സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ

സംഘടന

ജന്തുശാസ്ത്ര ഗവേഷണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപമനാണ് സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ (Zoological Survey of India (ZSI)) 1916 ജൂലൈ 1 ന് ഇന്ത്യയിലെങ്ങും ജന്തുശാസ്ത്ര മേഖലയിൽ സർവേ, പര്യവേഷണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി  കൽകട്ടയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. ഭാരത സർക്കാറിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

Zoological Survey of India
The logo of Zoological Survey of India
ചുരുക്കപ്പേര്ZSI
രൂപീകരണംജൂലൈ 1, 1916; 107 വർഷങ്ങൾക്ക് മുമ്പ് (1916-07-01)
തരംGovernment agency
ലക്ഷ്യംAnimal taxonomy and conservation
ആസ്ഥാനംKolkata
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
മാതൃസംഘടനMinistry of Environment, Forest and Climate Change (India) (moef.nic.in)
വെബ്സൈറ്റ്zsi.gov.in

 
ഇന്ത്യൻ ഗൗർ (BOS gaurus) ZSI യുടെ ഭാഗ്യചിഹ്നം. അവലംബം: ZSI ലൈബ്രറി പെയിന്റിങ് ശേഖരം

1784 ൽ ജനുവരി 15ന് സർ വില്ല്യം ജോൺസ് ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി രൂപൂകരിച്ച കാലം തൊട്ടാണ് ZSIയുടെ ചരിത്രം ആരംഭിക്കുന്നത്. 1875 ൽ രൂപം കൊണ്ട  ഇന്ത്യൻ മ്യൂസിയത്തിന്റേയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേയും സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടേയും മാതൃ സ്ഥാപനമായി കണക്കാക്കുന്നത് വില്ല്യം ജോൺസ് രൂപം നൽകിയ ഏഷ്യാറ്റിക് സൊസൈറ്റിയെ ആണ്. സർ വില്ല്യം ജോൺസിന്റെ സ്വപ്നത്തിന്റെ

 
സർ വില്ല്യം ജോൺസ്
  1. Zoological Survey of India-History and Progress 1916-1990 (1990).