സസ്തനികളിലെ ഒരു കുടുംബമാണ് സ്കങ്ക് - Mephitidae. അമേരിക്കൻ ഐക്യനാടുകളിലാണ് വെരുകുകളുടെ വർഗ്ഗത്തിൽ പെട്ട ഇവ സാധാരണയായി കാണപ്പെടുന്നത്[1][2]. ചില പ്രദേശങ്ങളിൽ ഇവ പോൾക്യാറ്റ് എന്നു വിളിക്കപ്പെടുന്നു. പൂച്ചയോളം വലിപ്പമുള്ള ഇവയുടെ ശരീരം കറുപ്പും വെളുപ്പും വരകൾ നിറഞ്ഞിരിക്കുന്നു. ശത്രുവിൽ നിന്നും രക്ഷ നേടാനായി ഇവ ശത്രുവിന്റെ നേരേ തിരിഞ്ഞ് ഒരു ദ്രാവകം ചീറ്റുന്നു. ദുർഗന്ധമുള്ള ഈ ദ്രാവകം കണ്ണിൽ പതിക്കുമ്പോൾ കാഴ്ച കുറച്ചു സമയത്തേക്ക് നഷ്ടമാകുന്നു. ഈ സമയത്ത് ഇവ ആക്രമണമേൽക്കാതെ രക്ഷപെടുന്നു.

Mephitidae
Temporal range: Middle Miocene to present
Striped skunks (Mephitis mephitis)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Superfamily: Musteloidea
Family: Mephitidae
Bonaparte, 1845
Genera

Conepatus
Mydaus
Mephitis (type)
Spilogale
Brachyprotoma
Palaeomephitis
Promephitis

ശരീരപ്രകൃതി

തിരുത്തുക

വിവിധ ഇനങ്ങളിലുള്ള സ്കങ്കുകൾക്കു് 40 മുതൽ 94 വരെ സെ.മീ. നീളവും 0.5 മുതൽ 8 വരെ കി.ഗ്രാം. ഭാരവും കാണപ്പെടുന്നു. സാമാന്യം നീളമേറിയ ശരീരവും കുറിയതും ബലവത്തായതുമായ കാലുകളും മുൻകാലുകളിൽ നീളമേറിയ നഖങ്ങളുമാണു് അവയ്ക്കുള്ളതു്. ക്രീം, തവിട്ടുനിറങ്ങളിൽ അപൂർവ്വമായി കാണാമെങ്കിലും എല്ലാ സ്കങ്കുകൾക്കും പൊതുവായി കറുപ്പും വെളുപ്പും നിറത്തിലുള്ള വരകൾ ജന്മനാ മുതൽ കാണാം.

ഭക്ഷണശീലം

തിരുത്തുക

മിശ്രഭുക്കുകളാണു് സ്കങ്കുകൾ. ഷഡ്പദങ്ങൾ, കീടങ്ങൾ, പുഴുക്കൾ, എലി, പല്ലി, പാമ്പ് തുടങ്ങിയ ഉരഗങ്ങൾ, പക്ഷികൾ, മുട്ട തുടങ്ങിയവയും കായ്കനികൾ, വേരുകൾ, കിഴങ്ങുകൾ, ഇല തുടങ്ങിയ സസ്യഭാഗങ്ങളും ഇവ ഭക്ഷണമാക്കുന്നുണ്ടു്. വ്യത്യസ്ത കാലാവസ്ഥകളിൽ ലഭ്യമാവുന്ന വിവിധ ഭക്ഷണങ്ങൾക്കനുസരിച്ച് ഇവയുടെ ഭക്ഷണശീലങ്ങളും മാറുന്നു.

  1. Don E. Wilson & DeeAnn M. Reeder (2005). Mammal Species of the World. A Taxonomic and Geographic Reference (3rd ed). Johns Hopkins University Press. ISBN 978-0801882210.
  2. Dragoo and Honeycutt; Honeycutt, Rodney L (1997). "Systematics of Mustelid-like Carnvores". Journal of Mammalogy. 78 (2). Journal of Mammalogy, Vol. 78, No. 2: 426–443. doi:10.2307/1382896. JSTOR 1382896.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്കങ്ക്&oldid=3774690" എന്ന താളിൽനിന്ന് ശേഖരിച്ചത്