പ്രധാന മെനു തുറക്കുക

സോഫിയ കൊവലേവ്സ്കയ (റഷ്യൻ: Со́фья Васи́льевна Ковале́вская) (Sofia Vasilyevna Korvin-Krukovskaya) (1850–1891) റഷ്യൻ ഗണിതശാസ്ത്രജ്ഞയായിരുന്നു. അനാലിസിസിലും, പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷനിലും, മെക്കാനിക്ക്സിലും ശ്രദ്ധിക്കപ്പെടുന്ന ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. സോഫിയ റഷ്യയിലെ ആദ്യവനിതാ ഗണിതശാസ്ത്രജ്ഞയും ലോകം മുഴുവനുമുള്ള ഗണിതശാസ്ത്രത്തിൽ വനിതകളുടെ വഴികാട്ടിയും ആയിരുന്നു. വടക്കൻ യൂറോപ്പിലെ ഫുൾ പ്രൊഫഷണൽഷിപ്പിൽ നിയമിതയായ ആദ്യവനിതയായിരുന്നു ഇവർ. കൂടാതെ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയി നിയമിതയായ ആദ്യ വനിതകൂടിയായിരുന്നു.[1]സോഷ്യലിസ്റ്റായ അന്നെ ജക്ലാർഡ് സഹോദരിയായിരുന്നു. [2]പലപേരുകളിലവർ പ്രസിദ്ധീകരണങ്ങൾ നടത്തിയിട്ടുണ്ട്. സോഫിയ കൊവലേവ്സ്കയ എന്നും ചിലയവസരങ്ങളിൽ കൊവലേവ്സ്കയ എന്നും പേരുകൾ സ്വയം അക്കാഡമിക് പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ചിരുന്നു. സ്വീഡനിലേയ്ക്ക് മാറിയതിനു ശേഷം സ്വയം സോണിയ എന്നും വിളിച്ചു.

സോഫിയ കൊവലേവ്സ്കയ
Sofia Kovalevskaya in 1880
ജനനം(1850-01-15)15 ജനുവരി 1850
Moscow, Russian Empire
മരണം10 ഫെബ്രുവരി 1891(1891-02-10) (പ്രായം 41)
Stockholm, Sweden
മേഖലകൾMathematics, Mechanics
സ്ഥാപനങ്ങൾStockholm University
Russian Academy of Sciences
ബിരുദംUniversity of Göttingen (PhD; 1874)
ഡോക്ടറേറ്റിനുള്ള ഉപദേശകൻKarl Weierstrass
അറിയപ്പെടുന്നത്Cauchy–Kowalevski theorem
Bust by Finnish sculptor Walter Runeberg
Sofia Kovalevskaya's grave, Norra begravningsplatsen

മുൻകാല ജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

സോഫിയ കൊവലേവ്സ്കയ മോസ്കോയിൽ ഇമ്പീരിയൽ റഷ്യൻ ആർമി ഹെഡ് ആയ ല്യൂട്ടനെന്റ് ജെനറൽ വാസിലി വാസില്ലേവിക് കോർവിൻ- ക്രുക്കോവിസ്കിയുടെ രണ്ടാമത്ത പുത്രിയായാണ് ജനിച്ചത്. 1858-ൽ സോഫിയയ്ക്ക് 8 വയസ്സുള്ളപ്പോൾ പിതാവ് ആർമിയിൽനിന്ന് വിരമിക്കുകയും ഫാമിലി എസ്റ്റേറ്റ് ആയ വിറ്റെബ്സ്ക് പ്രവിശ്യയിലേയ്ക്ക് മാറി. സോഫിയയുടെ പിതാവിന്റെ മുൻഗാമികൾ റൊമാനിയക്കാരായിരുന്നതു കൂടാതെ റഷ്യൻ-പോളിഷ് സങ്കരവംശത്തിൽപ്പെട്ടവരായിരുന്നു. [3]

