സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം
കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം വാടി കടപ്പുറത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന[1] ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ. 1896-ൽ സ്ഥാപിതമായ ഈ സ്കൂൾ കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.[2] 1900-ത്തിൽ ഹൈ സ്കൂൾ വിഭാഗം ആരംഭിച്ചു. 1902-ൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു.[2] 5 മുതൽ 12-ആം ക്ലാസുവരെ ഏകദേശം 4000 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ സീനിയർ സെക്കന്ററി സ്കൂളായി ഉയർത്തിയിട്ടുണ്ട്. ശാസ്ത്രം, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് ഹയർ സെക്കന്ററി തലത്തിലെ വിഷയങ്ങൾ.
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം | |
---|---|
വിലാസം | |
തങ്കശ്ശേരി റോഡ്, വാടി | |
വിവരങ്ങൾ | |
Patron saint(s) | Aloysius Gonzaga |
സ്ഥാപിതം | 1897 by Irish brothers |
സ്കൂൾ ജില്ല | കൊല്ലം ജില്ല, കേരളം |
Classes offered | V to Standard XII |
ഭാഷാ മീഡിയം | English and Malayalam |
കാമ്പസ് വലുപ്പം | 2 ഏക്കർ (8,100 m2) |
Campus type | Christian co-educational |
കായികം | Basketball, Cricket, Football |
Affiliation | Government of Kerala (SSLC): Higher Secondary Board/Education (HSE) |
അവലംബം
തിരുത്തുക- ↑ Map showing St.Aloysius School in Kollam
- ↑ 2.0 2.1 "സെന്റ് അലോഷ്യസ് സ്കൂൾ". കൊല്ലം കോർപ്പറേഷൻ. Archived from the original on 2017-11-22. Retrieved 2017-12-23.