സോളെഡാഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സലിനാസിന് 25 മൈലുകൾ (40 കിലോമീറ്റർ) തെക്കു കിഴക്കേ ദിക്കിൽ, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 190 അടി (58 മീറ്റർ) ഉയരത്തിൽ ഇതു സ്ഥിതിചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസിലുണ്ടായി രുന്ന ഈ നഗരത്തിലെ ആകെ ജനസംഖ്യ 25,738 ആയിരുന്നു.

City of Soledad
City limit sign seen as entering into Soledad
City limit sign seen as entering into Soledad
Location in Monterey County and the state of California
Location in Monterey County and the state of California
City of Soledad is located in the United States
City of Soledad
City of Soledad
Location in the United States
Coordinates: 36°25′29″N 121°19′35″W / 36.42472°N 121.32639°W / 36.42472; -121.32639
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMonterey
IncorporatedMarch 9, 1921[1]
ഭരണസമ്പ്രദായം
 • MayorFred J. Ledesma[2]
 • State senatorAnthony Cannella (R)[3]
 • AssemblymemberAnna Caballero (D)[3]
 • U. S. rep.Jimmy Panetta (D)[4]
വിസ്തീർണ്ണം
 • ആകെ4.57 ച മൈ (11.82 ച.കി.മീ.)
 • ഭൂമി4.41 ച മൈ (11.43 ച.കി.മീ.)
 • ജലം0.15 ച മൈ (0.39 ച.കി.മീ.)  3.32%
ഉയരം190 അടി (58 മീ)
ജനസംഖ്യ
 • ആകെ25,738
 • കണക്ക് 
(2016)[8]
25,622
 • ജനസാന്ദ്രത5,804.71/ച മൈ (2,241.27/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
93960
Area code831
FIPS code06-72520
വെബ്സൈറ്റ്www.ci.soledad.ca.us

1791 ഒക്ടോബർ 9 നു ഫെർമിൻ ഫ്രാൻസിസ്കോ ഡി ലാസ്വൻ സ്ഥാപിച്ചതും കാലിഫോർണിയയിലെ 21 സുവിശേഷ സംഘങ്ങളിൽ 13 ആം സ്പാനിഷ് സുവിശേഷസംഘവുമായ ‘മിഷൻ ന്യൂയെസ്ട്ര സെനോറ ഡി ലാ സോളെഡാഡ്’ (ദ മിഷൻ ഓഫ് ഔർ ലേഡി സോളിറ്റ്യൂഡ്) നു സമീപത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സുവിശേഷ സംഘത്തിന്റെ പേരിൽനിന്നാണ് നഗത്തിന്റെ പേര് ഉരുത്തിരിഞ്ഞത്.

ലോകത്തിലെ ഏറ്റവും സാമ്പത്തികമായി ഉൽപ്പാദനക്ഷമതയുള്ളതും, സാങ്കേതികമായി വികാസം പ്രാപിച്ചതുമായ കാർഷിക മേഖലകളിലൊന്നിന്റെ കേന്ദ്രത്തിലാണ് സോളെഡാഡ് നഗരം നിലനിൽക്കുന്നത്. അതിനാൽ സാലീനാസ് താഴ്‍വര "സാലഡ് ബൗൾ ഓഫ് ദി വേൾഡ്" എന്നു വിളിക്കപ്പെടുന്നു. ഈ മേഖലയിൽ നിന്നു പ്രവർത്തിക്കുന്ന ഡോലെ ഫ്രെഷ് വെജിറ്റബിൾസ്, ടനിമുറ ആൻഡ് ആന്റിൽ ഫ്രെഷ് ഫുഡ്സ്, ടെയ്ലർ ഫാംസ്, ഡിഅരിഗോ ബ്രദേഴ്സ് Inc, മാൻ പാക്കിംഗ്  Inc. എന്നിവയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കാർഷിക കമ്പനികൾ.

30 മൈൽ പരിധിയിൽ ഏകദേശം ഇരുപതോളം മുന്തിരിത്തോട്ടങ്ങളും വൈനറികളും സ്ഥിതി ചെയ്യുന്ന കാലിഫോർണിയയിലെ പ്രാഥമിക മുന്തിരിത്തോട്ട മേഘകളിലൊന്നിലാണ് സോളെഡാഡ് സ്ഥിതിചെയ്യുന്നത്. ഇവയിൽ പലതിലും രുചിനോക്കാനുള്ള മുറികളും വിൽപ്പനയ്ക്കുള്ള തെരഞ്ഞെടുത്ത വൈനുകളുടെ നീണ്ട നിരയുമുണ്ട്. ചലോൻ, സ്കീഡ്, പരൈസോ വൈൻയാർഡ്സ്, പിസോണി വൈൻയാർഡ്സ്, ഹാൻ എസ്റ്റേറ്റ്, സാൻ സബ, ജെ. ലോഹർ, കെൻഡാൽ-ജാക്സൺ, വെന്റാന, ഹെസ് സെലക്ട, എസ്റ്റാൻഷ്യ, ദി മിച്ചൗഡ് വൈൻയാർഡ്, ഗ്രാഫ് ഫാമിലി വൈനൈഡ്സ് എന്നിവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന ചില മുന്തിരിത്തോട്ടങ്ങളും വൈനറികളും.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of Soledad. Retrieved March 15, 2015.
  3. 3.0 3.1 "Statewide Database". UC Regents. Retrieved December 8, 2014.
  4. "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 24, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Soledad". Geographic Names Information System. United States Geological Survey. Retrieved March 15, 2015.
  7. "Soledad (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 24, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സോളെഡാഡ്&oldid=3648401" എന്ന താളിൽനിന്ന് ശേഖരിച്ചത്