കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമായിരുന്നു സോണി.ബി. തെങ്ങമം.[1] സി.പി.ഐ. കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു.എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.

ജീവിതരേഖ

തിരുത്തുക

കൊല്ലത്ത് മുൻ എം.എൽ.എ. തെങ്ങമം ബാലകൃഷ്ണന്റെയും നിർമ്മലയുടെയും മകനായി ജനിച്ചു. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. 2016 സെപ്റ്റംബർ 11 ന് അന്തരിച്ചു.

അധികാരസ്ഥാനങ്ങൾ

തിരുത്തുക
  • കേരള വിവരവകാശ കമ്മീഷണന്മാറിലൊരാൾ
  • എ.ഐ.എസ്.എഫ്. ദേശീയ ജനറൽ സെക്രട്ടറി.
  • സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എ.ബി. ബർദാന്റെ സെക്രട്ടറിയായിരുന്നു.
  • സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം
  • സി.പി.ഐ. കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി

കുടുംബം

തിരുത്തുക

അഡ്വ. ഷീജയാണ്​ ഭാര്യ. മകൾ - അപർണ്ണ.

  1. http://keralasic.gov.in/

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോണി_ബി._തെങ്ങമം&oldid=3424767" എന്ന താളിൽനിന്ന് ശേഖരിച്ചത്