എറണാകുളം ജില്ലയിലെആരക്കുഴ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നസ്രാണി ക്രൈസ്തവ ദേവാലയമാണ് സെന്റ് മേരീസ് ഫൊറോന പള്ളി. പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ സഭയുടെകോതമംഗലം രൂപതയുടെ കീഴിലാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.ആയിരം മാപ്പിളമാർക്ക് വേണ്ടി ആയിരത്തിൽ വെച്ച പള്ളി എന്നാണ് ആരക്കുഴ പള്ളി അറിയപ്പെടുന്നത്.[1] എ.ഡി 999-ൽ ആരക്കുഴ പള്ളി സ്ഥാപിതമായെന്ന് കരുതപ്പെടുന്നു.[2]