സെന്റ്. തോമസ് പള്ളി, തുമ്പോളി
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിലെ തീരദേശ ഗ്രാമമായ തുമ്പോളിയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് തുമ്പോളി പള്ളി എന്ന് അറിയപ്പെടുന്ന സെന്റ്. തോമസ് പള്ളി, തുമ്പോളി. പോർച്ചുഗീസുകാരാൽ നിർമ്മിച്ച പൈതൃകംപേറുന്ന ക്രൈസ്തവ ദേവാലയമാണിത്. നൂറ്റാണ്ടുകളുടെ വിശ്വാസ പാര്യമ്പര്യംവും പഴക്കവുമുള്ള പള്ളിയായ തുമ്പോളി എ.ഡി|AD 1600 ലാണ് സ്ഥാപിക്കപ്പെടുന്നത്(കല്ലും,തടിയുമുപയോഗിച്ച്). AD 06-നൂറ്റാണ്ടുമുതലാണ് തുമ്പോളിയിൽ ഏതാനം ക്രിസ്ത്യാനികൾ കുടിയേറി താമസിക്കുകയും ഇവിടെ `തോമപള്ളി´ എന്നാ പേരിൽ ഓലമേഞ്ഞ ചെറിയ പള്ളി സ്ഥാപിച്ചു അങ്ങനെയാണ് ക്രൈസ്തവ പാരമ്പര്യത്തിന് തുടക്കമാകുന്നത്.വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലാണ് ഈ ദേവാലയം അറിയപ്പെടുന്നുവെങ്കിലും , ദൈവമാതാവായ പരിശുദ്ധ അമലോത്ഭവ മാതാവും അവിടുത്തെ തിരുനാളുമാണ് തുമ്പോളിക്ക് പ്രശസ്തി നേടിക്കൊടുത്തത്. കേരളത്തിൽ ഇൻഡോ-പോർച്ചുഗീസ് വാസ്തുവിദ്യ രീതിയിൽ 17-നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പള്ളികളിൽ ഏറ്റവും വലിയ ദൈവാലയമാണ് തുമ്പോളി. തുമ്പോളിപള്ളിയുടെ നിർമ്മാണ ശൈലിയും രൂപഘടനയും വളരെ മനോഹരമാണ്. കൂടാതെ ദേവാലയത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതിപുരാതനമായ പ്രധാന അൾത്താര(മദ്ബഹാ)ആകർഷണീയമായ കൊത്തുപണികളാലും വർണ്ണങ്ങളാലും അതിമനോഹരമാണ്. ആലപ്പുഴ രൂപത യുടെ കീഴിലുൾപ്പെട്ട ദേവാലയമാണിത്. കേരളത്തിലെ അതിപുരാതന ദേവാലയങ്ങളിൽ ഒന്നാണ് തുമ്പോളിപ്പള്ളി. ഇന്ത്യാ|ഭാരതത്തിൽ ആദ്യമായി ദൈവമാതാവായ പരിശുദ്ധ `കന്യാകമറിയത്തിന്റെ തിരുസ്വരൂപം´ പ്രേതിഷ്ടിക്കപെടുന്നത് തുമ്പോളിപള്ളിയിലാണ്. ഈ അത്ഭുത തിരുസ്വരൂപമാണ് പ്രധാന അൾത്താരയിൽ പ്രേതിഷ്ഠിച്ചിരിക്കുന്നത്. ``കൊമ്പ്രിയ ദർശന സാഹോദര്യത്തിന്റെ - The Confraternity / Visionary Community´´ (AD 1585-ൽ തുമ്പോളിയിൽ സ്ഥാപിച്ചു) ഈറ്റില്യമാണ് തുമ്പോളിപ്പള്ളി. AD|എഡി 1730-ൽ ദേവാലയത്തിന്റെ നിർമ്മാണം പൂർത്തീക്കരിക്കപ്പെട്ട പള്ളിയാണ് ഇപ്പോൾ തുമ്പോളിയിൽ കാണാൻ സാധിക്കുന്നത്. പാരമ്പര്യമായി പിന്തുടർന്ന് വരുന്ന പ്രൗഢമായ ആചാര അനുഷ്ഠാനങ്ങളാണ് ഇന്നും തുമ്പോളി പള്ളിയിൽ ഉള്ളത്.
