സുരംഗം

മലമ്പ്രദേശങ്ങളിൽ ഭുഗർഭജലം ശേഖരിക്കുന്ന ഉപാധി

കേരളത്തിലെ കാസർഗോഡ് ജില്ലയിലെയും കർണാടകയിലെ ദക്ഷിൺ കന്നഡ ജില്ലയിലെയും മലമ്പ്രദേശങ്ങളിൽ ഭുഗർഭജലം ശേഖരിക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപാധിയാണ് സുരംഗം.[൧][1][2][3] മലയടിവാരങ്ങളിൽ നിന്ന് ജലസ്രോതസ്സുകളിലേക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണിവ. ഇത്തരം തുരങ്കങ്ങൾ 30-40 മീറ്റർ വരെ നീളത്തിൽ തുരക്കാറുണ്ട്. സുരംഗങ്ങൾക്ക് സാധാരണ 2 മീറ്റർ ഉയരവും അര മീറ്റർ വീതിയും ഉണ്ടാകും. തുറന്ന കിണറിന്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയതുമായ മലമ്പ്രദേശങ്ങളിലാണ് ഇത്തരം തുരങ്കങ്ങൾ നിർമ്മിക്കുന്നത്.[4]

കാസർഗോഡ് ജില്ലയിലെ ബേഡഡുക്കയിലുള്ള ഉപയോഗശൂന്യമായ ഒരു സുരംഗത്തിന്റെ മുഖഭാഗം
സുരംഗത്തിന്റെ അകത്തുനിന്ന് മുഖഭാഗത്തേക്കുള്ള കാഴ്ച

സ്വതന്ത്രമായ തുരംഗങ്ങൾക്കു പുറമേ, തുറന്ന കിണറുകളിലെ ജലലഭ്യത വർദ്ധിപ്പിക്കുന്നതിന് അതിന്റെ ഉൾഭിത്തിയിൽ നിന്ന് വിവിധ വശങ്ങളിലേക്കും സുരംഗങ്ങൾ തുരന്നുണ്ടാക്കുന്നു.

കുറിപ്പുകൾ

തിരുത്തുക
  • ^ തമിഴ്, കന്നഡ ഭാഷകളിൽ സുരംഗം എന്ന വാക്കിനർത്ഥം, തുരങ്കം എന്നാണ്.
  1. Balooni, Kulbhushan (2010). "Sustainability of tunnel wells in a changing agrarian context: A case study from South India" (PDF). Agricultural Water Management. 97 (5): 659–65. Archived from the original (PDF) on 2012-05-18. Retrieved 13 February 2012. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Jayan, T.V. (13 February 2012). "Water at the end of the tunnel". The Telegraph. Retrieved 13 February 2012.
  3. Halemane, Harish (2007). "Suranga - A Sustainable Water Resource" (PDF). National Seminar on Water & Culture- Hampi,Bellary District. http://www.indiawaterportal.org/. Archived from the original (PDF) on 2014-05-15. Retrieved 13 February 2012. {{cite web}}: External link in |publisher= (help)
  4. പ്രശോഭ് പ്രസന്നൻ (2015-03-22). "മല തുരന്ന് ഉറവകളിലേക്ക്". ദേശാഭിമാനി. Archived from the original on 2015-03-23. Retrieved 2015-03-23. {{cite news}}: Cite has empty unknown parameter: |9= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുരംഗം&oldid=3809241" എന്ന താളിൽനിന്ന് ശേഖരിച്ചത്