സെവാൻ (അർമേനിയൻ: Սեւան), ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവും അതുപോലെതന്നെ സെവാൻ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഗെഘാർകുനിക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന അർമേനിയയിലെ ഏറ്റവും പ്രശസ്തമായ റിസോർട്ടുകളിൽ ഒന്നുമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,925 മീറ്ററിലധികം (6,316 അടി) ഉയരത്തിൽ തലസ്ഥാനമായ യെറിവാനിൽ നിന്ന് 65 കിലോമീറ്റർ (40 മൈൽ) വടക്കുകിഴക്കായും, പ്രവിശ്യാ കേന്ദ്രമായ ഗവാറിന് 35 കിലോമീറ്റർ (22 മൈൽ) വടക്കുമായാണ് ഈ നഗരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

സെവാൻ

Սեւան
From top left: Sevan landscape • Vaskenian Theological Academy Sevan peninsula • Sevan Monastery Sevan skyline • Lake Sevan Panoramic view of Sevan beach
From top left:
Sevan landscape • Vaskenian Theological Academy
Sevan peninsula • Sevan Monastery
Sevan skyline • Lake Sevan
Panoramic view of Sevan beach
സെവാൻ is located in Armenia
സെവാൻ
സെവാൻ
Coordinates: 40°33′18″N 44°57′13″E / 40.55500°N 44.95361°E / 40.55500; 44.95361
Country Armenia
ProvinceGegharkunik
Founded1842
വിസ്തീർണ്ണം
 • ആകെ17.75 ച.കി.മീ.(6.85 ച മൈ)
ഉയരം
1,925 മീ(6,316 അടി)
ജനസംഖ്യ
 • ആകെ19,229
 • ജനസാന്ദ്രത1,100/ച.കി.മീ.(2,800/ച മൈ)
സമയമേഖലUTC+4
ഏരിയ കോഡ്+374(261)
വെബ്സൈറ്റ്Official web
സെവാൻ at GEOnet Names Server

സെവാൻ ദേശീയോദ്യാനത്താൽ ചുറ്റപ്പെട്ടിരിക്കുന്ന സെവാൻ പട്ടണം അതിൻറെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രകൃതിദത്ത സംരക്ഷിത പ്രദേശമാണ്, അതേസമയം സെവാൻ തടാകം കിഴക്കുഭാഗത്ത് പട്ടണത്തിൻറ സ്വാഭാവിക അതിർത്തിയായി മാറുന്നു. 2011 ലെ സെൻസസ് പ്രകാരം, പട്ടണത്തിലെ ജനസംഖ്യ 19,229 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള സെവാനിലെ ജനസംഖ്യ 19,200 ആണ്.[2]

ചരിത്രം

തിരുത്തുക
 
സെവാൻ ആശ്രമം

ബിസി മൂന്നാം സഹസ്രാബ്ദം മുതൽ ആധുനിക സെവാൻ പ്രദേശം ജനവാസമുള്ളതായിരുന്നു. ബിസി മൂന്നാം സഹസ്രാബ്ദത്തിലെ മെറ്റ്സെപ്പിന്റെ സൈക്ലോപ്പിയൻ കോട്ട നഗരത്തിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മാഷ്‌ടോട്‌സ്‌നർ എന്നറിയപ്പെടുന്ന മറ്റൊരു സൈക്ലോപ്പിയൻ കോട്ട സെവാനിലെ ത്സമാകബെർഡ് പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.

പുരാതന അർമേനിയ രാജ്യം സ്ഥാപിതമായതിനുശേഷം, ആധുനിക സെവാന്റെ പ്രദേശം അർമേനിയ മേജറിലെ ചരിത്രപ്രസിദ്ധമായ അയ്രാരാത്ത് പ്രവിശ്യയുടെ കിഴക്കുള്ള മാസാസ്, വരാഷ്നുനിക് കന്റോണുകളിൽ ഉൾപ്പെടുത്തപ്പെട്ടു.

