സെൻട്രൽ കൽഹാരിഗെയിം റിസർവ്വ്
സെൻട്രൽ കൽഹാരി ഗെയിം റിസർവ്വ്, ബോട്ട്സ്വാനയിലെ കൽഹാരി മരുഭൂമിയിലെ വിശാലമായ ദേശീയോദ്യാനമാണ്. 1961 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിൻറെ ഭൂതലവിസ്തീർണ്ണം, 52,800 ചതുരശ്ര കിലോമീറ്ററാണ് (20,400 ചതുരശ്ര മൈൽ) ഇത് മസാച്ചുസെറ്റ്സിൻറെ ഏകദേശം ഇരട്ടി വലിപ്പവും ബോട്സ്വാനയുടെ മൊത്തം ഭൂപ്രദേശത്തിൻറെ 1/11 നു തുല്യവുമായി പ്രദേശമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗെയിം റിസർവ് ആണിത്.[1]
ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്ന വന്യമൃഗങ്ങളിൽ, തെക്കേ ആഫ്രിക്കൻ ജിറാഫ്, ബുഷ് ആനകൾ, വൈറ്റ് റിനോ, കേപ്പ് കാട്ടുപോത്ത്, പുള്ളിയുളള കഴുതപ്പുലി, തവിട്ടു കഴുതപ്പുലി, ഹണി ബാഡ്ജർ, മീർകാറ്റ്, മഞ്ഞക്കീരി, കാട്ടുപന്നി, തെക്കേ ആഫ്രക്കൻ ചീറ്റ, കാർകാൾ, കേപ്പ് വൈൽഡ് ഡോഗ്, ബ്ലാക്ക് ബാക്ക് ജാക്കൽ, കറുത്ത നിറമുള്ള ജാക്കൽ, വവ്വാൽച്ചെവിയൻകുറുക്കൻ, ആഫ്രിക്കൻ പുള്ളിപ്പുലി, കാലാഹാരി സിംഹം, നീല വിൽഡബീസ്റ്റ്, പ്ലെയിൻസ് സീബ്ര, കോമൺ എലാൻഡ്, ഇരുണ്ട കൃഷ്ണമൃഗം, ജെംബോക്ക് (വലിയ തരം കൃഷ്ണമൃഗം), സ്പ്രിംഗ്ബോക്, സ്റ്റീൻബോക്ക്, ഇമ്പാല, ഗ്രേറ്റർ കുഡു, ആർഡ്‍വാക്ക്, കേപ്പ് ഗ്രൗണ്ട് അണ്ണാൻ, കേപ്പ് മുയൽ, കേപ്പ് മുള്ളൻപന്നി, ചക്മാ ബബൂൺ, റെഡ് ഹാർട്ടെബെസ്റ്റ്, ഒട്ടകപ്പക്ഷി എന്നിവയാണ്. ഭൂമി കൂടുതലും പരന്നതും കുറ്റിക്കാടുകളും പുല്ലുകളും നിറഞ്ഞ ഉയർച്ചതാഴ്ചകളുള്ള മണൽക്കുന്നുകൾ നിറഞ്ഞതുമാണ്. വലിയ മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളുമുണ്ട്.
ചിത്രശാല
തിരുത്തുക-
A female ant-eating chat
-
Children of the Kalahari