തുമ്പോളി പള്ളിയിലെ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാളായ തുമ്പോളി പെരുന്നാൾ എല്ലാ വർഷവും നവംബർ 28 മുതൽ ഡിസംബർ 15 വരെ സാഘോഷം ആഘോഷിക്കുന്നു. ഇവിടുത്തെ പ്രധാന നേർച്ച സമർപ്പണം ``പട്ടും കിരീടം എഴുന്നള്ളിപ്പ് ´´മാണ്. നിരവധി തീർത്ഥാടക ജനങ്ങൾ ഇവിടം സന്ദർശിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നു. ഓരോ വർഷവും ഏകദേശം 2.2 ലക്ഷം ജനങ്ങൾ ഇവിടെ പ്രതിവർഷം തീർത്ഥാടനത്തിനും, സന്ദർശനത്തിനും, വിനോദ സഞ്ചാരത്തിനുമായി എത്താറുണ്ട്. ആലപ്പുഴ മുൻസിപ്പാലിറ്റിയുടെയും ആര്യാട് ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന സ്ഥലമാണ് തുമ്പോളി. [["തോമാ പള്ളി" എന്നതിൽ നിന്നാണ് തുമ്പോളി എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.[1] തോമായുടെ പട്ടണം എന്നർത്ഥം വരുന്ന "തോംപോളിസ്" എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്.]] [1]
തുമ്പോളി പള്ളിയുടെ നേരെ പടിഞ്ഞാറ് തുമ്പോളി ബീച്ചുണ്ട്. ഡിസംബർ 05 മുതൽ ഡിസംബർ 15 വരെ പെരുന്നാളിന്റെ പ്രധാന ദിവസങ്ങളോട് അനുബന്ധിച്ച് പള്ളിയും പള്ളിപരിസരവും മുതൽ ബീച്ച്(കടപ്പുറം) വരെ ദീപങ്ങളാലും മറ്റും അലങ്കരിച്ചിട്ടുണ്ടായിരിക്കും അത് കാണുവാനായി തന്നെ ആളുകളുടെ തിരക്കായിരിക്കും. ഇവിടെ വിനോദ സഞ്ചാരികളും തീർത്ഥാടകരും പ്രതിദിനം എത്തുന്നു. ആലപ്പുഴ നഗരത്തിൽ നിന്ന് 6 കിലോമീറ്ററും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്ററും, കൊച്ചി നഗരമധ്യത്തിൽ നിന്ന് 60 കിലോമീറ്ററും, ചേർത്തല യിൽ നിന്ന് 20 കിലോമീറ്ററും, കുട്ടനാട് നിന്ന് 25 കിലോമീറ്ററും, ചങ്ങനാശ്ശേരി യിൽ നിന്ന് 34 കിലോമീറ്ററും, കായംകുളം ത്ത് നിന്ന് 52 കിലോമീറ്ററിലുമായി തുമ്പോളി പള്ളി സ്ഥിതി ചെയ്യുന്നു. ഇത് ദേശീയപാത 66 (പഴയ എൻ എച്ച്47) ന്റെയും, സംസ്ഥാന പാത 66(SH 66) ന്റെയും അരികിലായി തുമ്പോളി സ്ഥിതി ചെയ്യുന്നു.
എല്ലാ ശനിയാഴ്ചകളിലും ദൈവ മാതാവായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ (തുമ്പോളി മാതാവിന്റെ) പ്രേത്യേക മാധ്യസ്ഥ സഹായം നേടുന്നതിനും അനുഗ്രഹങ്ങൾ ലഭിക്കുന്നതിനുമായുള്ള ദിവസം. അന്നേ ദിവസം- രാവിലെ 5.30 Am ന് പ്രഭാത പ്രാർത്ഥന,ജപമാല,06.30 Am ന് ദിവ്യബലി ,തുമ്പോളി മാതാവായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മാധ്യസ്ഥം നേടുന്നതിനായുള്ള നൊവേന. വൈകുന്നേരം 4.15 Pm ന് മാതാവിന്റെ നൊവേന , ദിവ്യബലി , ആരാധന , നേർച്ചകഞ്ഞി വിതരണം. രണ്ടാം ശനി - രാവിലെ 5.30 Am ന് പ്രാർത്ഥന, ജപമാല,06.30 Am ന് ദിവ്യബലി,നൊവേന,11.00 Am ന് - മാതാവിന്റെ നൊവേന,ദിവ്യബലി, ആരാധന,നേർച്ച കഞ്ഞി വിതരണം. വൈകിട്ട് 4.15 Pm ന് - മാതാവിന്റെ നൊവേന,ദിവ്യബലി,ആരാധന.. (നിരവധി ജനങ്ങൾ ഈ നൊവേനയിലും വിശുദ്ധ കുർബാനയിലും ആരാധനയിലും പങ്കെടുത്ത് അനുഗ്രങ്ങളും മധ്യസ്തംവും നേടുന്നതിനുമായി ഇവിടെ എത്തുന്നു. രോഗ ശാന്തി, സന്താന ലബ്ധി , വിവാഹ തടസം മാറാൻ , ജോലി ഇല്ലാത്തവർക്ക് അവർക്ക് അനുയോജ്യമായ ജോലി ലഭിക്കുവാൻ, സാമ്പത്തിക പ്രശ്നംമാറാൻ , കുടുംബ ബുദ്ധിമുട്ടുകൾ മാറുവാൻ, എന്നിവയാണ് ഇവിടെ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നവർക്ക് നേടുന്ന അത്ഭുത അനുഗ്രഹങ്ങൾ.
