സൂര്യകാന്തമിശ്ര
സി.പി.ഐ.എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയാണ് ഡോ. സൂര്യകാന്തമിശ്ര . സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷനേതാവുമാണ്. 1996ൽ ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായി. 2011 വരെ മന്ത്രി. ആരോഗ്യം, ഭൂപരിഷ്കരണം, പഞ്ചായത്ത് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.
സൂര്യകാന്തമിശ്ര | |
---|---|
ജനനം | = |
ജീവിതരേഖ
തിരുത്തുകപശ്ചിമ മിഡ്നാപുർ ജില്ലയിലെ നാരായൻഗഡ് സ്വദേശിയായ മിശ്ര വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. മിഡ്നാപുർ കോളേജിൽനിന്ന് പ്രീഡിഗ്രി പാസായശേഷം ഒഡിഷയിലെ പാറാ, കട്ടക്ക് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടി. കട്ടക് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു പഠിക്കുമ്പോൾ എസ്.എഫ്.ഐ ഒഡിഷ സംസ്ഥാന കമ്മിറ്റിയിലംഗമായി.
വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കിയശേഷം മിഡ്നാപുരിൽ തിരികെയെത്തി യുവജനപ്രസ്ഥാനത്തിൽ സജീവമായി. ആതുരസേവനത്തോടൊപ്പം രാഷ്ട്രീയപ്രവർത്തനവും തുടർന്നു. 1978 മുതൽ 1991 വരെ അവിഭക്ത മിഡ്നാപുർ ജില്ലാ പരിഷത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. 1991 മുതൽ നാരായൻഗഡിൽനിന്ന് തുടർച്ചയായി അഞ്ചു തവണ നിയമസഭയിലെത്തി. 2011 മുതൽ പ്രതിപക്ഷനേതാവ്. 1
2002ൽ ഹൈദരാബാദിൽ നടന്ന 17-ാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു 2012ൽ കോഴിക്കോട്ടു നടന്ന 20-ാം പാർടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലെത്തി. [1]
ഭാര്യ ഉഷ മിശ്ര പാർടി പ്രവർത്തകയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ്.