സെന്റ് ആൻഡ്രൂസ് പള്ളി, കോവിൽത്തോട്ടം
കേരളത്തിൽ കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ആൻഡ്രൂസ് പള്ളി. കരുനാഗപ്പള്ളി താലൂക്കിൽ പന്മന - ചവറ പഞ്ചായത്തിലെ കോവിൽത്തോട്ടം എന്ന സ്ഥലത്താണ് ഈ റോമൻ കത്തോലിക് പള്ളി സ്ഥിതിചെയ്യുന്നത്.[1] എ.ഡി. 1779-ൽ പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യാശൈലിയിൽ നിർമ്മിച്ച ഈ പള്ളി യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരാളായ അന്ത്രയോസ് ശ്ലീഹായ്ക്കായി സമർപ്പിച്ചിരിക്കുന്നു.[2] കൊല്ലം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് സെന്റ് ആൻഡ്രൂസ് ദേവാലയം.[3]
സെന്റ് ആൻഡ്രൂസ് പള്ളി, കോവിൽത്തോട്ടം | |
സെന്റ് ആൻഡ്രൂസ് ചർച്ച് റോമൻ കത്തോലിക് ചർച്ച്, കോവിൽത്തോട്ടം | |
---|---|
സ്ഥാനം | കോവിൽത്തോട്ടം, കൊല്ലം ജില്ല, കേരളം |
രാജ്യം | ഇന്ത്യ |
ക്രിസ്തുമത വിഭാഗം | റോമൻ കത്തോലിക് ചർച്ച് |
ചരിത്രം | |
സ്ഥാപിതം | 1398 |
സമർപ്പിച്ചിരിക്കുന്നത് | അന്ത്രയോസ് ശ്ലീഹാ |
സമർപ്പിച്ച ദിവസം | 1779 |
വാസ്തുവിദ്യ | |
പദവി | ക്രിസ്ത്യൻ പള്ളി |
പ്രവർത്തന നില | പ്രവർത്തിക്കുന്നു |
Architect(s) | യോവാകിം ഡെ സാന്റിയാഗോ |
ശൈലി | പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യ |
പൂർത്തിയാക്കിയത് | 1779 |
ഭരണസമിതി | |
രൂപത | കൊല്ലം രൂപത |
Province | കൊല്ലം |
ജില്ല | കൊല്ലം ജില്ല |
മതാചാര്യന്മാർ | |
മെത്രാൻ | സ്റ്റാൻലി റോമൻ |
ചരിത്രം
തിരുത്തുകപോർച്ചുഗീസ് ഭരണകാലത്താണ് ഈ പള്ളി നിർമ്മിച്ചത്. ഏ.ഡി. 1779-ൽ ഫ്രാൻസിസ്കൻ മിഷണറിയിലെ യോവാകിം ഡെ സാന്റിയാഗോ എന്ന പുരോഹിതൻ ഈ പള്ളി പുനർനിർമ്മിച്ചു.[4] അന്ത്രയോസ് ശ്ലീഹായ്ക്കു (ആൻഡ്രൂസ്) സമർപ്പിച്ച ഈ പള്ളിയെ പിന്നീട് കൊല്ലം രൂപതയുടെ ഭാഗമാക്കി.[5] 2000-ത്തിനു ശേഷം പള്ളി വീണ്ടും പുതുക്കിപ്പണിഞ്ഞു. കൊല്ലം രൂപതാ ബിഷപ്പായിരുന്ന സ്റ്റാൻലി റോമൻ 2006-ൽ ഇവിടുത്തെ പുനഃപ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു.[4] റോമൻ സമ്പ്രദായം പിന്തുടരുന്ന ഈ പള്ളിയിൽ പ്രാർത്ഥനാകർമ്മങ്ങൾക്കും മറ്റും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചുവരുന്നത്.[6]
സ്ഥാനം
തിരുത്തുകകൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം കോവിൽത്തോട്ടം എന്ന തീരദേശഗ്രാമത്തിലാണ് സെന്റ് ആൻഡ്രൂസ് ദേവാലയം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ കായൽ ശൃംഖലയുടെ ഭാഗമായ ടി.എസ്. കനാലിനും അറബിക്കടലിനും മധ്യേയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ Lizzie George (1984). The Catholic Directory of India, 1984. C.B.C.I. Centre. pp. 536, 145.
- ↑ Medical Research Council Special Report Series. H.M. Stationery Office. 1971. pp. 54–55.
- ↑ "Constituency". Ministry of Labour, Government of Kerala. Archived from the original on 2014-07-29. Retrieved 2014-07-23.
- ↑ 4.0 4.1 "Church consecration tomorrow". The Hindu. Chennai, India. 19 Jan 2006. Retrieved 19 July 2014.
Kollam Bishop Stanley Roman will consecrate the renovated Saint Andrew's Parish Church at Kovilthottam, near here, on Friday. The parish church was established in 1398 and the church at Kovilthottam was built in 1779.
- ↑ "Parishes". Diocese of Quilon. Archived from the original on 2014-07-29. Retrieved 2014-07-23.
- ↑ "St. Andrew". The Catholic Directory. Archived from the original on 2015-11-17. Retrieved 19 July 2014.
പുറംകണ്ണികൾ
തിരുത്തുക- Official St Andrew's Church, Kovilthottam website Archived 2017-07-24 at the Wayback Machine.