സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ യാത്രക്കാർക്കു ലഭ്യമാക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് അഥവാ ക്രിസ് (CRIS). ന്യൂഡെൽഹിയിലെ ചാണക്യപുരിയാണ് ഇതിന്റെ ആസ്ഥാനം. 1986-ൽ ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് ഇത് സ്ഥാപിച്ചത്. ക്രിസ് രൂപകൽപ്പന ചെയ്ത നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) എന്ന സംവിധാനത്തിലൂടെ തീവണ്ടികളുടെ സമയം, സ്ഥാനം, സീറ്റ് ലഭ്യത, യാത്രാനിരക്ക്, റെയിൽവേ സ്റ്റേഷനുകളിലെ തത്സമയവിവരങ്ങൾ എന്നിവ അറിയുവാൻ കഴിയും.
സർക്കാർ-ഇതര സ്ഥാപനം | |
വ്യവസായം | ഐ.ടി. സേവനം ഐ.ടി. കൺസൽറ്റിംഗ് |
സ്ഥാപിതം | ജൂലൈ 1986 |
സ്ഥാപകൻ | റെയിൽവേ മന്ത്രാലയം |
ആസ്ഥാനം | ന്യൂഡെൽഹി, ഇന്ത്യ |
സേവന മേഖല(കൾ) | ഇന്ത്യ |
പ്രധാന വ്യക്തി | റെയിൽവേ മന്ത്രാലയം റെയിൽവേ ബോർഡ് മാനേജിങ് ഡയറക്ടർ |
സേവനങ്ങൾ | വിവര സാങ്കേതിക വിദ്യാ സഹായവും ഉപദേശവും |
ജീവനക്കാരുടെ എണ്ണം | 800 (2012) |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകകമ്പ്യൂട്ടർ മുഖേന ചരക്കുഗതാഗതം നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 1982-ൽ ഒരു കേന്ദ്ര സംഘടന (COFOIS) രൂപീകരിച്ചു. 1986-ൽ ഇന്ത്യൻ റെയിൽവേക്കു കീഴിലുണ്ടായിരുന്ന എല്ലാ വിവരസാങ്കേതിക സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സെന്റർ ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) എന്നൊരു സ്ഥാപനം കൂടി രൂപീകരിച്ചു. ഇന്ത്യൻ റെയിൽവേക്കുവേണ്ടി വിവര സാങ്കേതിക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ധർമ്മം. 1986 ജൂലൈയിലാണ് ക്രിസിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിച്ചത്.
ഇന്ത്യൻ റെയിൽവേ വിദഗ്ദരും ഐ.ടി. വിദഗ്ദരും ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് ക്രിസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ക്രിസ് രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾക്ക് 'കമ്പ്യൂട്ടർ വേൾഡിന്റെ' അംഗീകാരം ലഭിച്ചിട്ടുണ്ട്.[1][2] ഇന്ത്യൻ റെയിൽവേ കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കപ്പൽ യാത്രാ ടിക്കറ്റിംഗ് സംവിധാനം ഉൾപ്പെടെ നാൽപ്പതിലധികം പദ്ധതികൾ ക്രിസ് കൈകാര്യം ചെയ്യുന്നുണ്ട്.
പദ്ധതികൾ
തിരുത്തുക- ഇന്ത്യൻ റെയിൽവേയുടെ ചരക്കുഗതാഗതത്തിന്റെ കമ്പ്യൂട്ടവൽക്കരണം (Freight Operations Information System of Indian Railways - FOIS). ഇതിൽ 72% പണമിടപാടുകളും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നടക്കുന്നു.[3]
- പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS): ഇന്ത്യയിൽ എവിടെയിരുന്നും ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള സംവിധാനം.[4]
- ഐ.ആർ.ടി.സി.ക്കുവേണ്ടിയുള്ള ഇ-ടിക്കറ്റിംഗ് റിസർവേഷൻ സിസ്റ്റം.[5]
- റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള സംവിധാനം
- നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (National Train Enquiry System): തീവണ്ടികൾ എവിടെയെത്തി എന്നു കണ്ടെത്തുന്നതിനുള്ള സംവിധാനം.[6][7]
അവലംബം
തിരുത്തുക- ↑ 2005 Computerworld Honors Case Study Archived 2017-11-18 at the Wayback Machine., accessed 8 January 2007
- ↑ PCQUEST (India) Best IT Implementation of the Year 2006 Archived 2006-11-05 at the Wayback Machine., accessed 8 January 2007
- ↑ "Freight Operations Information System". Indian Railways. Archived from the original on 25 സെപ്റ്റംബർ 2013. Retrieved 24 നവംബർ 2013.
- ↑ "Indian Railways Passenger Reservation Enquiry". Indian Railways. Archived from the original on 8 April 2014. Retrieved 24 November 2013.
- ↑ "IRCTC Online Passenger Reservation System". Archived from the original on 2007-03-03. Retrieved 24 November 2013.
- ↑ "National Train Enquiry Sustem". Archived from the original on 3 ഡിസംബർ 2013. Retrieved 24 നവംബർ 2013.
- ↑ "Railway Claims and Refunds". Indian Railways. Retrieved 24 November 2013.
പുറം കണ്ണികൾ
തിരുത്തുക- Centre for Railway Information Systems (CRIS) website
- "Giving an IT boost to Indian Railways", Express Computer, 3 April 2006
- Priyanka Sharma (8 July 2005). "Rlys to use radio frequency identification to track wagons". Business Line (The Hindu).
- Details of the July 1, 2010, symposium Archived 2010-09-05 at the Wayback Machine.
- Product designed for CRIS by Thinvent Technologies
- National Train Enquiry System Guide Archived 2016-06-23 at the Wayback Machine.