സെന്റിമീറ്റർ-ഗ്രാം-സെക്കന്റ് വ്യവസ്ഥ
സെന്റിമീറ്റർ- ഗ്രാം-സെക്കന്റ് വ്യവസ്ഥ (cgs system) എന്നത് നീളത്തിന്റെ ഏകകമായ സെന്റിമീറ്ററിലും പിണ്ഡത്തിന്റെ ഏകകമായ ഗ്രാമിലും സമയത്തിന്റെ ഏകകമായ സെക്കന്റിലും അടിസ്ഥാനമായ മെട്രിക്ക് വ്യവസ്ഥയുടെ ഒരു വകഭേദമാണ്. എല്ലാ യാന്ത്രികമായ സി. ജി. എസ്സ് ഏകകങ്ങളും സ്പഷ്ടമായും ഈ മൂന്ന് അടിസ്ഥാന ഏകകങ്ങളിൽ നിന്ന് രൂപം കൊണ്ടവയാണ്. എന്നാൽ വൈദ്യുതകാന്തികതയെ ഉൾക്കൊള്ളാനായി സി. ജി. എസ്സ് വ്യവസ്ഥയെ വികസിപ്പിക്കാൻ ധാരാളം വ്യത്യസ്തമായ വഴികളുണ്ട്.
വലിയതോതിൽ സി. ജി. എസ്സ് വ്യവസ്ഥയുടെ സ്ഥാനം മീറ്റർ, കിലോഗ്രാം, സെക്കന്റ് എന്നിവ അടിസ്ഥാനമായ എം. കെ. എസ്സ് വ്യവസ്ഥ കൈയ്യടക്കിയിട്ടുണ്ട്. ഇതിനെ കൂടുതൽ വികസിപ്പിച്ച് അന്തർദേശീയഏകകവ്യവസ്ഥ (SI) വരികയാണുണ്ടായത്. ശാസ്ത്രത്തിലേയും എൻജിനീയറിങ്ങിന്റെ ധാരാളം മേഖലകളിലിൽ ഏകകങ്ങളുടെ ഏക ഏകകം SI ആണ്. എന്നാൽ CGS പ്രചാരത്തിലുള്ള ചില ഉപമേഖലകൾ നിലനിൽക്കുന്നുണ്ട്.
പൂർണ്ണമായും യാന്ത്രികമായ വ്യവസ്ഥകളുടെ അളവുകളിൽ (നീളം, പിണ്ഡം, ബലം, ഊർജ്ജം, മർദ്ദം എന്നിവയുടെ ഏകകങ്ങൾ ഉൾപ്പെടുന്നു) CGS വ്യവസ്ഥയും SI വ്യവസ്ഥയും തമ്മിൽ നേരിയ വ്യത്യാസമേ ഉള്ളൂ. ഏകകങ്ങളുടെ വിപര്യയങ്ങളുടെ ഘടകങ്ങൾ 100 സെ.മി= 1മീ, 1000 ഗ്രാം = 1 കിലോ എന്നപോലെ 10 ന്റെ വർഗ്ഗങ്ങളാണ്. ഉദാഹരണത്തിന് ബലത്തിന്റെ CGS ഏകകം ഡൈൻ ആണ്. ഇത് 1 g·cm/s2 എന്ന് നിർവ്വചിക്കാം. ബലത്തിന്റെ SI ഏകകം ന്യൂട്ടണാണ്. ന്യൂട്ടൺ (1 kg·m/s2) എന്നത് 100,000 ഡൈനിന് തുല്യമാണ്.
നേരേമറിച്ച്, CGS നും SI ക്കും തമ്മിലുള്ള വൈദ്യുതകാന്തികപ്രതിഭാസത്തിന്റെ അളവുകളുടെ (ചാർജ്ജ്, വൈദ്യുതകാന്തിക മണ്ഡലങ്ങൾ, വോൾട്ടേജ് തുടങ്ങിയവയുടെ ഏകകങ്ങൾ ഉൾപ്പെടുന്നു ) വ്യപര്യയം കൂടുതൽ സൂക്ഷ്മവും സമ്മിശ്രവുമാണ്.
ചരിത്രം
തിരുത്തുകനീളത്തിന്റെയും പിണ്ഡത്തിന്റെയും സമയത്തിന്റെയും മൂന്ന് അടിസ്ഥാനഏകകങ്ങളുടെ അടിസ്ഥാനത്തിലുള്ള കേവല ഏകകങ്ങളുടെ വ്യവസ്ഥയ്ക്ക് ഒരു അടിസ്ഥാനമുണ്ടാക്കാൻ ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ കാൾ ഫ്രെഡറിക് ഗൗസാണ് 1832 ൽ സി. ജി. എസ്സ് വ്യവസ്ഥ മുന്നോട്ടു കൊണ്ടുവന്നത്. മില്ലിമീറ്റ്രിന്റെയും മില്ലിഗ്രാമിന്റെയും സെക്കന്റിന്റെയും ഏകകങ്ങളെയാണ് ഗൗസ് തെരഞ്ഞെടുത്തത്.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Hallock, William; Wade, Herbert Treadwell (1906). Outlines of the evolution of weights and measures and the metric system. New York: The Macmillan Co. p. 200.
പൊതുഗ്രന്ഥസഞ്ചയം
തിരുത്തുക- Griffiths, David J. (1999). "Appendix C: Units". Introduction to Electrodynamics (3rd ed.). Prentice Hall. ISBN 0-13-805326-X.
- Jackson, John D. (1999). "Appendix on Units and Dimensions". Classical Electrodynamics (3rd ed.). Wiley. ISBN 0-471-30932-X.
- Littlejohn, Robert (Fall 2011). "Gaussian, SI and Other Systems of Units in Electromagnetic Theory" (PDF). Physics 221A, University of California, Berkeley lecture notes. Archived from the original (PDF) on 2015-12-11. Retrieved 2008-05-06.