സുരേന്ദ്രൻ ചുനക്കര
ലോകപ്രശസ്ത അർബുദചികിത്സാകേന്ദ്രമായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന പ്രശസ്തശാസ്ത്രപത്രപ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് സുരേന്ദ്രൻ ചുനക്കര. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അർബുദബോധനപരമ്പരയായ 'മുക്തി'യുടെ രചനയും ഏകോപനവും അവതരണവും നിർവ്വഹിച്ച ഇദ്ദേഹത്തിന് 2007 ൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും നല്ല ശാസ്ത്രപത്രപ്രവർത്തകനുള്ള പുരസ്കാരവും ലഭിച്ചു. നിലവിൽ കേരളമൊട്ടുക്ക് 'അർബുദവും സമൂഹവും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണക്ലാസ്സുകൾ നയിച്ചുവരുന്നു. 1964 ൽ ആലപ്പുഴ ജില്ലയിലെ ചുനക്കരയിൽ ജനിച്ചു. ചുനക്കര എൻ.എസ്.എസ് യു.പി.എസ്, ഗവണ്മെന്റ് ഹൈസ്കൂൾ,പന്തളം എൻ.എസ്.എസ് കോളേജ്,പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട്,സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ്,കേരള യൂണിവേഴ്സിറ്റി,അണ്ണാമല സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ജേർണലിസം,പബ്ളിക് റിലേഷൻസ്, പബ്ളിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദവും, പബ്ളിക് അഡ്മിനിസ്ട്രേഷനിൽ എം.ഫിൽ ബിരുദവും ഉണ്ട്. ഇപ്പോൾ പബ്ളിക് അഡ്മിനിസ്ട്രേഷനിൽ ഗവേഷണം നടത്തുന്നു .
സുരേന്ദ്രൻ ചുനക്കര | |
---|---|
തൊഴിൽ | പി.ആർ.ഓ, ആർ.സി.സി, തിരുവനന്തപുരം |
ശ്രദ്ധേയമായ രചന(കൾ) | ബാലസാഹിത്യകൃതികൾ, ഡോക്യുമെന്ററികൾ, പരമ്പരകൾ |
രചനകൾ
തിരുത്തുകമാതൃഭൂമി ആഴ്ചപ്പതിപ്പ്,കലാകൗമുദി,മാധ്യമം,ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ, ഫീച്ചറുകൾ,കവിതകൾ എന്നിങ്ങനെ നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻരാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണന്റെ ജീവചരിത്രപുസ്തകമായ 'കെ.ആർ.നാരായണൻ, ഇന്ത്യയുടെ വിശുദ്ധി' എന്ന ഗ്രന്ഥം രചിച്ഇംചു. ഇംപ്രിന്റ് ബുക്സ് പ്രസിദ്ധീകരിച്ചു. മുൻ രാഷ്ട്രപതിയായിരുന്ന ഏ.പി.ജെ. അബ്ദുൾകലാം രചിച്ച വിഷൻ 2020ന്റെ സഹവിവർത്തകനായിരുന്നു. ആഗോളവൽക്കരണശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ, ആരോഗ്യ, പാരിസ്ഥിതികമണ്ഡലങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനമാണ് സുരേന്ദ്രൻ ചുനക്കര രചിച്ച് 1998 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച 'കേരളം എങ്ങനെ ജീവിക്കുന്നു' എന്ന ലേഖന പരമ്പര. മെഡിക്കൽ ലാബ് ടെക്നോളജി, കടലിലെ നിധികൾ, കൊതുകിന്റെ കഥ, ചന്ദ്രയാനം, പുള്ളിപ്പുലി എന്നീ ബാലസാഹിത്യകൃതികളുടെ കർത്താവാണ്. കെ. ആർ.നാരായണൻ ഇന്ത്യയുടെ വിശുദ്ധി,മെഡിക്കൽ ലബോറട്ടറി, ടെക്നോളജി,കൊതുകിന്റെ കഥ,പുള്ളിപ്പുലി,ചന്ദ്രയാനം,കടലിലെ നിധി കാൻസർ വരുന്ന വഴി,ജീവിതം മാറ്റാൻ ഒരു പുസ്തകം എന്നിവയാണ് കൃതികൾ. 40 -ൽപരം ഡോക്കുമെന്ററികൾക്ക് സ്ക്രിപ്റ്റ് തയ്യാറാക്കി.
