ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധീശത്വം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു തന്റെ ഭരണകാലത്ത് (18 മെയ്‌1798 – 30 ജൂലായ്‌1805) ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്[1].

ചരിത്രംതിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ ഭരണം ദുർബലമാകുകയും അതിനെതുടർന്ന് രാജ്യം ഛിന്നഭിന്നമായി ചെറിയ നാട്ടു രാജ്യങ്ങൾ ഉണ്ടായി. കൂടുതൽ അധികാരത്തിനുവേണ്ടി ഈ നാട്ടുരാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ പതിവായിരുന്നു. 1784 - ൽ നിലവിൽ വന്ന ആക്റ്റ്‌ അനുസരിച്ച് ഇന്ത്യൻ നാട്ടുരാജാക്കന്മാരുടെ അഭ്യന്തരകാര്യങ്ങളിൽ കമ്പനി ഇടപെടാൻ പാടില്ല എന്നായിരുന്നുവെങ്കിലും അത് നടപ്പിൽ വന്നില്ല. ഈ അവസ്ഥയെ മുതലെടുത്തു കൊണ്ട് ബ്രിട്ടീഷ്‌ സാമ്രാജ്യം വികസിപ്പിക്കാൻ വെല്ലസ്ലി കൊണ്ടുവന്ന പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ. ഇത് പ്രകാരമുള്ള വ്യവസ്ഥ അംഗീകരിക്കുന്ന ഒരു രാജാവ്‌ താഴെ പറയുന്ന കാര്യങ്ങൾ നിറവേറ്റുവാൻ ബാധ്യസ്ഥനായിരുന്നു[2].

  1. അയൽക്കാരുമായുള്ള എല്ലാ തർക്കങ്ങളും ബ്രിട്ടീഷുകാരുടെ മാധ്യസ്ഥത്തിനു വിട്ടു കൊടുക്കണം.
  2. മറ്റു യൂറോപ്യൻ ശക്തികളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണം.
  3. രാജാവിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് ഒരു ബ്രിട്ടീഷ്‌ സേനാവിഭാഗത്തെ രാജ്യാതിർത്തിക്കുള്ളിൽ നിർത്തണം.
  4. ഈ സേനാവിഭാഗത്തിന്റെ സംരക്ഷണചെലവിന് ഒരു പ്രദേശം വിട്ടു കൊടുക്കുകയോ വർഷം തോറും ഒരു നിശ്ചിത തുക നൽകുകയോ ചെയ്യണം.
  5. തലസ്ഥാനത്ത് ഒരു ബ്രിട്ടീഷ്‌ റസിഡന്റിനെ (ഒരു സ്ഥലത്ത് താമസിച്ചു അവിടുത്തെ ഭരണം നിവർഹിക്കുന്ന ബ്രിട്ടീഷു ഉദ്യോഗസ്ഥൻ ) ഓരോ നാട്ടുരാജാവും നിയമിക്കുക.
  6. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഇന്ത്യയിലെ പരമോന്നത ശക്തിയായി ഭരണാധികാരി അംഗീകരിക്കണം.
  7. സഖ്യത്തിന് ആവശ്യമായ പേയ്‌മെന്റുകൾ നടത്തുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടാൽ, അവരുടെ പ്രദേശത്തിന്റെ ഒരു ഭാഗം പിഴയായി ബ്രീട്ടീഷ് സർക്കാർ എടുത്തുകളയും.

ബ്രിട്ടീഷ് സംരക്ഷണത്തിലുള്ള പല ഇന്ത്യൻ ഭരണാധികാരികളും  ഈ ഉടമ്പടി പ്രകാരം തങ്ങളുടെ വിദേശകാര്യ വിഷയങ്ങളുടെ നിയന്ത്രണം ബ്രിട്ടീഷുകാർക്ക് സമർപ്പിച്ചു. തുടർന്ന് ഭൂരിഭാഗം ഭരണാധികാരികളും തങ്ങളുടെ നാടൻ സൈന്യത്തെ പിരിച്ചുവിട്ടു, പകരം ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രിട്ടീഷ് സൈന്യത്തെ അവരുടെ സംസ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്തു. , എന്നാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ബ്രിട്ടീഷ് ശക്തി വർദ്ധിക്കുന്നതാണ് പിന്നീട് കണ്ടത്.

ബക്സാർ യുദ്ധത്തിൽ (1764) പരാജയപ്പെട്ടതിന് ശേഷം അലഹബാദ് ഉടമ്പടിയിലൂടെ (1765) ആദ്യമായി സഖ്യത്തിൽ പ്രവേശിച്ചത് അവധ് രാജ്യമാണ്. അതെ സമയം മൈസൂർ രാജ്യത്തിലെ ടിപ്പു സുൽത്താൻ ഈ ഉടമ്പടിയിൽ ചേരാൻ വിസമ്മതിച്ചു, പക്ഷേ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1799) ബ്രിട്ടീഷുകാർ വിജയിച്ചതോടെ മൈസൂർ രാജ്യവും  ഒരു അനുബന്ധ രാജ്യമായി മാറാൻ നിർബന്ധിതമായി.

മറ്റ് സംസ്ഥാനങ്ങളായ തഞ്ചാവൂർ / മൈസൂർ (1799), അവധ് (1801), പേഷ്വ (1802), ബോൺസ്‌ലെ (1803), സിന്ധ്യ (1804) എന്നിവർ ഈ സഖ്യം പിന്നീട്  അംഗീകരിക്കുകയുണ്ടായി.1818 ൽ സബ്സിഡിയറി അലയൻസ് അംഗീകരിച്ച അവസാന മറാത്ത കോൺഫെഡറേഷനാണ് ഇൻ‌ഡോറിലെ ഹോൾക്കർ സംസ്ഥാനം. ഈ വ്യവസ്ഥ ആദ്യം സ്വീകരിച്ച നാട്ടുരാജാവ് ഹൈദരാബാദ് നിസാമായിരുന്നു[2]. 1789 - ൽ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം നിസാം ഇംഗ്ലീഷുകാർക്ക്‌ ബെല്ലാരി, കടപ്പ, അനന്തപൂർ എന്നീ ജില്ലകൾ വിട്ടു കൊടുത്തു. ഇവ അടിയറവച്ച ജീല്ലകൾ (സീഡഡ് ഡിസ്ട്രിക്റ്റ്സ്) എന്ന പേരിൽ അറിയപ്പെടുന്നു.

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=സൈനികസഹായവ്യവസ്ഥ&oldid=3676238" എന്ന താളിൽനിന്ന് ശേഖരിച്ചത്