സുഝൗ
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു വലിയ നഗരമാണ് സുഝൗ അഥവാ സുഷൗ. കലയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ് രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ പട്ടണം. ചൈനയിൽ എറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നു കൂടിയാണ് 'ചൈനയിലെ വെനീസ്' എന്ന് അറിയപ്പെടുന്ന സുഝൗ.
സുഝൗ (苏州市) | |
---|---|
പ്രിഫെക്ചർ തല നഗരം | |
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal | |
ജിയാങ്സുവിലെ സ്ഥാനം | |
രാജ്യം | ചൈന |
പ്രവിശ്യ | ജിയാങ്സു |
കൗണ്ടികൾ | 11 |
Established | 514 BC |
• പാർട്ടി സെക്രട്ടറി | Zhou Naixiang |
• മേയർ | Qu Futian |
• പ്രിഫെക്ചർ തല നഗരം | 8,488.42 ച.കി.മീ.(3,277.40 ച മൈ) |
• ഭൂമി | 6,093.92 ച.കി.മീ.(2,352.88 ച മൈ) |
• ജലം | 2,394.50 ച.കി.മീ.(924.52 ച മൈ) |
• നഗരം | 2,743 ച.കി.മീ.(1,059 ച മൈ) |
(2013)[2] | |
• പ്രിഫെക്ചർ തല നഗരം | 10,578,700 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,200/ച മൈ) |
• നഗരപ്രദേശം | 5,468,300 |
• നഗര സാന്ദ്രത | 2,000/ച.കി.മീ.(5,200/ച മൈ) |
Demonym(s) | Suzhounese |
സമയമേഖല | UTC+8 (ബെയ്ജിങ് സമയം) |
പോസ്റ്റൽ കോഡ് | 215000 |
ഏരിയ കോഡ് | 512 |
Gross domestic product (2014[2]) |
CNY 1.406 trillion
CNY 132,908
|
Human Development Index (2013) | 0.873 - very high[3] |
പൂവ് | Osmanthus |
മരം | Cinnamomum camphora |
ഭാഷ | Wu Chinese: Suzhou dialect |
ലൈസൻസ് പ്ലേറ്റ് | 苏E |
വെബ്സൈറ്റ് | www |
സുഝൗ | |
ചരിത്രം
തിരുത്തുകബീ. സി. 514-ൽ വൂയിലെ രാജാവായ ഹെലൂ ഈ പ്രദേശത്തെ ഗുസു എന്ന ഗ്രാമത്തെ ഹെലൂ നഗരം എന്ന പേരിൽ തന്റെ തലസ്ഥാനമാക്കി. വുശിയാൻ, വുജുൻ, ക്വായ്ജി എന്നീ പേരുകളിലും ഗുസു അറിയപ്പെട്ടു. ക്രിസ്തുവർഷം 589-ലാണ് സുഝൗ എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. 1035-ൽ സുഝൗ കൺഫ്യൂഷ്യൻ ക്ഷേത്രം പണിതു. (1910-ൽ ഇത് സുഝൗ ഹൈ സ്കൂൾ ആയി.) 1130-ൽ വടക്കുനിന്നും വന്ന ജിൻ പട്ടാളവും 1275-ൽ മംഗോളുകളും സുഝൗ ആക്രമിച്ചു. 1367-ൽ മംഗോൾ ഭരണാധികാരികൾക്കെതിരെ ചൈനാക്കാർ യുദ്ധം തുടങ്ങി. ചൈനാക്കാരുടെ നേതാവായ ഝു യുവാൻഝാങ് സുഝൗ പട്ടണം പത്ത് മാസത്തെ ആക്രമണത്തിനുശേഷം പിടിച്ചെടുത്തു. യുദ്ധം ജയിച്ച ഝു - ഭാവിയിലെ ആദ്യ മിങ് ചക്രവർത്തി - നഗരത്തിലെ പ്രധാന കൊട്ടാരം പൊളിച്ചുകളയുകയും നഗരവാസികളുടെ മേൽ കഠിനമായ നികുതി ഏർപ്പെടുത്തുകയും ചെയ്തു. 1860-ലെ തായ്-പിങ് യുദ്ധത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. 1880-ൽ ജനസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോഴേക്കും ഏഴായിരം സിൽക്ക് മില്ലുകളും ഒരു കോട്ടൺ മില്ലും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും സാരമായ കേടുപാടുകൾ ഉണ്ടായി.
കാലാവസ്ഥ
തിരുത്തുകഉയർന്ന താപനില ആഗസ്റ്റിൽ 35-ഉം താഴ്ന്ന താപനില ജനുവരിയിൽ -10-ഉമാണ്. 93.2 സെന്റീമീറ്റർ മഴ ലഭിക്കുന്നു. ശീതകാലത്ത് സൈബീരിയയിൽനിന്നും വേനൽക്കാലത്ത് തെക്കൻ ചൈനയിൽനിന്നും കാറ്റടിക്കുന്നു.
