ഖഷൂരി
ജോർജ്ജിയയുടെ മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന പട്ടണമാണ് ഖഷൂരി (English:Khashuri (Georgian: ხაშური [xɑʃuri]) രാജ്യത്തെ ഒമ്പതാമത്തെ ഏറ്റവും വലിയ പട്ടണമാണ് ഇത്. ഖഷൂരി മുൻസിപ്പാലിറ്റിയുടെ ഭരണസിരാകേന്ദ്രമാണ് ഈ നഗരം. ഷിദ കാർട്‌ലി സമതലത്തിൽ സുരമുല നദിക്കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2300 അടി (700 മീറ്റർ) ഉയരത്തിലാണ് ഈ നഗരത്തിന്റെ സ്ഥാനം. 1693ലെ രേഖകളിലാണ് ആദ്യമായി ഖഷൂരിയെ കുറിച്ച് പരാമർശിക്കുന്നത്. ആധുനിക ഖഷൂരി അറിയപ്പെടാൻ തുടങ്ങിയത് 1872ലാണ്. മിഖായിലോവ് എന്ന റെയിൽവേ സ്‌റ്റേഷൻ സ്ഥാപിതമായതോടെയാണ് ഈ പ്രദേശം പ്രസിദ്ധമായത്. കോക്കസസ് വൈസ്രോയിയായിരുന്ന മൈക്കിൾ നികോലായിവിച്ചിന്റെ പേരിലാണ് ഇത് അറിയപ്പെട്ടത്. 1917ലാണ് ഇതിന്റെ പേര് ഖഷൂരിയെന്നാക്കുകയായിരുന്നു. 1921ൽ നഗരപദവി ലഭിച്ചു. 1928 മുതൽ 1934 വരെ ഇത് ജോസഫ് സ്റ്റാലിന്റെ സ്മരണാർത്ഥം സ്റ്റാലിനിസി എന്ന് അറിയപ്പെട്ടു.
Khashuri ხაშური | |||
---|---|---|---|
| |||
Country | Georgia (country) | ||
Mkhare | Shida Kartli | ||
Established | 1872 | ||
ഉയരം | 700 മീ(2,300 അടി) | ||
(2014)[1] | |||
• ആകെ | 26,135 | ||
സമയമേഖല | UTC+4 (Georgian Time) |
2014ലെ ജനസംഖ്യാ കണക്കനുസരിച്ച് 26,135ആണ് ഇവിടത്തെ ജനസംഖ്യ.[1]
പുറംകണ്ണികൾ
തിരുത്തുക- Khashuri.org.ge Archived 2014-03-08 at the Wayback Machine.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.