പ്രസിദ്ധീകരണങ്ങൾതിരുത്തുക

  • Kowalevski, Sophie (1875), "Zur Theorie der partiellen Differentialgleichung", Journal für die reine und angewandte Mathematik, 80: 1–32[പ്രവർത്തിക്കാത്ത കണ്ണി] (The surname given in the paper is "von Kowalevsky".)
  • Kowalevski, Sophie (1884), "Über die Reduction einer bestimmten Klasse Abel'scher Integrale 3ten Ranges auf elliptische Integrale", Acta Mathematica, 4 (1): 393–414, doi:10.1007/BF02418424
  • Kowalevski, Sophie (1885), "Über die Brechung des Lichtes In Cristallinischen Mitteln", Acta Mathematica, 6 (1): 249–304, doi:10.1007/BF02400418
  • Kowalevski, Sophie (1889), "Sur le probleme de la rotation d'un corps solide autour d'un point fixe", Acta Mathematica, 12 (1): 177–232, doi:10.1007/BF02592182
  • Kowalevski, Sophie (1890), "Sur une propriété du système d'équations différentielles qui définit la rotation d'un corps solide autour d'un point fixe", Acta Mathematica, 14 (1): 81–93, doi:10.1007/BF02413316
  • Kowalevski, Sophie (1891), "Sur un théorème de M. Bruns", Acta Mathematica, 15 (1): 45–52, doi:10.1007/BF02392602

നോവൽതിരുത്തുക

  • Nihilist Girl, translated by Natasha Kolchevska with Mary Zirin; introduction by Natasha Kolchevska. Modern Language Association of America (2001) ISBN 0-87352-790-9

അവലംബംതിരുത്തുക

  1. "Sofya Vasilyevna Kovalevskay". Encyclopædia Britannica Online Academic Edition. Encyclopædia Britannica. Retrieved 22 October 2011.
  2. Lantz, K.A., 'Korvin-Krukovskaia, Anna Vasilevna (1843–1887).' In: The Dostoevsky Encyclopedia. Westport, 2004, pp. 219–221.
  3. Marie-Louise Dubreil-Jacotin. "Women mathematicians". JOC/EFR. Archived from the original on June 7, 2011. Retrieved June 3, 2012.

കൂടുതൽ വായനയ്ക്ക്തിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ An overview of Sofia Kovalevskaya's life and career. എന്ന താളിലുണ്ട്.
  • Cooke, Roger (1984).The Mathematics of Sonya Kovalevskaya (Springer-Verlag) ISBN 0-387-96030-9
  • Kennedy, Don H. (1983). Little Sparrow, a Portrait of Sofia Kovalevsky. Athens: Ohio University Press. ISBN 0-8214-0692-2
  • Koblitz, Ann Hibner (1993). A Convergence of Lives: Sofia Kovalevskaia -- Scientist, Writer, Revolutionary. Lives of women in science, 99-2518221-2 (2., revised ed.). New Brunswick, N.J.: Rutgers Univ. P. ISBN 0-8135-1962-4
  • Koblitz, Ann Hibner (1987). Sofia Vasilevna Kovalevskaia in Louise S. Grinstein (Editor), Paul J. Campbell (Editor) (1987), Women of Mathematics: A Bio-Bibliographic Sourcebook, Greenwood Press, New York, ISBN 978-0-313-24849-8CS1 maint: Extra text: authors list (link)
  • The Legacy of Sonya Kovalevskaya: proceedings of a symposium sponsored by the Association for Women in Mathematics and the Mary Ingraham Bunting Institute, held October 25–28, 1985. Contemporary mathematics, 0271-4132 ; 64. Providence, R.I.: American Mathematical Society. 1987. ISBN 0-8218-5067-9

This article incorporates material from Sofia Kovalevskaya on PlanetMath, which is licensed under the Creative Commons Attribution/Share-Alike License.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സോഫിയ_കൊവലേവ്സ്കയ&oldid=3179895" എന്ന താളിൽനിന്ന് ശേഖരിച്ചത്