സൂപ്പർസോറസ്‌ എന്നാൽ വലിയ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്‌. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്). അമേരിക്കൻ ഭൂഖണ്ഡത്തിലാണ്‌ ഇവ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊളറാഡോയിലാണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും ഇവ അറിയപ്പെട്ടിരുന്നു.

സൂപ്പർസോറസ്‌
Temporal range: അന്ത്യ ജുറാസ്സിക്‌, 153 Ma
Supersaurus.jpg
Mounted skeleton, North American Museum of Ancient Life
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Clade: Saurischia
Suborder: Sauropodomorpha
Clade: Sauropoda
Family: Diplodocidae
Subfamily: Diplodocinae
Genus: Supersaurus
Jensen, 1985
Species: S. vivianae
Jensen, 1985
Binomial name
Supersaurus vivianae
Jensen, 1985
Synonyms

ശരീര ഘടനതിരുത്തുക

സോറാപോഡ് കുടുംബത്തിൽപെട്ട സൂപ്പർസോറസുകൾക്ക് 33 മുതൽ 34 മീറ്റർ വരെ (108 - 112 അടി) നീളമുണ്ടായിരുന്നു. 2.4 മീറ്റർ (8 അടി) വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 35-40 ടണ്ണോളം വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ നീണ്ട കഴുത്തും നീളമേറിയ വാലും ഇവയുടെ പ്രത്യേകതകളായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. പിന്നെ സോറാപോഡ് കുടുംബത്തിലെ ഏറ്റവും നീളം കൂടിയ കഴുത്ത് ഉള്ളവയിൽ ഒന്നാണ് ഇവ.

 
രേഖാ ചിത്രം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂപ്പർസോറസ്‌&oldid=3801064" എന്ന താളിൽനിന്ന് ശേഖരിച്ചത്