സൈന്യാബുലി പ്രവിശ്യ
സൈന്യാബുലി അഥവാ ക്സയാബുലി, (Lao ໄຊຍະບູລີ; French: Xaignabouli; ഇതര അക്ഷരവിന്യാസങ്ങൾ: Xaignabouri, Xayaboury, Sayabouli, Sayabouri)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ലാവോസിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ്. ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 16,389 ചതുരശ്ര കിലോമീറ്ററാണ് (6,328 ചതുരശ്ര മൈൽ). വടക്ക് ഭാഗത്ത് ബൊക്കോ പ്രവിശ്യ, ഔഡോംക്സായി പ്രവിശ്യ എന്നിവയും കിഴക്കു ഭാഗത്ത് ലുവാംഗ് പ്രബാംഗ് പ്രവിശ്യ, വിയെന്റിയൻ പ്രവിശ്യ എന്നിവയും തെക്ക് ഘടികാരദിശയിൽ തായ് പ്രവിശ്യകളായ ലോയി, ഫിറ്റ്സാനുലോക്ക്, ഉത്തരാദിറ്റ്, നാൻ, ഫയോവ തുടങ്ങിയവയാണ് പ്രവിശ്യയുടെ അതിർത്തികൾ.
ക്സയാബുലി പ്രവിശ്യ ແຂວງ ໄຊຍະບູລີ | |
---|---|
Village on the Mekong | |
Map of Xayabuli Province | |
Location of Xayabuli Province in Laos | |
Coordinates: 19°15′N 101°45′E / 19.25°N 101.75°E | |
Country | Laos |
Capital | Sainyabuli |
• ആകെ | 16,389 ച.കി.മീ.(6,328 ച മൈ) |
(2015 census) | |
• ആകെ | 3,81,376 |
• ജനസാന്ദ്രത | 23/ച.കി.മീ.(60/ച മൈ) |
സമയമേഖല | UTC+7 (ICT) |
ISO കോഡ് | LA-XA |
മെക്കോങ് നദിക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരേയൊരു ലാവോ പ്രവിശ്യയാണ് ക്സയാബുലി. (മൌൺലാപാമോക്ക്, സൌകമ, ഫൊണ്ടോങ് ജില്ലകൾ ഉൾപ്പെടെ ചമ്പാസാക് പ്രവിശ്യയുടെ നിരവധി ജില്ലകൾ മെക്കോങ് നദിയ്ക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു) ഈ പ്രവിശ്യ തികച്ചും പർവ്വതപ്രദേശമാണ്. തായ് മലനിരകളുമായി ഒരു പ്രകൃതിദത്ത അതിർത്തിയായി നിലകൊള്ളുന്ന ലുവാംഗ് പ്രബാങ് മലനിരകൾ ഈ പ്രവിശ്യയുടെ ഏകദേശം വടക്ക്-തെക്ക് ദിശയിൽ കടന്നുപോകുന്നു. പ്രവിശ്യയുടെ തലസ്ഥാനമാണ് സൈന്യാബുളി പട്ടണം. ക്സയാബുലിയിലാണ് ലാവോസിൽ ഏറ്റവും കൂടുതലായി ആനകൾ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശം.
മരം, ലിഗ്നൈറ്റ് എന്നിവയാൽ സമൃദ്ധമായ ഈ പ്രവിശ്യ വടക്കൻ ലാവോസിന്റെ അരിക്കൊട്ടയായി കണക്കാക്കപ്പെടുന്നു. കാരണം, മറ്റ് വടക്കൻ പ്രവിശ്യകൾ പർവ്വതജന്യമായതിനാൽ ആവശ്യമായ നെല്ലുവളർത്താൻ പര്യാപ്തമായ ഭൂമിയില്ല. മറ്റു പ്രധാനപ്പെട്ട വിളകളിൽ ചോളം, ഓറഞ്ച്, പരുത്തി, നിലക്കടല, എള്ള്, കരിമ്പ് പച്ചക്കറിയിനങ്ങളായ വെള്ളരി, കാബേജ്, ബീൻസ് എന്നിവയും ഉൾപ്പെടുന്നു.
പദോത്പത്തി
തിരുത്തുകസംസ്കൃത വാക്കായ സേന (ആർമി), പുരി (നഗരം) എന്നിവയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.
