ഗെഘാർകുനിക് (Armenian: Գեղարքունիք, Armenian pronunciation: [ɡɛʁɑɾkʰuˈnikʰ] ), അർമേനിയയിലെ ഒരു പ്രവിശ്യയാണ് (മാർസ്). പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഗവാർ പട്ടണമാണ്. അസർബൈജാൻ അതിർത്തിയോട് ചേർന്ന് അർമേനിയയുടെ കിഴക്കൻ ഭാഗത്തായി അസർബൈജാൻ അതിർത്തിയാലാണ് ഗെഘാർകുനിക് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഒന്നാം നഗോർണോ-കറാബഖ് യുദ്ധത്തിനു ശേഷം അസർബൈജാൻ അധിനിവേശത്തിൻ കീഴിലായിരുന്ന ആർട്‌സ്‌വാഷെൻ എന്ന എക്‌സ്‌ക്ലേവും ഇതിൽ ഉൾപ്പെടുന്നു. 5,348 ചതുരശ്ര കിലോമീറ്റർ (2,065 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഗെഘാർകുനിക് അർമേനിയയിലെ ഏറ്റവും വലിയ പ്രവിശ്യയാണ്.

ഗെഘാർകുനിക്

Գեղարքունիք
ഔദ്യോഗിക ചിഹ്നം ഗെഘാർകുനിക്
Coat of arms
Location of Gegharkunik within Armenia
Location of Gegharkunik within Armenia
Coordinates: 40°25′N 45°12′E / 40.417°N 45.200°E / 40.417; 45.200
CountryArmenia
Capital
and largest city
Gavar
ഭരണസമ്പ്രദായം
 • GovernorGnel Sanosyan[1]
വിസ്തീർണ്ണം
 • ആകെ5,349 ച.കി.മീ.(2,065 ച മൈ)
•റാങ്ക്1st
ജനസംഖ്യ
 (2011[3])
 • ആകെ235,075
 • കണക്ക് 
(1 January 2019)
228,300[2]
 • റാങ്ക്7th
 • ജനസാന്ദ്രത44/ച.കി.മീ.(110/ച മൈ)
സമയമേഖലAMT (UTC+04)
Postal code
1201–1626
ISO കോഡ്AM.GR
FIPS 10-4AM04
HDI (2017)0.724[4]
high · 9th
വെബ്സൈറ്റ്Official website

ഭൂമിശാസ്ത്രം തിരുത്തുക

ആധുനിക അർമേനിയയുടെ മധ്യഭാഗത്തിന്റെ കിഴക്കൻ ഭാഗത്താണ് ഗെഗർകുനിക് പ്രവിശ്യയുടെ സ്ഥാനം. 5,349 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 18 ശതമാനം) വിസ്തീർണ്ണമുള്ള ഇത് മൊത്തം വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ അർമേനിയയിലെ പ്രവിശ്യകളിൽ ഒന്നാം സ്ഥാനത്താണ്.

ആധുനിക അർമേനിയയുടെ കിഴക്കു ഭാഗത്തായി സെവൻ തടാകത്തിന് ചുറ്റുമായി ഗെഘാർകുനിക് പ്രവിശ്യ സ്ഥിതി ചെയ്യുന്നു. അർമേനിയയ്ക്കുള്ളിൽ പടിഞ്ഞാറ് താവുഷ് പ്രവിശ്യ, കോട്ടയ്ക്, അരാരത്ത് പ്രവിശ്യകളും തെക്ക് വയോത്സ് ഡിസോർ പ്രവിശ്യയുമാണ് പ്രാദേശിക അതിർത്തികൾ. അസർബെയ്ജാനിലെ ദാഷ്‌കാസൻ, ഗഡബായ്, കൽബജാർ ജില്ലകൾ പ്രവിശ്യയുടെ കിഴക്കൻ അതിർത്തിയാണ്. 1993-നും 2020-നും ഇടയിൽ നാഗോർണോ-കാരബാഖ് റിപ്പബ്ലിക്കിന്റെ ഷാഹുമ്യൻ പ്രദേശം കിഴക്കുവശത്ത് ഇതിന്റെ അതിർത്തികളായിരുന്നു. ഗെഘാർകുനിക് പ്രവിശ്യയിലെ ആർട്‌സ്‌വാഷെൻ അർമേനിയൻ എക്‌സ്‌ക്ലേവ് നിലവിൽ അസർബൈജാൻ കൈവശപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

ഗെഘാർകുനിക്ക് ഒരു പർവത പ്രകൃതിയുള്ള ഭൂപ്രദേശമാണ്. പടിഞ്ഞാറ് ഗെഘാം പർവതനിരകൾ, തെക്ക് വാർഡെനിസ് പർവതനിരകൾ, കിഴക്ക് സെവൻ പർവതങ്ങൾ, വടക്കുകിഴക്ക് മിയാപൂർ പർവതങ്ങൾ, വടക്ക് കെനാറ്റ് പർവതങ്ങൾ എന്നിവ ഈ പ്രദേശത്ത് മേധാവിത്വം പുലർത്തിയിരിക്കുന്നു. 2500 മുതൽ 3500 മീറ്റർ വരെയാണ് ഈ പ്രദേശത്തെ പർവത നിരകളുടെ ഉയരം. ഗെഘാം പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗത്ത് 3597 മീറ്റർ ഉയരമുള്ള അഷദാഹാക്ക് പർവതമാണ് പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. പ്രവിശ്യയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സെവൻ തടാകം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1900 മീറ്റർ ഉയരത്തിലും 1260 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും (ഗെഘാർകുനിക്കിന്റെ വിസ്തൃതിയുടെ ഏകദേശം 23.5 ശതമാന) വ്യാപിച്ചുകിടക്കുന്നു.

82 കിലോമീറ്റർ നീളമുള്ള വാർഡെനിസ് മലനിനിരകൾ ഗെഘാർകുനിക്കിനെ വായോട്ട്‌സ് ഡ്സോറിൽ നിന്ന് വേർതിരിക്കുന്നു. ഇവിടെ ഏറ്റവും ഉയർന്ന ഭാഗം 3,522 മീറ്റർ ഉയരമുള്ള വാർഡനിസ് പർവതമാണ്.

ഗെഘാർകുനിക്കിലെ കാലാവസ്ഥ ശൈത്യകാലത്ത് തണുത്തതും മഞ്ഞുവീഴ്ചയുള്ളതും വേനൽക്കാലം ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമായ കാലാവസ്ഥയാണ്. 2000 മീറ്ററിൽ താഴെയുള്ള പ്രദേശത്ത് വാർഷിക മഴയുടെ അളവ്  500 നും 600 മില്ലീമീറ്ററിനും ഇടയിലായിരിക്കുമ്പോൾ പർവതപ്രദേശങ്ങളിൽ ഇത് 1000 മില്ലിമീറ്റർ വരെ എത്താം.

അർമേനിയയിലെയും തെക്കൻ കോക്കസസിലെയും ഏറ്റവും വലിയ ശുദ്ധജല തടാകമാണ് സെവാൻ തടാകം. തടാകത്തിലെ ജലത്തിന്റെ അളവ് ഏകദേശം 32.92 ബില്യൺ ക്യുബിക് മീറ്റർ ആയതിനാൽ മുഴുവൻ പ്രദേശത്തിനും സെവൻ തടാകം പാരിസ്ഥിതികമായി പ്രാധാന്യമുള്ളതാണ്. ഗെറ്റിക്ക്, ഗവറാഗെറ്റ്, മസ്‌റിക് എന്നിവയാണ് പ്രവിശ്യയിലെ പ്രധാന നദികൾ.

ചരിത്രം തിരുത്തുക

ചരിത്രപരമായി, പ്രവിശ്യയുടെ നിലവിലെ പ്രദേശം പ്രധാനമായും പുരാതന അർമേനിയയിലെ സ്യൂനിക് പ്രവിശ്യയിലെ ഗെഘാർകുനിക്, സോട് കന്റോണുകളും അയ്രാറത്ത് പ്രവിശ്യയിലെ മസാസ്, വരാഷ്നുനിക് കന്റോണുകളുടെ ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ്.

1930 മുതൽ 1995 വരെ, അർമേനിയൻ എസ്എസ്ആറിനുള്ളിൽ ആധുനിക ഗെഘാർകുനിക് സെവൻ റയോൺ, കാമോ റയോൺ, ക്രാസ്നോസെൽസ്ക് റയോൺ, മാർടുനി റയോൺ, വാർഡനിസ് റയോൺ എന്നിങ്ങനെ 5 റയോണുകളായി വിഭജിക്കപ്പെട്ടിരുന്നു. 1995-ലെ പ്രാദേശിക ഭരണപരിഷ്കാരത്തോടെ ഈ 5 റയോണുകളും ലയിപ്പിച്ച് ഗെഘാർകുനിക് പ്രവിശ്യ രൂപീകരിക്കപ്പെട്ടു.

2020-ലെ നഗോർണോ-കറാബാക്ക് യുദ്ധത്തിനുശേഷം, അസർബെയ്ജാനുമായുള്ള പ്രവിശ്യയുടെ അതിർത്തിയുടെ നീളം വർദ്ധിച്ചു. 2021 മെയ് 12 മുതൽ, അസർബൈജാനി സൈന്യം ഗെഘാർകുനിക് പ്രവിശ്യയിലേക്ക് മുന്നേറുകയും കുട്ട്, വെറിൻ ഷോർഷ എന്നീ ഗ്രാമങ്ങൾക്ക് സമീപം നിലയുറപ്പിക്കുകയും ഇത് അർമേനിയയും അസർബെയ്ജാനും തമ്മിലുള്ള അതിർത്തി പ്രതിസന്ധിക്ക് കാരണമായിത്തീരുകയും ചെയ്തു. 2021 മെയ് 25 ന്, ഗെഘയിൽ അസർബൈജാനി വെടിവെയ്പ്പിൽ ഒരു അർമേനിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു.

അവലംബം തിരുത്തുക

  1. Names of Armenia 3 new provincial governors are known
  2. "Statistical Committee of the Republic of Armenia".
  3. Gegharkunik population, 2011 census
  4. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org. Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=ഗെഘാർകുനിക്&oldid=3763580" എന്ന താളിൽനിന്ന് ശേഖരിച്ചത്