സെയിന്റ് യൂലാലിയ (വാട്ടർഹൗസ് പെയിന്റിംഗ്)

1885-ൽ ഇംഗ്ലീഷ് ചിത്രകാരനായ ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച പ്രീ-റാഫേലൈറ്റ് രീതിയിലുള്ള ഒരു എണ്ണച്ചായാചിത്രമാണ് സെയിന്റ് യൂലാലിയ. മെറിഡയിലെ യൂലാലിയയുടെ മരണശേഷമുള്ള രംഗം വാട്ടർഹൗസ് ചിത്രീകരിച്ചിരിക്കുന്നു. നിലവിൽ ഈ ചിത്രം ടേറ്റ് ബ്രിട്ടനിൽ സൂക്ഷിച്ചിട്ടുണ്ട്.

Saint Eulalia
കലാകാരൻJohn William Waterhouse
വർഷം1885
Mediumoil on canvas
അളവുകൾ188.6 cm × 117.5 cm (74.3 ഇഞ്ച് × 46.3 ഇഞ്ച്)
സ്ഥാനംTate Britain, London

ചരിത്രം

തിരുത്തുക

വാട്ടർഹൗസിൻറെ അസാധാരണമായ ചിത്രങ്ങളിലൊന്നായതിനാൽ തന്നെ ഏറ്റവും ശ്രദ്ധേയമായ എണ്ണച്ചായചിത്രങ്ങളിലൊന്നാണിത്. യൂലാലിയ 12-14 പ്രായമുള്ള ഭക്തിയുള്ള ഒരു ക്രിസ്തീയ കന്യക ആയിരുന്നു. 12 വയസ്സുള്ള ഏകാകിനിയായ ഒരു പെൺകുട്ടിയായി അവളുടെ നഗ്നമായ മൃതശരീരത്തിലെ മാംസത്തെ മൂടിയിരുന്ന മഞ്ഞിനെ മാറ്റി വാട്ടർ ഹൌസ് ചിത്രീകരിച്ചിരിക്കുന്നു.[1]

ഐതിഹ്യപ്രകാരം,[2] ഈ വിശുദ്ധയുടെ നഗ്നത മറയ്ക്കാനുള്ള വസ്ത്രമായി മഞ്ഞിനെ ദൈവം അയച്ചതാകാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാവ്, ദുഃഖിതരായ ജനക്കൂട്ടത്തിനിടയിലൂടെ മുകളിൽ നിന്ന് പറന്നിറങ്ങുന്നു. യൂലാലിയയുടെ ആത്മാവ് സ്വർഗത്തിലേക്ക് പറന്നുയർന്നതായി ഇത് സൂചിപ്പിക്കുന്നു. ഒരുപക്ഷെ അവളുടെ വായിൽ നിന്നു പറന്നു പുറത്തു വന്നതാകാമെന്നും പറയപ്പെടുന്നു.[3]

  1. P. Trippi, J.W. Waterhouse, Phaidon Press (2005), s.v. "St Eulalia".
  2. See Wiki entry, "Saint Eulalia of Mérida". Also, she appears in Thieleman J. van Braght, Martyrs Mirror: An account of Those who Suffered in the Fourth Century (1660), see Martyrs Mirror excerpt
  3. Quotd by Waterhouse in the exhibition catalogue (see Tate's entry Archived 2012-02-04 at the Wayback Machine.). Cf. also Blackburn and Holford-Strevens: Oxford Book of Days, entry for 10 December.
 
Study for Saint Eulalia

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Dorment, Richard (29 June 2009), "Waterhouse: The modern Pre-Raphaelite, at the Royal Academy – review", The Daily Telegraph.
  • Moyle, Franny (13 June 2009), "Pre-Raphaelite art: the paintings that obsessed the Victorians [print version: Sex and death: The paintings that obsessed the Victorians]", The Daily Telegraph (Review), pp. R2–R3.
  • Noakes, Aubrey, Waterhouse. John William Waterhouse, Chaucer Press, 2004.
  • Simpson, Eileen (17 June 2009), "Pre-Raphaelites for a new generation: Letters, 17 June: Pre-Raphaelite revival", The Daily Telegraph.
  • Trippi, Peter, J.W. Waterhouse, Phaidon Press, 2005.

പുറം കണ്ണികൾ

തിരുത്തുക