ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുകയും, കാരണം കണ്ടെത്താൻ സാധിക്കാതെ വരുകയും ചെയ്യുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും. പ്രോഗ്രാം പരിശോധിച്ച്, കുഴപ്പമെന്തെന്നു കണ്ടെത്തി, ബഗ്ഗ് ഇല്ലതാക്കുന്നതിനെ ഡീബഗ്ഗിങ്ങ് എന്നു വിളിക്കുന്നു. ഡീബഗ് ചെയ്യാനായി ധാരാളം സോഫ്ടുവെയറുകൾ ലഭ്യമാണു. അത്തരം സോഫ്ടുവെയറുകളാണ് ഡീബഗ്ഗറുകൾ. ജിഡിബി, ഡിബിഎക്സ് (dbx), തുടങ്ങിയവ യൂനിക്സ് ഓപറേറ്റിങ്ങ് സിസ്റ്റമിലെ ഡീബഗ്ഗറുകളാണ്. 1870-കളില തന്നെ, യന്ത്ര ഭാഗങ്ങളിലെ തകരാറുകളെ ബഗ്ഗ് എന്നു വിശേഷിപ്പിച്ചിരുന്നു. 1941-ല അമേരിക്കയിലെ ഒരു എലക്ട്രോ-മെക്കനിക്കല് കന്പ്യൂട്ടറായ മാർക് 2-ലെ തകരാരിനു കാരണമായത് ഒരു പ്രാണി(ബഗ്ഗ്) ആയിരുന്നെന്നും, അത് കണ്ടെത്തിയത് അമേരിക്കക്കാരിയായ ഗ്രേസ് ഹോപ്പർ എന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞയാണെന്നും, ചരിത്രം പറയുന്നു. വസ്തുത എന്തായാലും, ബഗ്ഗ് എന്ന വാക്ക് കംപ്യൂട്ടർ നിഘണ്ഢുവിൽ സ്ഥാനം പിടിച്ചതിൽ, ഈ സംഭവത്തിനു നല്ല പങ്കുണ്ടാകണം.

അനുബന്ധ വിഷയങ്ങൾതിരുത്തുക

അനുബന്ധ വിഷയങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സോഫ്റ്റ്‌വെയർ_ബഗ്ഗ്&oldid=3621642" എന്ന താളിൽനിന്ന് ശേഖരിച്ചത്