സുബ് തും പ്രായേസീദിയം
അങ്ങയുടെ സംരക്ഷണത്തിൻ കീഴേ ( പുരാതന ഗ്രീക്ക്: Ὑπὸ τὴν σὴν εὐσπλαγχνίαν ; ലത്തീൻ: Sub tuum praesidium ) ഒരു ക്രിസ്ത്യൻ ഗീതവും പ്രാർത്ഥനയുമാണ്. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള മരിയൻ പ്രാർത്ഥനയും മറിയത്തെ ദൈവമാതാവ് എന്ന വിശേഷിപ്പിക്കുന്ന, കയ്യെഴുത്തു പ്രതികളിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴയ ഗീതവുമാണ് ഇത്. കത്തോലിക്കാ സഭ, ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ച്, ഓറിയന്റൽ ഓർത്തഡോക്സ് ചർച്ച് എന്നിവയ്ക്കിടയിൽ പ്രചാരത്തിലുള്ളതും, എ.ഡി. മൂന്നാം നൂറ്റാണ്ടിൽ വിരചിതവുമായ പ്രാർത്ഥനയാണിത്.
പ്രാർത്ഥനയുടെ തർജ്ജുമ
"ഓ ദൈവമാതാവേ, ഇതാ അങ്ങേ കാരുണ്യത്തിൽ കീഴേ ഞങ്ങൾ അഭയം തേടുന്നു. ഓ നിർമ്മലയും, പരിശുദ്ധയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യതകളിൽ ഞങ്ങളുടെ അപേക്ഷകൾ അവിടുന്ന് നിരസിക്കരുതേ. വിശിഷ്യ തിന്മയിൽ നിന്നും ഞങ്ങളെ നിത്യം കാക്കേണമേ."
ചില ലത്തീൻ പ്രതികളിൽ ഇതിനൊപ്പം ക്ലെയർവോക്സിലെ വി. ബർണാർഡ് രചിച്ചതായി പറയപ്പെടുന്ന ചില വാക്യങ്ങൾ കൂടി കാണുന്നു:
" ഞങ്ങളുടെ നാഥേ, ഞങ്ങളുടെ മധ്യസ്ഥയേ, ഞങ്ങളുടെ അഭിഭാഷകയേ, അങ്ങേ പുത്രനുമായി ഞങ്ങളേ രമ്യതപ്പെടുത്തുക, അങ്ങേ പുത്രനോട് ഞങ്ങൾക്കു വേണ്ടി ശുപാർശ ചെയ്യുക, അങ്ങേ പുത്രന്റെ മുന്നിൽ ഞങ്ങളെ പ്രതിനിധീകരിക്കുക."