കാഴ്ചകൾ
തിരുത്തുകസുഝൗവിലെ പൂന്തോട്ടങ്ങൾ യുണെസ്ക്കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കാങ്-ലാങ് പവിലിയൺ, ലയൺ ഗ്രോവ് ഗാർഡൻ, ഹമ്പിൾ അഡ്മിനിസ്റ്റ്രേറ്റേഴ്സ് ഗാർഡൻ, ലിംഗറിങ് ഗാർഡൻ എന്നിവ യഥാക്രമം സോങ്, യുവാൻ, മിങ്, കിങ് കാലഘട്ടങ്ങളുടെ ശൈലി പ്രതിഫലിക്കുന്നു. ഹാൻശാൻ ക്ഷേത്രം, സിയുവാൻ ക്ഷേത്രം,, ആയിരത്തി ഇരുന്നൂറ് വർഷം പഴക്കമുള്ള ശാന്താങ് സ്ട്രീറ്റ്, 806-ൽ പണിത ബവോദൈ പാലം, യുന്യുൻ പഗോഡ, ബെയ്സി പഗോഡ, ഇരട്ട പഗോഡകൾ, ടൈഗർ ഹിൽ എന്നിവയാണ് മറ്റ് പ്രധാന കാഴ്ചകൾ.
സാമ്പത്തികം
തിരുത്തുകഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക്സ്, ഐ. ടി., തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവും വിനോദസഞ്ചാരവുമാണ് പ്രധാന തൊഴിലുകൾ.
ഗതാഗതം
തിരുത്തുകശാങ്ഹായ് - നാഞ്ചിങ്ങ് തീവണ്ടി പാതയിലാണ് സുഝൗ സ്ഥിതി ചെയ്യുന്നത്. രണ്ട് വലിയ തീവണ്ടി നിലയങ്ങൾ നഗരത്തിലുണ്ട്. ബെയ്ജിങ് - ശാങ്ഹായ് അതിവേഗ പാതയും സുഝൗവിലൂടെ പോകുന്നു. ശാങ്ഹായ് - നാഞ്ചിങ്ങ് ഹൈവേയും യാങ്സേ ഹൈവേയും സുഝൗ - ഹാങ്ഴൗ ഹൈവേയും ഈ നഗരത്തിൽക്കൂടെ പോകുന്നു. ഒരു ഔട്ടർ റിങ് റോഡ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. സുഝൗ, വുശി എന്നീ നഗരങ്ങൾ സുനാൻ ശുവോഫാങ് അന്തർദ്ദേശീയ വിമാനത്താവളം പങ്കിടുന്നു. യാങ്സേ നദിയുടെ വലതുകരയിലുള്ള സുഝൗ തുറമുഖം 2012-ൽ 43 കോടി ടൺ ചരക്കാണ് കയറ്റിറക്ക് നടത്തിയത്. നദീതുറമുഖങ്ങളിൽ ഇത് ഒരു ലോക റെക്കോർഡാണ്. രണ്ട് പാതകളുള്ള മെട്രോയും ബസ്സുകളുമുണ്ട്. ഒൻപത് പാതകളാണ് മെട്രോയുടെ രൂപരേഖയിലുള്ളത്.
വിദ്യാഭ്യാസം
തിരുത്തുകപതിമൂന്ന് ഹൈ സ്കൂളുകൾ സുഝൗവിലുണ്ട്. സൂചൗ സർവ്വകലാശാല, സുഝൗ ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല, റെന്മിൻ സർവ്വകലാശാല, ചാങ്ശു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. സുഝൗ ഗ്രാജുവേറ്റ് ടൗൺ എന്ന വിദ്യാഭ്യാസ സമുച്ചയവുമുണ്ട്.
അവലമ്പം
തിരുത്തുക- ↑ "Table showing land area and population". Suzhou People's Government. 2003. Archived from the original on 2007-12-02. Retrieved 2007-09-07.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;sz2014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Calculated using data from Suzhou Statistics Bureau:
- 苏州市统计局. 2014年苏州市情市力 (PDF) (in Chinese). Archived from the original (PDF) on 2014-04-19. Retrieved 2014-04-19.
{{cite web}}
: CS1 maint: unrecognized language (link) - 第37期 我市社会发展综合水平继续攀升——2013年度社会发展水平评价简析 (in Chinese). 苏州市统计局. Archived from the original on 2014-09-03. Retrieved 2014-08-30.
{{cite web}}
: CS1 maint: unrecognized language (link) - 苏州市统计局. 2014年苏州平均预期寿命和职工平均工资 (in Chinese). 苏州市人民政府. Retrieved 2014-08-10.
{{cite web}}
: CS1 maint: unrecognized language (link)
- 苏州市统计局. 2014年苏州市情市力 (PDF) (in Chinese). Archived from the original (PDF) on 2014-04-19. Retrieved 2014-04-19.