2014 ൽ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊങ്കണി സാഹിത്യകാരിയാണ് സൂര്യ അശോക്. 'ഭുർഗ്യംലോ സംസാർ’ എന്ന കൃതിക്കാണ് ബാലസാഹിത്യ അവാർഡ് ലഭിച്ചത്.

സൂര്യ അശോക്
ജനനം
തൃപ്പൂണിത്തുറ, എറണാകുളം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകൊങ്കണി സാഹിത്യകാരി
ജീവിതപങ്കാളി(കൾ)അശോക് കുമാർ
കുട്ടികൾരൂപശ്രീ
പ്രണവ്

ജീവിതരേഖ

തിരുത്തുക

സോമലത ആർ. പൈയുടെയും രവീന്ദ്രനാഥ പൈയുടെയും മകളായി തൃപ്പൂണിത്തുറയിൽ ജനിച്ചു. അച്ഛൻെറ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് ബംഗാളിലും ബിഹാറിലും കേരളത്തിൽ പലയിടങ്ങളിലുമായി വിദ്യാഭ്യാസം. പി.ജി ഡിപ്ളോമ ഇൻ കൊങ്കണി ലിറ്ററേച്ചറിൽ രണ്ടാം റാങ്കു നേടി. 2004ൽ ആദ്യ കവിതാസമാഹാരം ‘കൃഷ്ണഗീത്’ പ്രസിദ്ധീകരിച്ചു. കംസവധം വരെയുള്ള കൃഷ്ണചരിതം ഉൾപ്പെടുത്തിയ സചിത്രകാവ്യമായിരുന്നു ഇത്. ഏഴ് കഥകളുടെ സമാഹാരം ‘പുനർജനി’ ആയിരുന്നു അടുത്തത്. ഈ കൃതി, മല്ലികാർജ്ജുന കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ്, ഡിഗ്രിക്ക് പാഠപുസ്തകമായി തിരഞ്ഞെടുത്തിട്ടുണ്ട്. [1]

  • 'കൃഷ്ണഗീത്' (കവിതാസമാഹാരം)
  • 'പുനർജ്ജനി' ( കഥാസമാഹാരം)
  • 'പാവ്‌സാടേന്തു ഏക് പര്യടൻ'(യാത്രാവിവരണം)
  • അമൃതവാണി
  • സംബദ്
  • ഗുംജിയോ അക്ഷരവൃക്ഷാ ച്യോ(അക്ഷര വൃക്ഷത്തിലെ മഞ്ചാടിക്കുരു)
  • വിശ്വാസ്(നോവൽ)
  • എം.കെ. രാമചന്ദ്രന്റെ കൈലാസ സരോവർ എന്ന യാത്രാവിവരണം സൂര്യ കൊങ്കണിയിലേക്ക് മൊഴിമാറ്റി.
  • മാജിക് ഓഫ് കെനിയ ഇംഗ്ലീഷ് യാത്രവിവരണം 'അനന്യ കെനിയ' എന്ന പേരിൽ സൂര്യ കൊങ്കണിയിൽ ഒരുക്കി.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ലെ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]
  • കേരള കൊങ്കണി അക്കാദമിയുടെ പണ്ഡരീനാഥ് ഭുവനേന്ദ്ര പുരസ്‌കാരം
  • വൈഷ്ണവരത്നയുടെ ‘കൊങ്കണി സാഹിത്യ സേവാരത്ന പുരസ്കാരം
  1. "ഒരു ചോദ്യം ഒരു കഥയായി, സൂര്യ കൊങ്കണിയുടെ തേജസ്സായി". www.mathrubhumi.com. Retrieved 16 സെപ്റ്റംബർ 2014. {{cite web}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-08-26. Retrieved 6 സെപ്റ്റംബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൂര്യ_അശോക്&oldid=3792742" എന്ന താളിൽനിന്ന് ശേഖരിച്ചത്