ചരിത്രം
തിരുത്തുക1904-ൽ പ്രവിശ്യയുടെ ഭൂപ്രദേശം ഫ്രഞ്ച് ഇന്തോചൈന കോളനിയിലേക്ക് പരിത്യജിച്ചു കൊടുക്കുവാൻ സിയാം നിർബന്ധിതമായി. 1941 ൽ തായ്ലാൻഡ് ലാൻ ചാങ് പ്രവിശ്യയുടെ ഭാഗമായി ഇതു പിടിച്ചെടുത്തു. എന്നാൽ 1946 ൽ അതിന്റെ യുദ്ധത്തിനുമുമ്പുള്ള കൊളോണിയൽ പദവി തിരിച്ചുകൊടുത്തു. ഈ പ്രദേശം ലാവോഷ്യൻ സൈന്യത്തിന്റെ അനധികൃത തടി കച്ചവട ഇടപെടലിനുള്ള കേന്ദ്രമായി ആരോപിക്കപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മറ്റ് ലാവോഷ്യൻ പ്രവിശ്യകളിൽ നിന്ന് ഹമോംഗ് ഗ്രാമങ്ങളുമായി മെക്കോങ് നദി സൈന്യാബുലി പ്രവിശ്യയെ ഒറ്റപ്പെടുത്തുന്നതിനാൽ, മറ്റു ഹോമോംഗ് ഗ്രാമങ്ങളെ ബാധിച്ച ക്വയറ്റ് യുദ്ധം സൈന്യാബുലിയിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. സൈനബൂലിയിലെ മിക്ക ഹമോംഗ് ഗ്രാമങ്ങളും ഒരു യുദ്ധത്തിനും സാക്ഷ്യം വഹിച്ചില്ല.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഹൂയ്സോയി ഒരു ഹോമോംഗ് വില്ലേജായിരുന്നു. ക്വയറ്റ് യുദ്ധസമയത്ത് യാതൊരു പോരാട്ടവും ഇവിടെ നടന്നിട്ടില്ല, എന്നതുപോലെ വാങ് പാവോ അതിലെ ഏതെങ്കിലും ആളുകളെ യുദ്ധത്തിനായി തിരഞ്ഞെടുത്തില്ല.
ഭൂൂമിശാസ്ത്രം
തിരുത്തുകലാവോസിലെ പ്രവിശ്യകളിലൊന്നായ സൈന്യാബുലി[1] തലകീഴായി കിടക്കുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ L രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം16,389 ചതുരശ്ര കിലോമീറ്റർ (6,328 ചതുരശ്ര മൈൽ) ആണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ മേക്കോങ് നദിയുടെ പടിഞ്ഞാറു ഭാഗത്തെ മുഴുവൻ പ്രദേശങ്ങളും ഉൾപ്പെടുന്നു. പ്രവിശ്യയുടെ അതിരുകളായി വടക്കു വശത്ത് ബൊക്കെയോ, ഓഡോംക്ലായി പ്രവിശ്യകളും കിഴക്കുവശത്ത് ലുവാങ്, വിയെന്റിയൻ പ്രവിശ്യകളും തെക്കുനിന്നു ഘടികാര ദിശയിൽ ലോയി, ഫിറ്റ്സാനുലോക്, ഉത്തരാദിത്, ഫയാവോ തുടങ്ങിയ തായ് പ്രവിശ്യകളുമാണ്.
സംരക്ഷിത പ്രദേശങ്ങൾ
തിരുത്തുകതായ് അതിർത്തിയോട് ചേർന്ന് നിബിഢ വനങ്ങളടങ്ങിയ പർവതനിരകളിലാണ് നിരവധി ആനകളുള്ള ലാവോസിലെ ഒരു സംരക്ഷിത പ്രദേശമായ നാം ഫോയ് നാഷണൽ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഏരിയ സ്ഥിതി ചെയ്യുന്നത്.
ഭരണവിഭാഗങ്ങൾ
തിരുത്തുകതാഴെപറയുന്ന പത്തു ജില്ലകൾ ചേർന്നതാണ് ഈ പ്രവിശ്യ:[2]
Map | Code | Name | Lao |
---|---|---|---|
08-01 | ക്സായാബുരി ജില്ല | ເມືອງໄຊຍະບູລີ | |
08-02 | ഖോപ് ജില്ല | ເມືອງຄອບ | |
08-03 | ഹോൻഗ്സ ജില്ല | ເມືອງຫົງສາ | |
08-04 | ന്ഗ്യൂൻ ജില്ല | ເມືອງເງິນ | |
08-05 | ക്ലിയെൻഘോൻ ജില്ല | ເມືອງຊຽງຮ່ອນ | |
08-06 | ഫിയാംഗ് ജില്ല | ເມືອງພຽງ | |
08-07 | പാർക്ക്ലായി ജില്ല | ເມືອງປາກລາຍ | |
08-08 | കെനെത്താവോ ജില്ല | ເມືອງແກ່ນທ້າວ | |
08-09 | ബൊട്ടീൻ ജില്ല | ເມືອງບໍ່ແຕນ | |
08-10 | തോങ്മിക്സായ് ജില്ല | ເມືອງທົ່ງມີໄຊ | |
08-11 | ക്സായിസതാൻ ജില്ല | ເມືອງໄຊສະຖານ |
അവലംബം
തിരുത്തുക- ↑ "Home". Regions. Official website of Laos Tourism. Archived from the original on 2013-05-13. Retrieved 7 January 2013.
- ↑ "Xayabury Province". Lao Tourism Organization. Retrieved 3 December 2012.[പ്രവർത്തിക്കാത്ത കണ്ണി]