സൊൽത്താൻ ഹൊസൈൻ
സൊൽത്താൻ ഹൊസൈൻ പേർഷ്യൻ: شاه سلطان حسین, റോമനൈസ്ഡ്: Soltān-Hoseyn; 1668 - 9 സെപ്റ്റംബർ 1727) 1694 മുതൽ 1722 വരെയുള്ള കാലഘട്ടത്തിൽ ഇറാനിലെ സഫാവിദ് ഷാ ആയിരുന്നു. ഷാ സൊലൈമാന്റെ മകനും പിൻഗാമിയും ആയിരുന്നു അദ്ദേഹം (r. 161646).
സൊൽത്താൻ ഹൊസൈൻ شاه سلطان حسین | |
---|---|
Portrait of Soltan Hoseyn in the Reizen over Moskovie, door Persie en Indie by Cornelis de Bruijn, dated 1703.[1] It is currently located in the Bibliothèque nationale de France in Paris.[2] | |
ഭരണകാലം | 6 August 1694 – 21 October 1722 |
കിരീടധാരണം | 7 August 1694 |
മുൻഗാമി | Suleiman of Persia |
പിൻഗാമി | Tahmasp II (Qazvin) Mahmud Hotaki (Isfahan) |
ജീവിതപങ്കാളി |
|
മക്കൾ | |
See below | |
പിതാവ് | Suleiman of Persia |
മാതാവ് | Unnamed Circassian woman |
കബറിടം | Fatima Masumeh Shrine, Qom |
പശ്ചാത്തലം
തിരുത്തുക1668-ൽ ഷാ സോലൈമാൻറേയും (r. 1666-1694) ഒരു സർക്കാസിയൻ സ്ത്രീയുടേയും മൂത്ത മകനായി രാജകൊട്ടാരത്തിൻറെ അന്തഃപുരത്തിലാണ്[3] സൊൽത്താൻ ഹൊസൈൻ ജനിച്ചത്. രാജകൊട്ടാരത്തിലെ അന്തഃപുരത്തിൽ പരിമിതമായ ജീവിതാനുഭവവും രാജ്യകാര്യങ്ങളിൽ ഏറെക്കുറെ വൈദഗ്ധ്യവും ഇല്ലാതെ വളർന്ന പിതാവിന്റെ അതേ ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.[4] ഏറ്റവും മികച്ചതെന്ന് പറയാവുന്നത് മിർ മുഹമ്മദ്-ബക്കർ ഖത്തുനാബാദിയുടെ മാർഗനിർദേശപ്രകാരം ഖുറാൻ വായിച്ചതിൻറെ പേരിൽ സൊൽത്താൻ ഹൊസൈൻ അറിയപ്പെടുന്നു. സൊൽത്താൻ ഹൊസൈന് പേർഷ്യൻ ഭാഷ സംസാരിക്കാൻ കഴിയുമെന്ന് പുറമേ തോന്നുമെങ്കിലും, ഭൂരിപക്ഷം സഫാവിദ് ഷാമാരെപ്പോലെ അസെറി ടർക്കിഷ് ഭാഷയിൽ സംസാരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.[3]
അവലംബം
തിരുത്തുക- ↑ Matthee 2011, പുറം. 166.
- ↑ Mokhberi 2019, പുറം. 92.
- ↑ 3.0 3.1 Matthee 2015a.
- ↑ Matthee 1997, പുറം. 854.