തുമ്പോളി ചരിത്രം History of Thumpoly.
തിരുത്തുകAD|എഡി 6-ആം നൂറ്റാണ്ടുമുതലാണ് തുമ്പോളിയിൽ കുറച്ചു ക്രിസ്ത്യാനികൾ കുടിയേറുകയും അങ്ങനെ ക്രൈസ്തവ പാരമ്പര്യത്തിന് തുടക്കമാകുന്നു. ഇവിടെ തോമാ പള്ളി എന്നാ പേരിൽ ഓലമേഞ്ഞ ചെറിയ പള്ളി സ്ഥാപിച്ചു. AD-820 ൽ സിറിയായിലെ മെത്രന്മാർരായ മാർ സപ്പോർ, മാർ പ്രോത്ത് എന്നിവർ മനക്കോടത്തു നിന്ന് കൊല്ലത്തേക്ക് പോകും വഴി തുമ്പോളിയിൽ സന്ദർശിക്കുകയും അവിടെ കുരിശ് സ്റ്റാപികയും പിൽകാലത് പ്രസ്തുത കുരിശ് `മുത്തപ്പൻ കുരിശ് ´ എന്ന് അറിയപ്പെട്ടു. തുമ്പോളി പള്ളി 1600 ലാണ് സ്ഥാപിക്കപ്പെടുന്നത്(കല്ലും തടിയും ഉപയോഗിച്ച്). ആദ്യം ഓല മെയ്ച്ചുള്ള ചെറിയ കുരിശ്ശടി (കപ്പേള ) പോലെയായിരുന്ന തുമ്പോളി പള്ളി ഇന്ന് കാണുന്ന വലിയ ദേവാലയമായി നിർമ്മിക്കുന്നത് AD 1600 ൽ ദേവാലയത്തിന്റെ നിർമ്മാണം ആരംഭിച്ചു എന്നാൽ ചില കാരണങ്ങളാൽ അത് താൽക്കാലികമായി നിർത്തിവച്ചു പിന്നീട് 1664 ലാണ് ദേവാലയത്തിന്റെ പുനർനിർമാണം ആരംഭിച്ചത് അതിനുശേഷം 1700 ൽ നിർമ്മാണം കുറേക്കൂടി വേഗത്തിലായി അങ്ങനെ 1730 ലാണ് ഇപ്പോഴത്തെ ദേവാലയത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തീകരിച്ചത്. ഇപ്പൊ കാണുന്ന പള്ളി നിർമ്മിക്കുന്നതിനു മുൻപ് പല തവണ 1600 നും 1700 നും ഇടയിൽ വലിയ ഒരു ദേവാലയം നിർമ്മിക്കാൻ ശ്രമിച്ചിരുന്നു അവയെല്ലാം യുദ്ധത്തിലും മറ്റുമായി ആക്രമിക്കപെടുകയും നശിക്കപ്പെട്ടു. അങ്ങനെ ഇതിനെല്ലാം ശേഷമാണു തുമ്പോളിയിലെ ഇപ്പോൾ കാണുന്ന ദേവാലയം AD 1730 ആം ആണ്ടോടുകൂടി പള്ളിയുടെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടു. പോർച്ചുഗീസുകാർ ആ കാലഘട്ടത്തിൽ കേരളത്തിൽ നിർമ്മിച്ച ദേവാലയങ്ങളിൽ വളരെ വലിയ പള്ളികളിൽ ഒന്നാണ് തുമ്പോളിയിലെ ഇപ്പോഴത്തെ ദേവാലയം. AD 1607 ൽ മൂത്തേടത്തു രാജാവ് അധികാരം ലഭിച്ചതിന്റെ കൃതജ്ഞത സൂചകമായി ആനക്കൊമ്പിൽ നിർമ്മിച്ച തുമ്പോളി മാതാവിന്റെ രൂപത്തിന്റെ മാതൃകയിൽ മാതാവിന്റെ `സാൾവെ രൂപം´ സമർപ്പിച്ചു. ഇതേ രൂപമാണ് ഇന്നും തുമ്പോളിപള്ളിയിൽ സാൾവെ ലിറ്റനിക്കും പെരുന്നാൾ പ്രേദക്ഷിണത്തിൽ തുമ്പോളി മാതാവിന്റെ തിരുസ്വരൂപത്തോടൊപ്പം ഉപയോഗിച്ച് വരുന്നത്. 