ഇന്നത്തെ സെവാനിൽ നിന്ന് 3 കിലോമീറ്റർ (2 മൈൽ) കിഴക്കായി സ്ഥിതി ചെയ്യുന്ന സെവൻ ഉപദ്വീപിൽ മധ്യകാല അർമേനിയൻ വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ സാമ്പിളുകളിൽ ഒന്നായ ഒമ്പതാം നൂറ്റാണ്ടിലെ സെവാനാവാങ്ക് മൊണാസ്ട്രി സ്ഥിതിചെയ്യുന്നു. ആശ്രമം പ്രധാനമായും ഉദ്ദേശിച്ചത് പാപികളായ എച്ച്മിയാഡ്‌സിനിൽ നിന്നുള്ള സന്യാസിമാരെയാണ്. നിലവിൽ, ആശ്രമത്തിൽ സർപ്പ് അരകെലോട്ട്സ് (വിശുദ്ധ അപ്പോസ്തലന്മാർ), സർപ്പ് അസ്ത്വാത്സത്സിൻ (ദൈവത്തിന്റെ പരിശുദ്ധ മാതാവ്) എന്നീ രണ്ട് പള്ളികൾ അടങ്ങിയിരിക്കുന്നു. മധ്യകാലഘട്ടത്തിലെ അർമേനിയൻ ഖച്ച്കാറുകളുടെ (കുരിശുകല്ലുകൾ) വൈവിധ്യത്തിന് പേരുകേട്ടതാണ് ഈ ആശ്രമം. തുടക്കത്തിൽ, ഒരു ചെറിയ ദ്വീപിന്റെ തെക്കൻ തീരത്താണ് ആശ്രമം നിർമ്മിച്ചതെങ്കിലും പിന്നീട് ജോസഫ് സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സെവൻ തടാകം കൃത്രിമമായി വറ്റിച്ചതിന്റെ ഫലമായി ഏകദേശം 20 മീറ്ററോളം ജലനിരപ്പ് കുറയാൻ കാരണമായതോടെ 20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അത് ഒരു ഉപദ്വീപായി മാറി.

തുർക്ക്മെൻചായ് ഉടമ്പടിയുടെ ഫലമായി 1828-ൽ കിഴക്കൻ അർമേനിയ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1842-ൽ, റഷ്യൻ മൊളോകൻ മതവിഭാഗത്തിലെ അംഗങ്ങൾ റഷ്യയിലെ പ്രധാന ഭൂപ്രദേശത്തെ മതവിചാരണയിൽനിന്ന് രക്ഷപ്പെട്ട് ഈ പ്രദേശത്തെത്തി യെലെനോവ്ക ഗ്രാമം സ്ഥാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ ഗ്രാമം റഷ്യൻ ജനസംഖ്യയുള്ളതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, 1918 മുതൽ 1920-ലെ സോവിയറ്റ്വൽക്കരണം വരെ യെലെനോവ്ക സ്വതന്ത്ര അർമേനിയയിൽ ഉൾപ്പെടുത്തിയിരുന്നു.

1930-ൽ, സോവിയറ്റ് അർമേനിയയുടെ പുതുതായി രൂപീകൃതമായ സെവാൻ റയോണിന്റെ കേന്ദ്രമായി യെലെനോവ്ക മാറി. 1935-ൽ, സമീപത്തെ തടാകത്തിന്റെ പേരിൽ അധിവാസകേന്ദ്രത്തിന് സെവാൻ എന്ന് പുനർനാമകരണം ചെയ്തു. 1961-ൽ സെവാന് ഒരു നഗര അധിവാസകേന്ദ്രമെന്ന പദവി ലഭിച്ചു. 1965-ൽ അടുത്തുള്ള ഗ്രാമങ്ങളായ ത്സാമകാബെർഡും ഗോമാഡ്‌സറും സെവാൻ പട്ടണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. 1967-ൽ സെവാൻ റിപ്പബ്ലിക്കിന് കീഴിലുള്ള പട്ടണമായി മാറി.

  1. Statistical Committee of Armenia. "2011 Armenia census, Gegharkunik Province" (PDF).
  2. Population estimate of Armenia as of 01.01.2016
"https://ml.wikipedia.org/w/index.php?title=സെവാൻ&oldid=3686020" എന്ന താളിൽനിന്ന് ശേഖരിച്ചത്