സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി
ഭാരത സർക്കാറിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഉപവിഭാഗമായ ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിയമപ്രകാരമുള്ള ഒരു ഉന്നതാധികാര സ്ഥാപനമാണ് സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി - Central Council of Homoeopathy (സി.സി.എച്ച്. - CCH). 1973-ൽ ആണ് ഭാരത സർക്കാർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു കീഴിലുള്ള തൊഴിൽ ഉപദേശകസമിതികളിൽ ഒന്നായി ഇതിന് രൂപംനൽകിയത്.[2]
ചുരുക്കപ്പേര് | CCH |
---|---|
രൂപീകരണം | 1973-2018 |
Location | |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
പ്രസിഡന്റ് | ഡോ. റാംജി സിംഗ്[1] |
മാതൃസംഘടന | മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ |
വെബ്സൈറ്റ് | www |
സി.സി.എച്ച്. ആണ് ഇന്ത്യയിലെ ഹോമിയോപ്പതി വിദ്യാഭ്യാസം നിയന്ത്രിക്കുന്നത്. എല്ലാ ഹോമിയോപ്പതി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഉപദേശകസമിതിയുടെ അംഗീകാരം തേടണം.[3]
ചരിത്രം
തിരുത്തുകഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്, 1973 എന്ന നിയമപ്രകാരമാണ് ഇതിന് രൂപം നൽകിയിരിക്കുന്നത്.[4] ഓരോ കോഴ്സുകളുടെയും പാഠ്യപദ്ധതിയും മറ്റു നിലവാര മാനദണ്ഡങ്ങളും തീരുമാനിക്കുന്നതും ഇന്ത്യയിലുള്ള എല്ലാ ഹോമിയോപ്പതി ഭിഷ്വഗരൻമാരുടെയും പട്ടിക സൂക്ഷിക്കുന്നതും ഈ സ്ഥാപനമാണ്. [3]
2007-ൽ കേന്ദ്ര ആരോഗ്യ വകുപ്പ് അരോഗ്യമേഖലയുടെ അടിസ്ഥാന നിലവാരം ഉറപ്പുവരുത്താനായി രൂപം നൽകിയ നാഷണൽ കൌൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിലും (National Council for Clinical Establishments) സി.സി.എച്ച്. ഔദ്യോഗിക അംഗമാണ്.[5]
ബി.എച്ച്.എം.എസ്.
തിരുത്തുകഹോമിയോപ്പതിയിൽ അഞ്ചര വർഷത്തെ ബിരുദപഠനം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സർവ്വകലാശാലാബിരുദമാണ് ബി.എച്ച്.എം.എസ്. (B.H.M.S.) അഥവാ ബാച്ച്‌ലർ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ ആന്റ് സർജറി (Bachelor of Homeopathic Medicine and Surgery)[6]
അവലംബം
തിരുത്തുക- ↑ Office Bearers Archived December 31, 2009, at the Wayback Machine.
- ↑ "Professional Councils". University Grants Commission (UGC) website. Archived from the original on 2010-01-06.
- ↑ 3.0 3.1 "Education Plus: Homoeopathy". The Hindu. Mar 22, 2005. Archived from the original on 2006-05-29. Retrieved 2018-06-15.
- ↑ "Homoeopathy not attractive among medical aspirants". The Hindu. September 12, 2005. Archived from the original on 2009-04-18. Retrieved 2018-06-15.
- ↑ "National council for clinical establishments". The Hindu. Apr 18, 2007. Archived from the original on 2007-05-01. Retrieved 14 January 2010.
- ↑ MANDHANI, APOORVA (August 8, 2017). "Gujarat HC Quashes Rules Permitting Common Counselling By State For Management Quota Seats In Ayurveda Colleges [Read Judgment]". Live Law.