15-ആം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് തുമ്പോളിപള്ളിയിൽ `കൊമ്പ്രിയ ദർശന സംസ്ക്കാരം/സമൂഹം -The Confraternity - Visionary Community ´ സ്റ്റാപിക്കപ്പെടുന്നത് AD 1585ലാണ്. `കൊമ്പ്രിയ ദർശന സംസ്കാരത്തിന്റെ ഈറ്റില്ലം´മാണ് തുമ്പോളിപ്പള്ളി. തുമ്പോളി പള്ളിയിലെ കൊമ്പ്രിയ ദർശനസംസ്കാരത്തിന്റെ പ്രൌഡിയും പാരമ്പര്യവും മറ്റു പൗരാണിക ദേവാലയങ്ങലേക്കാൾ മികച്ചതന്നെയാണ്. 2009 ൽ തുമ്പോളിപള്ളി അതിന്റെ തനിമയും പൈതൃകവും നഷ്ട്ടപെടാത്ത രീതിയിൽ നവീകരിച്ചു. തുമ്പോളി പള്ളിയിലെ ചരിത്ര പ്രസിദ്ധമായ ഒരു തിരുസ്വരൂപമാണ് തുമ്പോളി മാതാവിന്റെ അമലോത്ഭവ തിരുസ്വരൂപം. ഈ തിരുസ്വരൂപം പാരിസിൽ(പോർച്ചുഗൽ) ഇറ്റലിയിൽ നിന്ന് AD 1550-1600 കാലഘട്ടത്തിനിടയിൽ പായ്കപ്പൽ മാർഗം അറബികടലിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റും മഴയും ഇടിയും മൂലം കപ്പൽ തുമ്പോളി തിരത്തു വന്നു അടിഞ്ഞു. അങ്ങനെ കപ്പിത്താൻ മാതാവിന്റെ അത്ഭുത തിരുസ്വരൂപം അടുത്തുള്ള തുമ്പോളി പള്ളിയിൽ ഏല്പിച്ചു. അന്ന് തുമ്പോളി പള്ളി ചെറിയ ഓല കൊണ്ടുള്ള പള്ളിയാണ്. ആ കാലത്ത് ഇന്ത്യയിൽ ആദ്യമായി ദൈവമാതാവിന്റെ തിരുസ്വരൂപം (അന്ന് ആ കാലത്ത് ദൈവമാതാവിന്റെ ഛായചിത്രമാണ് മറ്റു മരിയൻ ദേവാലയങ്ങളിൽ ഉണ്ടായിരുന്നത്.) ആചാരപരമായും മതപരമായനുഷ്ടാനങ്ങളോടെ പ്രേതിഷ്ടിക്കപെടുന്ന ആദ്യ ദേവാലയമാണ് തുമ്പോളി പള്ളിയെന്നു ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയാൻ സാധിക്കുന്നു, ഈ അത്ഭുത തിരുസ്വരൂപമാണ് പ്രധാന അൾത്താരയിൽ പ്രേതിഷ്ഠിച്ചിരിക്കുന്നത്. അന്ന് മുതൽ തുമ്പോളി പള്ളിയിലെ മാതൃതിരുസ്വരൂപമായ തുമ്പോളി മാതാവിന്റെ അനുഗ്രഹംവും അത്ഭുതങ്ങളും തുടർന്ന് കൊണ്ടിരിക്കുന്നു. തുമ്പോളി പള്ളിയിലെ മാതാവ് കപ്പലിൽ വന്നതിനാൽ 'കപ്പലോട്ടക്കാരി അമ്മ' എന്ന് കൂടി വിളിക്കുന്നുണ്ട്. ``വിളിച്ചാൽ വിളികേൾക്കുന്ന തുമ്പോളി മാതാവ് (അമ്മ മാതാവ്), അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത തുമ്പോളി പരിശുദ്ധ അമലോത്ഭവ മാതാവ്´´ എന്നും വിളിക്കുന്നു. AD 1855 നും 2004 കാലഘട്ടത്തിനിടയിൽ തുമ്പോളിപള്ളിയിൽ നിന്നും പല ദേവാലയങ്ങളും വേർപിരിഞ്ഞ് സ്വതന്ത്ര ഇടവകകളായി. അതിൽ ആദ്യം 1860ൽ -പൂങ്കാവ്പള്ളി, 1944ൽ -വെള്ളാപ്പള്ളിപള്ളി, 1961ൽ -ഓമനപ്പുഴപള്ളി, 1977ൽ -തുമ്പോളി കപ്പൂച്ചിൻ(ചെറുപുഷ്പം)പള്ളി, 2004ൽ -മംഗലംപള്ളി എന്നിവയാണ്. തുമ്പോളിയിൽ നിന്ന് അവസാനമായി വേർപിരിഞ്ഞ് പോകാൻ ഒരുങ്ങുന്ന പള്ളിയാണ് ചെട്ടികാട് പള്ളി. തുമ്പോളിയുടെ വലംകൈയാണ് ചെട്ടികാട് സമൂഹം. എന്നിരുന്നാലും മേൽ പറഞ്ഞ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമാണ് തുമ്പോളി. തുമ്പോളിപ്പെരുന്നാൾ വാസ്തവത്തിൽ തുമ്പോളിയിൽ നിന്ന് വേർപിരിഞ്ഞ്പോയ മറ്റുള്ള ഇടവക ജനസമൂഹങ്ങളുടെ ഒരു സംഗമ വേദികൂടിയാണ്.
തുമ്പോളി പെരുന്നാൾ /തിരുനാൾ
തിരുത്തുകതുമ്പോളി പള്ളിയിലെ അമലോത്ഭവ മാതാവിന്റെ (തുമ്പോളി മാതാവിന്റെ) ദർശന തിരുനാൾ അഥവാ കൊമ്പ്രിയ പെരുന്നാൾ/കൊബേര്യാ തിരുനാൾ വളരെ ചരിത്ര പ്രസിദ്ധമാണ്. എല്ലാ വർഷവും നവംബർ 27 മുതൽ ഡിസംബർ 15 വരെ വളരെ ആഘോഷത്തോടെയും, ഭക്തിയോടും, ആർഭടത്തോടെയും കൊണ്ടാടുന്ന ആലപ്പുഴ ജില്ലയും കേരളവും കണ്ട ഏറ്റവും വലിയ മരിയൻ തിരുനാളുകളിൽ (മാതാവിന്റെ പെരുന്നാളുകളിൽ ) ഒന്നാണിത്. ഒന്നര നൂറ്റാണ്ട് മുമ്പ് വരെ തുമ്പോളിപ്പള്ളിയിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആയിരുന്നു ഓഗസ്റ്റ് മാസം ആഘോഷിച്ചിരുന്നത്. നവംബർ-28ന് രാത്രി 7.30pm നു ശേഷം കത്തിച്ച മെഴുകുതിരി കൈയിലേന്തിയാണ് ആയിരകണക്കിന് വിശ്വാസി ജനങ്ങൾ കൊടിയേറ്റ് സാക്ഷ്യം വഹിച്ചു പങ്കെടുന്നുന്നത്.ഇത് കാണുവാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ തുമ്പോളിയിൽ എത്താറുണ്ട്. പ്രധാന തിരുനാൾ ദിനം ഡിസംബർ 07, 08 എന്നി ദിവസങ്ങളിൽ തുമ്പോളിയിൽ ജനനിബിഡംമായിരിക്കും. ഡിസംബർ 08 - അന്നേ ദിവസമാണ് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തേക്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുള്ള 2 മണിക്കൂർ നീളുന്ന പെരുന്നാൾ പ്രേദക്ഷിണം. എല്ലാവർഷവും ഡിസംബർ 06 മുതൽ ഡിസംബർ 15 വരെയും പെരുന്നാളിന്റെ പ്രധാന ദിവസങ്ങളോടനുബന്ധിച്ച് പള്ളിയും പള്ളി പരിസരവും മുതൽ ബീച്ച് (കടപ്പുറം) വരെ ദീപങ്ങളാലും ദീപാലങ്കരങ്ങളാലും മറ്റും അണിയിച്ച് അലങ്കരിക്കാറുണ്ട് ഇത് കാണുവാനായി തന്നെ ആസ്വദിക്കുന്നതിനായും ഒട്ടേറെ ജനങ്ങൾ ഇവിടേക്ക് എത്തുന്നു. എട്ടാംമിടം