ഇന്ത്യൻ വിവരസാങ്കേതികവിദ്യ കമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെ സ്ഥാപകരിൽ ഒരാളും നിലവിലെ ചെയർമാനുമാണ് സുബ്രതോ ബഗ്ചി.[1][2] 1999-ൽ അദ്ദേഹവും മറ്റു ഒൻപതു പേരു കൂടിയാണ് മൈൻഡ്ട്രി സ്ഥാപിച്ചത്.[3][4] ബഗ്ചി നിരവധി പുസ്തകങ്ങളുടെ രചയിതാവണ്. [5][6]ഗോ കിസ് ദ വേൾഡ് എന്ന പുസ്തകത്തിൽ തന്റെ ആത്മകഥയെപറ്റി വിവരിക്കുന്നു.

സുബ്രതോ ബഗ്ചി
ജനനം (1957-05-31) 31 മേയ് 1957  (66 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംPolitical Science at Utkal University
തൊഴിലുടമമൈൻഡ്ട്രി ലിമിറ്റഡ്
സ്ഥാനപ്പേര്ചെയർമാൻ
ജീവിതപങ്കാളി(കൾ)സുസ്മിത ബഗ്ചി
വെബ്സൈറ്റ്Subroto Bagchi Blogs

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ഒഡീഷയിലെ പട്‌നാഗറിൽ മഖൻ ഗോപാൽ ബാഗ്‌ചിയുടെയും ലബോൺയ പ്രോവ ബാഗ്‌ചിയുടെയും മകനായി ബാഗ്‌ചി ജനിച്ചു, അവിടെ അദ്ദേഹത്തിന്റെ പിതാവ് ജൂനിയർ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഉത്കൽ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു.[7]1974-ൽ അദ്ദേഹം ഇന്ത്യൻ ആർമിയുടെ പാരച്യൂട്ട് റെജിമെന്റിൽ പരിശീലനം നേടുകയും "പാരാ വിംഗ്സ്" നേടുന്നതിനായി 5 നിർബന്ധിത ജമ്പുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 1975-ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച എൻ.സി.സി കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ കേയ്ൻ ബഹുമതി(Cane Honor)ലഭിച്ചു.

അവലംബം തിരുത്തുക

  1. "Subroto Bagchi Blogs". mindtree. Archived from the original on 2013-12-21. Retrieved 2014-01-19.
  2. "Subroto Bagchi, chairman". mindtree. Archived from the original on 2012-10-06. Retrieved 2014-01-19.
  3. "$1 bn goal: How Mindtree sorted out its problems and emerged stronger". economictimes.
  4. "Mindtree consulting go public". moneycontrol.
  5. "MindTree's Subroto Bagchi becomes best-selling business author". thehindubusinessline.
  6. "Subroto Bagchi". penguinbooksindia.
  7. Editorial, Reuters. "Officer Profile | Quotes | Reuters.co.in". Reuters India (in Indian English). Retrieved 6 July 2017. {{cite web}}: |first1= has generic name (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സുബ്രതോ_ബഗ്ചി&oldid=3901019" എന്ന താളിൽനിന്ന് ശേഖരിച്ചത്