അന്റലൂസിയ സ്വതന്ത്ര പ്രദേശത്തിന്റെയും സെവിയ്യ പ്രവിശ്യയുടെയും തലസ്ഥാനവും എറ്റവും വലിയ നഗരവുമാണ് സെവിയ്യ ((/səˈvɪl/Spanish: Sevilla സ്പാനിഷ് ഉച്ചാരണം: [seˈβiʝa])). ജനസംഖ്യ അനുസരിച്ച് സ്പെയിനിൽ നാലാം സ്ഥാനവും യൂറോപ്യൻ യൂണിയനിൽ മുപ്പതാം സ്ഥാനവുമാണ്. അൽക്കാസർ കൊട്ടാരമുൾപ്പെടെ മൂന്ന് ലോക പൈതൃക സ്ഥലങ്ങളുണ്ട്. ഫിനീഷ്യർ സ്പാൽ എന്നും റോമാക്കാർ ഹിസ്പാലിസ് എന്നും അറബികൾ ഇശ്ബിലിയ എന്നും വിളിച്ച സെവിയ്യ പതിനഞ്ചാം നൂറ്റാണ്ടിൽ ഒരു കച്ചവട കേന്ദ്രവും വലിയ തുറമുഖവുമായി വളർന്നു. പതിനേഴാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന സുവർണകാലത്തിൽ കലയും സാഹിത്യവും വലിയ ചുവടുവയ്പുകൾ നടത്തി. തുറമുഖത്തിൽ മണ്ണടിഞ്ഞുതുടങ്ങിയതോടെ കച്ചവടം അടുത്തുള്ള കാഡിസ് നഗരത്തിലേക്ക് മാറി. ഇരുപതാം നൂറ്റാണ്ടിൽ സ്പാനിഷ് അഭ്യന്തരയുദ്ധം നഗരത്തിൽ നാശനഷ്ടങ്ങളുണ്ടാക്കി.

സെവിയ്യ

Sevilla
മുകളിൽനിന്നും സെവിയ്യ കത്തീട്രൽ, പ്ലാസ ദ എസ്പാന, മെട്രോപ്പോൾ പാരസോൾ, ഇസബെൽ II പാലം, ടോറെ ഡെൽ ഓറോ
മുകളിൽനിന്നും സെവിയ്യ കത്തീട്രൽ, പ്ലാസ ദ എസ്പാന, മെട്രോപ്പോൾ പാരസോൾ, ഇസബെൽ II പാലം, ടോറെ ഡെൽ ഓറോ
പതാക സെവിയ്യ
Flag
ഔദ്യോഗിക ചിഹ്നം സെവിയ്യ
Coat of arms
Motto(s): 
NO8DO (No me ha dejado, 'സെവിയ്യ എന്നെ ഉപേക്ഷിച്ചിട്ടില്ല')
രാജ്യംസ്പെയ്ൻ സ്പെയിൻ
പ്രദേശംAndalusia അന്റലൂസിയ
പ്രവിശ്യ സെവിയ്യ
ഭരണസമ്പ്രദായം
 • ഭരണസമിതിAyuntamiento de Sevilla
 • മേയർ (2015)Juan Espadas (സോഷ്യലിസ്റ്റ് പാർട്ടി)
വിസ്തീർണ്ണം
 • City140 ച.കി.മീ.(50 ച മൈ)
ഉയരം
7 മീ(23 അടി)
ജനസംഖ്യ
 (2011) (INE)
 • City7,03,021
 • റാങ്ക്4
 • ജനസാന്ദ്രത5,002.93/ച.കി.മീ.(12,957.5/ച മൈ)
 • നഗരപ്രദേശം
11,07,000[1]
 • മെട്രോപ്രദേശം
15,19,639
Demonym(s)സെവിയ്യൻ
sevillano (m), sevillana (f)
hispalense
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
പോസ്റ്റ് കോഡ്
41001-41080
വെബ്സൈറ്റ്www.sevilla.org
  1. Demographia: World Urban Areas - Demographia, 2015
"https://ml.wikipedia.org/w/index.php?title=സെവിയ്യ&oldid=3731715" എന്ന താളിൽനിന്ന് ശേഖരിച്ചത്