സോന നായർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(സോനാ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേത്രിയാണ് സോന നായർ (ജനനം: 04 മാർച്ച് 1975). 1996-ൽ റിലീസായ തൂവൽക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. സിനിമാ അഭിനയത്തോടൊപ്പംതന്നെ ടെലി സീരിയലുകളിലും അവർ സജീവ സാന്നിധ്യമാണ്.[1][2][3][4]

സോന നായർ
ജനനം (1975-03-04) 4 മാർച്ച് 1975  (49 വയസ്സ്)
ദേശീയതIndian
തൊഴിൽActress
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)Udayan Ambadi
മാതാപിതാക്ക(ൾ)K.Sudhakaran, Vasundara

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് കെ.സുധാകരൻ നായരുടേയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.

1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ. എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്.

1996-ൽ പത്ത് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരമായിരുന്നു സോനയുടെ രണ്ടാമത്തെ സിനിമ. തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ എന്നിവയുൾപ്പെടെ ഏകദേശം 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.

1991-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളിലും സജീവ സാന്നിധ്യമായി.

രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.[5]

ആലപിച്ച ഗാനം

  • സുന്ദര കേരളം നമ്മൾക്ക്...
  • (ഡോക്ടർ ഇന്നസെൻ്റാണ് 2012) [6]

സ്വകാര്യ ജീവിതം

തിരുത്തുക

സിനിമ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് ഭർത്താവ്. 1996-ലായിരുന്നു ഇവരുടെ വിവാഹം.[7][8]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • ടി.പി.ബാലഗോപാലൻ എം.എ. 1986
  • തൂവൽക്കൊട്ടാരം 1996
  • കഥാനായകൻ 1997
  • ഭൂപതി 1997
  • ദി കാർ 1997
  • ദി ഗോഡ്മാൻ 1997
  • വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999
  • നാടൻ പെണ്ണും നാട്ടുപ്രമാണിയും 2000
  • അരയന്നങ്ങളുടെ വീട് 2000
  • ഡാനി 2001
  • നെയ്ത്തുകാരൻ 2001
  • ഇവർ 2003
  • കസ്തൂരിമാൻ 2003
  • പട്ടണത്തിൽ സുന്ദരൻ 2003
  • കണ്ണിനും കണ്ണാടിക്കും 2004
  • മനസിനക്കരെ 2004
  • വെട്ടം 2004
  • പ്രവാസം 2004
  • ഉദയം 2004
  • ബ്ലാക്ക് 2004
  • നരൻ 2005
  • രാഷ്ട്രം 2006
  • വാസ്തവം 2006
  • വടക്കുംനാഥൻ 2006
  • അച്ഛൻ്റെ പൊന്നുമക്കൾ 2006
  • അവൻ ചാണ്ടിയുടെ മകൻ 2006
  • ഹലോ 2007
  • പരദേശി 2007
  • നാലു പെണ്ണുങ്ങൾ 2007
  • സൂര്യൻ 2007
  • ജൂലൈ 4 2007
  • വെറുതെ ഒരു ഭാര്യ 2008
  • പച്ചമരത്തണലിൽ 2008
  • സൗണ്ട് ഓഫ് ബൂട്ട് 2008
  • കഥ, സംവിധാനം കുഞ്ചാക്കോ 2009
  • പാസഞ്ചർ 2009
  • പുതിയ മുഖം 2009
  • ഏഞ്ചൽ ജോൺ 2009
  • സ്വ.ലേ. 2009
  • വേനൽമരം 2009
  • സാഗർ ഏലിയാസ് ജാക്കി 2009
  • കേരള കഫേ 2009
  • പുണ്യം അഹം 2010
  • നല്ലവൻ 2010
  • സൂഫി പറഞ്ഞ കഥ 2010
  • പാച്ചുവും കോവാലനും 2011
  • സർക്കാർ കോളനി 2011
  • നാടകമെ ഉലകം 2011
  • ഡോക്ടർ ഇന്നസെൻറാണ് 2012
  • ഓറഞ്ച് 2012
  • പ്രോഗ്രസ് റിപ്പോർട്ട് 2013
  • പകരം 2013
  • ഇംഗ്ലീഷ് 2013
  • കുട്ടീം കോലും 2013
  • കൊന്തയും പൂണുലും 2014
  • തിലോത്തമ 2015
  • ഇതിനുമപ്പുറം 2015
  • റോക്ക് സ്റ്റാർ 2015
  • വൈറ്റ് 2016
  • പേരറിയാത്തവർ 2016
  • കാംബോജി 2017
  • കളി 2017
  • കമ്മാരസംഭവം 2018
  • ഫൈനൽസ് 2019
  • പത്മവ്യൂഹത്തിലെ അഭിമന്യു 2019
  • കുമ്പളങ്ങി നൈറ്റ്സ് 2019[9][10]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-29. Retrieved 2021-07-29.
  2. https://keralakaumudi.com/news/mobile/news.php?id=343599
  3. https://www.eastcoastdaily.com/2020/07/08/sona-nair-family.html
  4. https://www.manoramaonline.com/travel/world-escapes/2019/04/13/celebrity-travel-experiences-sona-nair.html
  5. https://www.thehindu.com/features/friday-review/the-eyes-have-it/article7451450.ece
  6. https://m3db.com/sona-nair
  7. https://www.newindianexpress.com/entertainment/malayalam/2011/jul/12/21-years-and-still-going-strong-270843.html
  8. https://m.imdb.com/name/nm1381069/
  9. https://m3db.com/films-acted/23753
  10. https://www.mathrubhumi.com/mobile/movies-music/specials/iffk-2017/interview/iffk-2017-sona-nair-malayalam-actress-malayalam-movie-1.2459430[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സോന_നായർ&oldid=4073247" എന്ന താളിൽനിന്ന് ശേഖരിച്ചത്