സുരമുല നദി
ജോർജ്ജിയയിലെ കുറ നദിയുടെ ഇടത്തെ പോഷക നദിയായി ഖഷൂരി മുൻസിപ്പാലിറ്റിയിലൂടെ ഒഴുകുന്ന നദിയാണ് സുരമുല (English:Suramula (Georgian: სურამულა) കോക്കസസ് പർവ്വത നിരകളുടെ ഭാഗമായ ലിഖി പർവ്വതനിരയുടെ ഇടത്തെ മലഞ്ചെരിവിൽ നിന്നാണ് ഈ നദിയുടെ ഉത്ഭവം. സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ ( 3,900 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നദിയുടെ നീളം 42 കിലോ മീറ്റർ (26 മൈൽ) ആണ്. 719 ചതുരശ്ര കിലോമീറ്റർ (278 ചതുരശ്ര മൈൽ) നദീതടപ്രദേശമാണിതിനുള്ളത്. മഴയും മഞ്ഞും ഭൂഗർഭ ജലവുമാണ് ഈ നദിയെ പോഷിപ്പിക്കുന്നത്. വസന്തകാലത്തും ശരത്കാലത്തും ഈ നദിയിലൂടെ വെള്ളം നിറഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്.[1] ശൈത്യകാലത്ത് ഈ നദിയിൽ വെള്ളം വളരെ കുറവാകാറുണ്ട്.[2] നെട്രൈറ്റ് നൈട്രജൻ പോലുള്ള പദാർത്ഥങ്ങൾ കൊണ്ടു ഈ നദി മലിനമായിരിക്കുന്നു. ഒരിക്കൽ ഇരുമ്പ് അമിതമായ അളവിൽ ഈ നദിയെ മലിനമാക്കിയിരുന്നു. എന്നാൽ, ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. [3]
സുരമുല - Suramula | |
---|---|
നദിയുടെ പേര് | სურამულა |
Physical characteristics | |
പ്രധാന സ്രോതസ്സ് | Likhi Range Georgia 1,200 m 42°11′54″N 43°29′54″E / 42.19833°N 43.49833°E |
നീളം | 42 km |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 719 km² |
പുറം കണ്ണികൾ
തിരുത്തുക- Suramula എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
അവലംബം
തിരുത്തുക- ↑ But the summer of 2011 marked the river mudflow, which is not characteristic of Likhi range rivers.
- ↑ Abkhazava I., Georgian Soviet Encyclopedia, Vol. 9, p. 610, Tb., 1985.
- ↑ Lomsadze, Zurab; Makharadze, Ketevan; Pirtskhalava, Rusudan (2016). "The ecological problems of rivers of Georgia (the Caspian Sea basin)". Annals of Agrarian Science. 14 (3): 237–242. doi:10.1016/j.aasci.2016.08.009. ISSN 1512-1887.