ഡിസംബർ 15-നാണ് അന്നേ ദിവസം സ്ത്രീകളുടെ-അമ്മമാരുടെയും സഹോദരികളുടെയും നേതൃത്വത്തിൽ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രേദക്ഷിണം. ഡിസംബർ 06 നാണ് പരിശുദ്ധ അമലോത്ഭവ മാതാവായ തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപ തിരുനട തുറക്കൽ. ഡിസംബർ 06 മുതൽ ഡിസംബർ 15 അർദ്ധരാത്രി വരെയാണ് തുമ്പോളി (അമലോത്ഭവ) മാതാവിന്റെ അത്ഭുത തിരുസ്വരൂപം പരസ്യ /പൊതുവണക്കത്തിനും കുറെകൂടി അടുത്ത് ദർശിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. നവംബർ 27 ഉച്ചകഴിഞ്ഞു 4 മണിക്ക് പെരുന്നാളിന്റെ വരവും - ആരംഭവും അറിയിച്ചു കൊണ്ടുള്ള വലിയ ജന പങ്കാളിത്തത്തോടെയുള്ള തിരുനാൾ വിളംബര സന്ദേശറാലി വലിയൊരു പ്രേത്യേകതയാണ്. ഡിസംബർ 15 എട്ടാംമിടം തിരുനാൾ ദിവസം അർദ്ധ രാത്രിയോടുകൂടി തുമ്പോളി മാതാവിന്റെ തിരുനട അടക്കുന്നതോടുകൂടിയും, തിരുനാൾ കൊടി ഇറങ്ങുന്നത്തോടുകൂടിയുമാണ് തിരുനാൾ ചടങ്ങുകൾ സമാപിക്കുന്നത്. ഇവിടുത്തെ പ്രധാന നേർച്ച വഴിപാട് ``പട്ടും കിരീടം എഴുന്നള്ളിപ്പ് ´´ആണ്´. (11 ) 18 ദിവസം നീണ്ടു നിൽക്കുന്ന പെരുന്നാൾ ആഘോഷമാണ് തുമ്പോളിയിലെത്. ആലപ്പുഴയുടെ ഡിസംബർ - ജനുവരി മാസങ്ങളിലെ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്നത് തുമ്പോളി പള്ളിയിലെ തിരുനാളിലൂടെയാണ്. ഇടവക തിരുനാളായ ഇടവക മദ്ധ്യാസ്ഥൻ വിശുദ്ധ തോമസിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുനാൾ ജൂലൈ ആദ്യ ഞായറാഴ്ച അല്ലെങ്കിൽ രണ്ടാം ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു. അതുകൂടാതെ സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 08 വരെ പരിശുദ്ധ കന്യാക മറിയത്തിന്റെ ജനന തിരുനാൾ ആഘോഷിക്കപെടുന്നു.ഒക്ടോബർ 01 മുതൽ ഒക്ടോബർ 31 വരെ ജപമാല മാസം ആഘോഷമായി നടത്തുന്നു.
നേർച്ചാ - കാഴ്ച സമർപ്പണം.
തുമ്പോളി പള്ളിയിലെ പ്രധാന നേർച്ച - കാഴ്ചകൾ എന്ന് പറയുന്നതിൽ ഏറ്റവും പ്രധാനപെട്ടത് ``പട്ടും കിരീടം എഴുന്നള്ളിപ്പ് ´´മാണ്. അതുകൂടാതെ സ്വർണ്ണം, വെള്ളി ഉരുപടികൾ, ആഭരണം വെച്ച് സമർപ്പണം, പട്ട് , ആൾരൂപങ്ങൾ, നോട്ട്മാല, പൂമാല, പേപ്പർമാല, അടിമ സമർപ്പണം, നേർച്ചാ പായസം എന്നിവയെല്ലാമാണ്.
