ഇന്ത്യയിലെ പ്രമുഖ സാമൂഹിക സംരംഭകയും എഞ്ചിനീയറും ആണ് സുബൈദ ഭായ് (Zubaida Bai) [1][2][3][4][5][6] മനുഷ്യാവകാശം, പരിസ്ഥിതി എന്നിവക്ക് വേണ്ടിയും അഴിമതിക്കെതിരായും പോരാടുന്ന ലോകത്തെ മികച്ച സുസ്ഥിര സാമൂഹിക സംരംഭകരായ പത്തു പേരുടുെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ വനിതയാണ് ഇവർ. ലോകത്തെമ്പാടുമുള്ള ദരിദ്രസ്ത്രീകൾക്ക് ജീവനോപാധികളും ആരോഗ്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ഐഷിന്റെ സ്ഥാപകയാണ് സുബൈദാ ബായി. ഗ്രാമീണ സ്ത്രീകളുടെ അഭിവൃദ്ധികക്കായി സ്ഥാപിക്കപ്പെട്ട പ്രമുഖ സംഘടനാണ് ഐഷ്. [7]

Zubaida Bai
ജനനം
ദേശീയതIndian
കലാലയംDalarna University College,
Colorado State University
തൊഴിൽSocial Entrepreneur, Founder of ayzh inc.
വെബ്സൈറ്റ്www.ayzh.com and www.zubaidabai.com

ജീവിതരേഖതിരുത്തുക

ചെന്നെയിലാണ് സുബൈദാ ബായി ജനിച്ചു വളർന്നത്.[8] അവരുടെ കുടുംബത്തിൽ തന്നെ സെക്കന്ററി വിദ്യഭ്യാസത്തിന് മേലെ പഠിച്ചത് സുബൈദാഭായ് മാത്രമായിരുന്നു. കൗമാരകാലത്ത് തന്നെ വിവാഹം നടന്നു കൊണ്ടിരുന്ന കുടുബ പശ്ചാത്തിലായിരുന്നിട്ടും സ്വീഡനിലെ ഡാലർനാ യൂനിവേഴ്സിറ്റി കോളേജിൽ വെച്ച് എഞ്ചിനീയറിങിൽ ബിരുദാനന്തരം നേടി. .[8] കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി.[9]

ഭായ് അവരുടെ ആദ്യത്തെ കുട്ടിക്ക് ജന്മം നൽകിയ വേളയിൽ ശുചിത്വത്തിന്റെ അഭാവത്തിൽ വർഷങ്ങളോളം അണുബാധയേറ്റു കിടപ്പിലായി.[10] "[11] ഈ ദുരനുഭവം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യ സുരക്ഷക്കായി രംഗത്ത് വരാൻ അവർക്ക് പ്രേരണയായി.[11] 2010 ഐഷ് (AYZH) എന്ന സംഘടന രൂപീകരിച്ചു.[10]

2009 ൽ ടെഡ് ഫെല്ലോഷിപ്പ് കരസ്ഥമാക്കുകയുണ്ടായി. 2010-2011 കാലയളവിലെ അശോക മെറ്റേണൽ ഫെല്ലോ, 2012 ലെ ഇക്കോയിങ് ഗ്രീൻ ഫെല്ലോ,.[9] 2011 ൽ ജന്മ എന്ന ക്ലീൻ ബെർത്ത് കിറ്റിന്റെ രൂപകൽപനക്ക് ജീവിത പരിഷ്കാരത്തിനായി ആഗോള തലത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ട 61 ഉൽപ്പന്നങ്ങളിലൊന്നായി തെരഞ്ഞെടുപ്പെട്ടതിനെ തുടർന്ന് ഇന്റക്സ് അവാർഡ് നേടാനായി.."[9]

അവലംബംതിരുത്തുക

 1. "Zubaida Bai | Echoing Green". www.echoinggreen.org. ശേഖരിച്ചത് 2016-05-28.
 2. "JANMA Clean Birth Kit in a Purse | D-Lab". d-lab.mit.edu. മൂലതാളിൽ നിന്നും 2016-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-28.
 3. "Zubaida Bai - Global Philanthropy Forum". Global Philanthropy Forum (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2016-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-28.
 4. "Saving mothers' lives: 5 questions with Zubaida Bai". Engineering For Change (ഭാഷ: ഇംഗ്ലീഷ്). 2016-03-17. ശേഖരിച്ചത് 2016-05-28.
 5. "Chicago Ideas: Zubaida Bai". Chicago Ideas Week. ശേഖരിച്ചത് 2016-05-28.
 6. "Empowering Women Through a Simple Purse | USAID Impact". blog.usaid.gov. മൂലതാളിൽ നിന്നും 2016-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-28.
 7. {{Cite web|url=http://www.manoramaonline.com/%7Cwebsite=മലയാള[പ്രവർത്തിക്കാത്ത കണ്ണി] മനോരമ ദിനപത്രം 25.06.2016
 8. 8.0 8.1 Moses, Nelson Vinod (2014-08-09). "Zubaida Bai | A pack of good health". http://www.livemint.com/. ശേഖരിച്ചത് 2016-05-28. External link in |website= (help)
 9. 9.0 9.1 9.2 "Zubaida Bai | TED Fellow | TED.com". www.ted.com. ശേഖരിച്ചത് 2016-05-28.
 10. 10.0 10.1 "Women and children first: Fellows Friday with Zubaida Bai, who creates lifesaving kits for maternal health". TED Blog (ഭാഷ: ഇംഗ്ലീഷ്). 2013-08-16. ശേഖരിച്ചത് 2016-05-28.
 11. 11.0 11.1 "Zubaida Bai (India) with Ashoka USA Fellow Rebecca Onie | Ashoka - Innovators for the Public". www.ashoka.org. മൂലതാളിൽ നിന്നും 2015-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-28.
"https://ml.wikipedia.org/w/index.php?title=സുബൈദ_ഭായ്&oldid=3792679" എന്ന താളിൽനിന്ന് ശേഖരിച്ചത്