സുലൈമാൻ ഒന്നാമൻ (പേർഷ്യൻ: شاه سلیمان; റോമനൈസ്ഡ്: ഷാ സോളെമാൻ; ജനനം സാം മിർസ, ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് 1648 - 29 ജൂലൈ 1694) 1666 മുതൽ 1694 വരെ സഫാവിദ് ഇറാനിലെ എട്ടാമത്തെയും അവസാനത്തെയും ഷാ ആയിരുന്നു. അബ്ബാസ് II ൻറെയും അദ്ദേഹത്തിൻറെ വെപ്പാട്ടിയായിരുന്ന നകിഹത് ഖാനുമിൻറെയും മൂത്ത മകനായിരുന്നു അദ്ദേഹം. സാം മിർസയായി ജനിച്ച സുലൈമാൻ തന്റെ ബാല്യകാലം അന്തപ്പുര സ്ത്രീകൾക്കും നപുംസകർക്കും ഇടയിൽ ചെലവഴിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അസ്തിത്വം പൊതുജനങ്ങളിൽ നിന്ന് മറച്ചുവച്ചു. 1666-ൽ അബ്ബാസ് II മരിച്ചപ്പോൾ, ഷായ്ക്ക് ഒരു മകനുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖ്യ വസീറായിരുന്ന മിർസ മുഹമ്മദ് കാരക്കി അറിഞ്ഞിരുന്നില്ല. പത്തൊൻപതുകാരനായ സാം മിർസ തന്റെ മുത്തച്ഛനായ സാഫി ഒന്നാമന്റെ ശേഷമുള്ള സാഫി രണ്ടാമൻ എന്ന രാജകീയ നാമത്തിൽ രാജാവായി. സാഫി രണ്ടാമൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രശ്‌നകരമായ സംഭവങ്ങളൊന്നുമല്ലായിരുന്നതിനാൽ, ഇത് 1668 മാർച്ച് 20-ന് നൗറൂസ് ദിനത്തിലെ (ഇറാനിയൻ പുതുവത്സരം) രണ്ടാം കിരീടധാരണത്തിന് കാരണമാകുകയും അത്തവണ അദ്ദേഹം സുലൈമാൻ ഒന്നാമൻ രാജാവായി കിരീടധാരണം ചെയ്തു.

സുലൈമാൻ I
Painting of Suleiman I, painted by Aliquli Jabbadar, Isfahan, 1670.
Suleiman I, painted by Aliquli Jabbadar in 1670.
Shah of Iran
ഭരണകാലം 1 November 1666 – 29 July 1694
കിരീടധാരണം First Coronation: 1 November 1666
Second Coronation: March 1668
മുൻഗാമി Abbas II
പിൻഗാമി Soltan Hoseyn
ജീവിതപങ്കാളി Elena Khanum
മക്കൾ
Soltan Hoseyn
പിതാവ് Abbas II
മാതാവ് Nakihat Khanum
കബറിടം Fatima Masumeh Shrine, Qom, Iran
മതം Shia Islam

