സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം

9°35′53″N 76°18′13″E / 9.59806°N 76.30361°E / 9.59806; 76.30361 മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളി 1877-ൽ സ്ഥാപിക്കപ്പെട്ടതാണ്. ആലപ്പുഴ രൂപതയ്ക്കു കീഴിലുള്ള ഈ പള്ളി റോമൻ കത്തോലിക്ക ലാറ്റിൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.[1] വിശുദ്ധ അഗസ്റ്റിൻ്റെ നാമത്തിലാണ് ഈ പള്ളി അറിയപ്പെടുന്നത് . എല്ലാ വർഷവും മലയാള മാസം ചിങ്ങത്തിലാണ് ഇവിടുത്തെ തിരുന്നാൾ നടക്കുന്നത്. ആയതിനാൽ ഈ തിരുന്നാൾ ചിങ്ങം തിരിനാൾ എന്ന് അറിയപ്പെടുന്നു. കൂടാതെ ഉണ്ണിയേശുവിൻ്റെ നെവേന എല്ലാ വെള്ളിയാഴിച്ചുകളിലും നടക്കുന്നു. ഏകദേശം 1200 കത്തോലിക്ക കുടുംബങ്ങൾ ഈ ഇടവകയിൽ ഉണ്ട് . ഒക്ടോബർ മാസം ഇടവകയിൽ നടക്കുന്ന ജപമാല റാലി വളരെ പ്രസിദ്ധമാണ്. വലിയ ഒരു വിശ്വാസ പ്രഖ്യാനമാണ് ഈ റാലി സെപ്റ്റബർ 30-ാം തീയതി മാതാവിൻ്റെ തിരുസ്വരൂപം ഇടവകയിലെ ഭവനങ്ങളിലേയ്ക്ക് ഇറങ്ങും തുടർന്ന് ഒക്ടോബർ മാസം മുഴുവൻ ആ അത്ഭുത രൂപം വിശ്വാസികൾക്ക് മുഴുവൻ അനുഗ്രഹം ചൊരിഞ്ഞ് നവംബർ ഒന്നാം തീയതി തിരിച്ച് പള്ളിയിൽ കയറുമ്പോൾ കത്തോലിക്ക വിശ്വാസത്തിൽ മറിയത്തിൻ്റെ സാനിധ്യത്തിന് വലിയ സ്ഥാനമുണ്ട് എന്ന് ഈ ഇടവക ജനം ലോകത്തോട് വിളിച്ചു പറയുന്ന നിമിഷങ്ങളാണ് .

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്ക് പരിധിയിൽ വരുന്ന മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.[2]

  1. "http://www.churchesinindia.com/alleppey/st-augustine-church-mararikulam.html". ചർച്ചസ് ഇൻ ഇൻഡ്യ.കോം. Retrieved 8 ഏപ്രിൽ 2013. {{cite web}}: External link in |title= (help)
  2. "മാരാരിക്കുളം വടക്ക്‌". എൽ.എസ്.ജി. Archived from the original on 2019-12-25. Retrieved 8 ഏപ്രിൽ 2013.