സമയത്തിന് ശേഷം അയച്ച സന്ദേശം സ്നാപ്ചാറ്റിന്റെ സെർവറിൽ നിന്നും സന്ദേശം സ്വീകരിച്ച ആളിന്റെ മൊബൈലിൽ നിന്നും നീക്കം ചെയ്യപ്പെടും. നിലവിൽ ഇത്തരത്തിൽ സജ്ജീകരിക്കാൻ കഴിയുന്ന സമയം 1 മുതൽ 10 സെക്കന്റ് വരെയാണ്.[3]
Original author(s) | സ്നാപ്ചാറ്റ്, ഇൻകോർപ്പറേഷൻ |
---|---|
വികസിപ്പിച്ചത് | ജോനാതൻ മേ ഡേവിഡ് ക്രവിറ്റ്സ് ലിയോ നോവ കറ്റ്സ് ബോബി മർഫി ഇവാൻ സ്പീഗൽ |
ആദ്യപതിപ്പ് | സെപ്റ്റംബർ 2011[1] |
Stable release | 7.0.0
|
ഓപ്പറേറ്റിങ് സിസ്റ്റം | iOS, Android |
പ്ലാറ്റ്‌ഫോം | iOS, Android |
വലുപ്പം | 6.6 MB |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, ഹിന്ദി |
തരം | ഫോട്ടോ പങ്കുവെയ്ക്കൽ, സോഷ്യൽ നെറ്റ്വർക്കിംഗ് |
അനുമതിപത്രം | പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ |
വെബ്‌സൈറ്റ് | snapchat |
2014 മെയ് -ൽ സ്നാപ്ചാറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 ദശലക്ഷം ഫോട്ടോകളും വീഡിയോകളും ദിനംപ്രതി പങ്കുവേയ്ക്കപ്പെടുന്നുണ്ട്.[4]
അവലംബം
തിരുത്തുക- ↑ "Let's Chat". Snapchat Blog. Archived from the original on 2012-12-17. Retrieved November 11, 2012.
- ↑ "Snapchat Team". Retrieved July 15, 2014.
- ↑ Alba, Davey (May 16, 2012). "Snapchat Hands-on: Send Photos Set to Self-Destruct". Laptop. TechMedia Network. Retrieved July 15, 2014.
- ↑ "Casper SnapChat". Archived from the original on 2016-05-14. Retrieved 2016-04-25.