പശ്ചാത്തലം തിരുത്തുക

സഫാവി ഇറാന്റെ ഏഴാമത്തെ ഷാ ആയിരുന്നു സുലൈമാന്റെ പിതാവായിരുന്ന അബ്ബാസ് രണ്ടാമൻ.[1] സുലൈമാനെപ്പോലെതന്നെ, 1642-ൽ ഒമ്പതാം വയസ്സിൽ സിംഹാസനത്തിൽ കയറുന്നതുവരെ, അബ്ബാസും തന്റെ ബാല്യകാലം അന്തപ്പുരത്തിലാണ് ചെലവഴിച്ചത്. അതിനുശേഷം, രാജകീയ വിദ്യാഭ്യാസം ആർജ്ജിക്കാൻ അവസരം കണ്ടെത്തിയ അദ്ദേഹം, പത്താം വയസ്സിൽ എഴുതാനും വായിക്കാനും പഠിച്ചു.[2] ഊർജ്ജസ്വലനായ ഒരു വ്യക്തിയായിരുന്നു അബ്ബാസിൻറെ ഒറ്റയ്ക്ക് ഭരണസാരഥ്യം വഹിക്കാനുള്ള ആഗ്രഹം 1645-ൽ ബ്യൂറോക്രസി പദവികൾ ശുദ്ധീകരിക്കാനും തന്റെ റീജൻസി ഭരണം അവസാനിപ്പിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.[3] സഫാവിദുകളും മുഗൾ സാമ്രാജ്യവും തമ്മിലുള്ള തർക്കത്തിന്റെ മൂലകാരണമായിരുന്നതും തഹ്മാസ്പ് I ന്റെ ഭരണകാലം മുതൽക്ക് ആരംഭിച്ചതുമായി കാണ്ഡഹാറിനുവേണ്ടിയുള്ള കലഹത്തിൽ, കാണ്ഡഹാർ തിരിച്ചുപിടിക്കാൻ അബ്ബാസ് 1649-ൽ ഒരു സൈന്യത്തെ അയച്ചു.[4] അദ്ദേഹത്തിന്റെ ഭരണകാലത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങളിലൊന്നായിരുന്ന ഇത്, പിൽക്കാലത്ത് സഫാവിദ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കും വഴിതെളിച്ചു.[5] കാണ്ഡഹാറിനായുള്ള യുദ്ധത്തെ ഒഴിച്ചുനിർത്തിയാൽ, അബ്ബാസിന്റെ ഭരണകാലത്ത് കോക്കസസിലേയ്ക്ക് നടത്തിയ രണ്ട് സൈനിക പ്രചാരണങ്ങളിലൊന്ന് സഫാവിദുകൾ അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായി കരുതിയിരുന്ന ടെറക് നദിയുടെ ഇറാനിയൻ ഭാഗത്തുള്ള റഷ്യൻ കോട്ട നശിപ്പിക്കുന്നതിനായി 1651 ൽ നടത്തിയ സൈനിക നടപടയും മറ്റൊന്ന് 1659 ജോർജിയൻ കലാപം അടിച്ചമർത്തുന്നതിനുവേണ്ടിയുള്ളതുമായിരുന്നു.[6] അബ്ബാസിന്റെ ഭരണകാലത്ത് കലാപങ്ങൾ അപൂർവവും രാജ്യം താരതമ്യേന സമാധാനപരവുമായിരുന്നു. ഈ സമാധാനത്തിന്റെ അനന്തരഫലങ്ങളിലൊന്നായിരുന്ന അദ്ദേഹത്തിന്റെ ഭരണകാലത്ത് ആരംഭിച്ചതും പിൻഗാമികളുടെ ഭരണകാലത്ത് അതിന്റെ പാരമ്യത്തിൽ എത്തിയതുമായ സൈന്യത്തിന്റെ അധപതനം.[7]

ഉസ്ബെക്കുകളുമായുള്ള അബ്ബാസിന്റെ ബന്ധം സമാധാനപരമായിരുന്നു. ബുഖാറയിലെ ഉസ്ബെക്കുകളുമായുള്ള അദ്ദേഹം നടത്തിയ കരാറുകളിലൂടെ, ഇറാനിയൻ പ്രദേശത്തേക്കുള്ള ആക്രമണം നിർത്താൻ അവർ സമ്മതിച്ചു. മകൻ അബ്ദുൽ അസീസ് ഖാൻ അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെ 646-ൽ നാദിർ മുഹമ്മദ് ഖാൻ ഇസ്ഫഹാനിലെത്തിയതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏക അസ്വസ്ഥത.[8] നാദിർ മുഹമ്മദ് ഖാനെ ഷായുടെ അംഗരക്ഷകരുടെ സംരക്ഷണത്തോടെ ഹെറാത്തിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കുന്ന തരത്തിൽ പിതാവിനും അബ്ദുൽ അസീസിനുമിടയിൽ ഒരു സന്ധി സ്ഥാപിക്കുവാൻ അബ്ബാസിന് കഴിഞ്ഞു. എന്നാൽ 1650-കളുടെ തുടക്കത്തിൽ ഇരുവരും തമ്മിൽ വീണ്ടം വഴക്കുകൾ ഉടലെടുത്തതോടെ നാദിർ മുഹമ്മദ് വീണ്ടും ഇസ്ഫഹാനിൽ അഭയം പ്രാപിക്കുകയും 1653-ൽ അവിടെയയ്ക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു.[9]

അവലംബം തിരുത്തുക

  1. Matthee 2012.
  2. Roemer 2008, പുറം. 291.
  3. Roemer 2008, പുറം. 295.
  4. Morgan 2014, പുറം. 146.
  5. Babaie et al. 2004, പുറം. 71.
  6. Mikaberidze 2007, പുറം. 175; Matthee 2019, പുറം. 122
  7. Rahimlu 2015; Roemer 2008, പുറം. 295
  8. Roemer 2008, പുറം. 299.
  9. Roemer 2008, പുറം. 299; Burton 1988, പുറം. 32
"https://ml.wikipedia.org/w/index.php?title=സുലൈമാൻ_I&oldid=3828104" എന്ന താളിൽനിന്ന് ശേഖരിച്ചത്