ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രധാന സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, യുഎസ്, ജപ്പാൻ എന്നിവയുടെ സൈനിക തന്ത്രങ്ങളെ ഏകോപിപ്പിക്കുന്ന വെർസൈൽസ് ആസ്ഥാനമായുള്ള ഒരു സമിതിയായിരുന്നു സുപ്രീം വാർ കൗൺസിൽ[1] . [2] റഷ്യൻ വിപ്ലവത്തിനുശേഷം 1917 ലാണ് ഇത് സ്ഥാപിതമായത്. [3] ആയുധനിയന്ത്രണങ്ങളുടെ പ്രാഥമിക ചർച്ചകൾക്കും സമാധാന ഉടമ്പടി വ്യവസ്ഥകൾക്കുമുള്ള ഒരു വേദിയായി കൗൺസിൽ പ്രവർത്തിച്ചു.

1921 ഓഗസ്റ്റിലെ സുപ്രീം വാർ കൗൺസിൽ യോഗം

രൂപീകരണം

തിരുത്തുക

സോം, ഫ്ലാൻ‌ഡേഴ്സ് എന്നിവിടങ്ങളിലെ സഖ്യകക്ഷികളുടെ പരാജയത്തോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജ്, ആശങ്കയോടെയാണ് സൈനിക നേതാക്കളുടെ തന്ത്രങ്ങളെ നിരീക്ഷിച്ചത്. തുടർന്ന് കപ്പൊറെറ്റോ യുദ്ധത്തിൽ ഇറ്റലിയുടെ പരാജയവും കൂടിയായപ്പോൾ ഈ ആശങ്ക വർദ്ധിച്ചു. 1917 നവംബർ 5-7 തീയതികളിൽ നടന്ന റാപല്ലോ സമ്മേളനത്തിൽ ഒരു സുപ്രീം യുദ്ധസമിതി രൂപീകരിക്കാൻ ഡേവിഡ് ലോയ്ഡ് ജോർജ് നിർദ്ദേശിച്ചു.


  1. Woodward, 1998, pp191-2
  2. Renshaw, Patrick (2014-07-10). The Longman Companion to America in the Era of the Two World Wars, 1910-1945. ISBN 9781317895497.
  3. Greenhalgh, Elizabeth (2005-12-08). Victory through Coalition: Britain and France during the First World War. ISBN 9781139448475.

ഉറവിടങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുപ്രീം_വാർ_കൗൺസിൽ&oldid=3800551" എന്ന താളിൽനിന്ന് ശേഖരിച്ചത്