ഡോക്യുമെന്ററികൾ
തിരുത്തുകപാൻമസാലയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഏറെ സഹായിച്ച ഡോക്യുഫിക്ഷനായ ലഹരിപ്പൊതി, മരണപ്പൊതിയുടെ രചനയും ഗാനരചനയും ഇദ്ദേഹം നിർവ്വഹിച്ചു. ഇത് കേരളത്തിൽ സ്കൂൾകുട്ടികളിൽ ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പിന്നീട് ഉപയോഗിക്കപ്പെട്ടു. അർബുദരോഗത്തെക്കുറിച്ച് ഫലവത്തായ അവബോധം സൃഷ്ടിക്കുന്നതിന് തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്ത 'സ്വസ്തി' എന്ന ഡോക്യുമെന്ററി പരമ്പരയും ഇദ്ദേഹം സാക്ഷാത്കരിച്ചു. കൈരളി ടെലിവിഷൻ 5 വർഷത്തോളം സംപ്രേഷണം ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാൻസർ ബോധനപരിപാടിയായ 'മുക്തി'യുടെ രചനയും അവതരണവും നിർവ്വഹിച്ചു. നാൽപ്പതിൽപ്പരം ഡോക്യുമെന്ററികളുടെ രചനയും ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. തെരുവുകുട്ടികളെക്കുറിച്ചുള്ള ചലച്ചിത്രമായ An ode to Alley kid എന്ന സിനിമയുടെ രചന നിർവഹിച്ചു .
പദവികൾ
തിരുത്തുകതിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ അനൗൺസർ, ന്യൂസ് റീഡർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശനിൽ 'ആരോഗ്യഭാരതം'എന്ന പരിപാടി അവതരിപ്പിച്ചു. ആകാശവാണിയുടെ ആരോഗ്യ -കുടുംബക്ഷേമ പരിപാടികളുടെ ഉപദേശക സമിതി അംഗമാണ്. ദൂരദർശനിൽ സുരേന്ദ്രൻ ചുനക്കരയുടെ'ആരോഗ്യഭാരതം' എന്ന പരമ്പര എല്ലാ വെള്ളിയാഴ്ചകളിലും സംപ്രേഷണം ചെയ്തുവരുന്നു. റീജിയണൽ ക്യാൻസർ അസോസിയേഷന്റെ അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളാഘടകം ജോയിന്റ് സെക്രട്ടറി, റീജിയണൽ കാൻസർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു. 30 വർഷമായി വിവിധമാധ്യമങ്ങളിലൂടെയും പൊതു പ്രഭാഷണങ്ങളിലൂടെയും കാൻസർബോധന പ്രവർത്തനങ്ങൾ നടത്തുന്നു. കേരള കൗമുദിയിൽ 6 വർഷമായി വിജയപാത എന്ന പംക്തി കൈകാര്യം ചെയ്യുന്നു. കേരള ഗവൺമെന്റിന്റെ മികച്ച ശാസ്ത്രപത്രപ്രവർത്തക പുരസ്‌കാരം, ആർ.സി.എ അച്ചീവ്മെന്റ് പുരസ്ക്കാരം,അർബുദബോധന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള 'ദയ'പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- * മാതൃഭൂമി ലേഖനം, ഫെബ്രുവരി 4, 2012 Archived 2012-03-03 at the Wayback Machine.
- * ഹെൽത്ത്‌വാച്ച് മലയാളം, കാൻസർ: ഭ്രാന്തൻ കോശങ്ങളുടെ താണ്ഡവം Archived 2012-01-09 at the Wayback Machine.
- * ദേശാഭിമാനി- പിങ്ക്മാസം ഓർമ്മിപ്പിക്കുന്നത്, 2011 നവംബർ 3[പ്രവർത്തിക്കാത്ത കണ്ണി]
- * ഹെൽത്തി കേരള- ക്യാൻസർ-ഭ്രാന്തൻ കോശങ്ങളുടെ താണ്ഡവം[പ്രവർത്തിക്കാത്ത കണ്ണി]
- * ഈ കണ്ണീർ കാണാതെ പോകരുത്, ബ്ലോഗ് പേജ്
- * ദേശാഭിമാനി[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
തിരുത്തുക- * അഭിമുഖം- സതീഷ് ആർ വെളിയം- സുരേന്ദ്രൻ ചുനക്കര, 2012 ജൂൺ 29.
- * പുഴ.കോം പുസ്തകം- കെ.ആർ.നാരായണൻ, ഇന്ത്യയുടെ വിശുദ്ധി Archived 2012-10-05 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-05. Retrieved 2021-10-05.