മറ്റ് പ്രത്യേകതകൾ /സവിശേഷതകൾ
തിരുത്തുക- AD 06 നൂറ്റാണ്ടിൽ ഓലമേഞ്ഞ, തോമാപ്പള്ളി എന്നാ പേരിൽ ചെറിയ പള്ളി തുമ്പോളിയിൽ സ്ഥാപിച്ചു.
- A D 1600 ൽ പള്ളി കല്ലും തടിയുമുപയോഗിച്ച് സ്ഥാപിച്ചു .
- 1550-1600 കാലഘട്ടത്തിനിടയിൽ `പാരീസ് / ഇറ്റലിയിൽ നിന്ന് ദൈവമാതാവിന്റെ അമലോത്ഭവ തിരുസ്വരൂപം ഇവിടെ പ്രേധിഷ്ടിക്കപെട്ടൂ.
- ഇന്ത്യയിൽ ആദ്യമായി ദൈവ മാതാവിന്റെ തിരുസ്വരൂപം പ്രേധിഷ്ടിക്കപെടുന്നത് തുമ്പോളി പള്ളിയിലാണ്. (ആ കാലഘട്ടത്തിൽ ദൈവ മാതാവിന്റെ ഛായാ ചിത്രങ്ങളാണ് മറ്റുള്ള മരിയൻ ദേവാലയങ്ങളിൽ ഉണ്ടായിരുന്നത് ).
- കപ്പലോട്ടക്കാരി അമ്മ" എന്ന് കൂടി തുമ്പോളി മാതാവിനെ വിളിക്കുന്നു.(തുമ്പോളി മാതാവ് കപ്പലിൽ വന്നതിനാൽ ).
- നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതിപുരാതന അൾത്താര മനോഹരമായ കൊത്തുപണികളും വർണ്ണങ്ങളുമുള്ളതാണ്.
- AD 1585 ൽ തുമ്പോളിയിൽ `കൊമ്പ്രിയ ദർശനസംസ്കാരം´സ്റ്റാപിക്കപ്പെട്ടു.
- കൊമ്പ്രിയ ദർശന സംസ്കാരത്തിന്റെ ഈറ്റില്ലം´മാണ് തുമ്പോളിപ്പള്ളി.
- `മൈനർ ബസിലിക്ക ´പദവിയോ / മറ്റ് ഉയർന്ന പദവിയോ ലഭിക്കാൻ സാധ്യത.
- കേരളത്തിലെ ഏറ്റവും പ്രധാനപെട്ട തീർത്ഥാടന ദേവാലങ്ങളിൽ ഒന്നാണ് തുമ്പോളി.
- പോർട്ടുഗീസ്കാർ അന്ന് കേരളത്തിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയങ്ങളിൽ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് തുമ്പോളി.
- . തുമ്പോളിയിൽ ഇപ്പോൾ കാണുന്ന പള്ളി AD 1624 ൽ നിർമ്മാണം ആരംഭിച്ചു AD-1730 ൽ നിർമ്മാണം പൂർത്തിക്കരിച്ച ദേവാലയമാണ്.
- . പുരാവസ്തു വകുപ്പിന്റെ സംരക്ഷണമുണ്ട് തുമ്പോളി പള്ളിക്ക്.
- . ആലപ്പുഴ ജില്ലയിലെയും, രൂപതയിലെയും വളരെ പ്രധാനപ്പെട്ട തീർത്ഥാടന ദേവാലയമാണിത്.
- ആലപ്പുഴ ജില്ലയിൽ വളരെ തൊട്ട് അടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട രണ്ട് (ദ്വിമുഖ ക്രൈസ്തവ തീർത്ഥാടന) ദേവാലയങ്ങളാണ് തുമ്പോളിപള്ളിയും, പൂങ്കാവ് പള്ളിയും -ഈ പൂങ്കാവ് പള്ളി പ്രസിദ്ധാമായ വിശുദ്ധവാര തീർത്ഥാടന ദേവാലയമാണ്.
അവലംബം
തിരുത്തുക- ↑ "THUMPOLY PALLI PERUNNAL" (PDF). www.keralatourism.org.