മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് സുധാഗഡ്. ഭോരാപ്ഗഡ് എന്ന പേരിലും ഇതറിയപ്പെട്ടിരുന്നു.[1] പൂനെയിൽ നിന്ന് ഏകദേശം 53 കിലോമീറ്റർ (33 മൈൽ) പടിഞ്ഞാറ്, ലോണാവ്‌ലയിൽ നിന്ന് 26 കിലോമീറ്റർ (16 മൈൽ) തെക്ക്, റായ്ഗഡ് ജില്ലയിലെ പാലിയിൽ നിന്ന് 11 കിലോമീറ്റർ (6.8 മൈൽ) കിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 620 മീറ്റർ (2,030 അടി) ഉയരത്തിലാണ് ഈ കോട്ട. കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശം മുഴുവൻ സുധാഗഡ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്.[2]

സുധാഗഡ് കോട്ട
Part of ലോണാവ്‌ല മലനിരകൾ
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര
സുധാഗഡ് കോട്ട
സുധാഗഡ് കോട്ട is located in Maharashtra
സുധാഗഡ് കോട്ട
സുധാഗഡ് കോട്ട
Coordinates 18°32′19.8″N 73°19′13.3″E / 18.538833°N 73.320361°E / 18.538833; 73.320361
തരം Hill fort
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by  Ahmadnagar (1521–1594)
 Portuguese Empire (1594)
 Maratha (1739–1818)
 United Kingdom

 ഇന്ത്യ (1947–)

Open to
the public
അതെ
Condition നാശോന്മുഖം
Site history
In use Capital fort
Materials കരിങ്കല്ല്
Height 590 m (1935ft)

ചരിത്രം

തിരുത്തുക

1436-ൽ ബാഹ്മനി സുൽത്താൻ തന്റെ അധീനതയിലക്കിയ ഈ കോട്ട 1657-ൽ മറാഠകൾ പിടിച്ചെടുക്കുകയും അതിനെ "സുധാഗഡ്" എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. താരതമ്യേന വലിയ കോട്ടയായിരുന്ന സുധാഗഡ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമാക്കുവാൻ ഛത്രപതി ശിവാജിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ സ്ഥാനപരമായ മികവ് മൂലം അദ്ദേഹം റായ്ഗഡ് കോട്ട തിരഞ്ഞെടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. പേഷ്വാമാരുടെ ഭരണത്തിൽ, ഭോറിലെ ‘പന്ത്‌സചിവ‘ ഈ കോട്ടയുടെ സംരക്ഷകരായി. [3] 1950-ൽ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കിയതിനുശേഷം കോട്ട നാഥനില്ലാത്ത അവ്സ്ഥയിലായി. അതിനാൽ ബ്രിട്ടീഷുകാരുടെ ആക്രമണമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈ കോട്ട തകർന്ന നിലയിലാണ്.

പ്രത്യേകതകൾ

തിരുത്തുക

ആദ്യത്തെ കോട്ടയിൽ രണ്ട് ശിവക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ട്. എന്നാൽ ഇവിടെയുള്ള ഭോരായ്ദേവിയുടെ (കോട്ടയുടെ അധിദേവത) ക്ഷേത്രം ഇന്നും നന്നായി പരിപാലിക്കപ്പെടുന്നു. [3] മലമുകളിലെ വിശാലമായ പരപ്പിൽ രണ്ട് തടാകങ്ങൾ, ഒരു വീട്, ഒരു വലിയ കളപ്പുര, ചില ശവകുടീരങ്ങൾ, ഒരു ആരാധനാലയം (വൃന്ദാവനം) കൂടാതെ മറ്റ് നിരവധി അവശിഷ്ടങ്ങൾ എന്നിവ കാണപെടുന്നു. [4]

സുധാഗഡിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട് അവയിൽ ഏറ്റവും വലുത് മഹാദർവാജ എന്നാണ് അറിയപ്പെടുന്നത്. ഈ കോട്ടയുടെ മുകളിൽ നിന്ന് സരസ്ഗഡ്, കോറിഗഡ്, ഗംഗഡ്, തൈല-ബൈല തുടങ്ങിയ കോട്ടകൾ വ്യക്തമായി കാണാം.

  1. "History". Archived from the original on 2017-08-23.
  2. http://www.mahaecotourism.gov.in/ecotourism/en/sudhagad-wildlife-sanctuary
  3. 3.0 3.1 Gunaji, Milind (2005). Offbeat Tracks in Maharashtra. Popular Prakashan. pp. 40–41. ISBN 81-7154-669-2. Retrieved 2009-03-17.
  4. Kohli, M.S (2004). Mountains of India (Illustrated ed.). Indus Publishing. p. 254. ISBN 81-7387-135-3. Retrieved 2009-03-19.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുധാഗഡ്&oldid=4101867" എന്ന താളിൽനിന്ന് ശേഖരിച്ചത്