ഒരു സുന്നീ സൂഫി ധാരയാണ് സുഹ്രവർദിയ ( പേർഷ്യൻ: سهروردیه). അബു അൽ നജീബ് സുഹ്രവർദി എന്ന സൂഫിയാണ് ഈ സൂഫീസരണിയുടെ സ്ഥാപകൻ. ഇതിന്റെ ആത്മീയ വംശാവലി ജുനൈദ് ബഗ്ദാദി, ഇമാം ഗസ്സാലി എന്നിവരിലൂടെ അലി ഇബ്നു അബീതാലിബിൽ ചെന്നെത്തുന്നതായാണ് കരുതപ്പെടുന്നത്. ബാഗ്ദാദിലെ യുവാക്കളിലും തൊഴിലാളികളിലും മറ്റും രൂപപ്പെട്ട യാഥാസ്ഥിതിക വിശ്വാസധാരക്ക് സുഹ്രവർദിയ സംഘം തുടക്കമിട്ടു. ഇന്നത്തെ ഇറാനിലെ സുഹ്രവർദ് എന്ന സ്ഥലനാമത്തിൽ നിന്നാണ് ഈ നാമം സിദ്ധിക്കുന്നത്.

രൂപീകരണം

തിരുത്തുക

സ്ഥാപകനായ അബു അൽ നജീബിന്റെ അനന്തരവനായിരുന്ന അബുൽ ഹഫ്സ് ഉമർ അൽ സുഹ്രവർദി ബാഗ്ദാദിലെ ഖലീഫയുടെ പ്രതിനിധിയായി വിവിധ മുസ്‌ലിം ഭരണകൂടങ്ങളിലേക്ക് അയക്കപ്പെട്ടതോടെ സുഹ്രവർദിയ ചിന്താധാര മുസ്‌ലിം ലോകത്ത് വ്യാപിച്ചുതുടങ്ങി.

"https://ml.wikipedia.org/w/index.php?title=സുഹ്രവർദിയ&oldid=3712436" എന്ന താളിൽനിന്ന് ശേഖരിച്ചത്