സുചാരു ദേവി
ഇന്ത്യയിലെ മയുർഭഞ്ചിലെ മഹാറാണി ആയിരുന്നു ഹെർ ഹൈനസ് മഹാറാണി സുചാരു ദേവി (അല്ലെങ്കിൽ സുചാര ദേവി) (1874-1961). [1]
ആദ്യകാലജീവിതം
തിരുത്തുകബംഗാളി ഹിന്ദു കുടുംബത്തിലാണ് അവർ ജനിച്ചത്. കൊൽക്കത്തയിലെ ബ്രഹ്മ സമാജ് പരിഷ്കർത്താവ് മഹർഷി കേശുബ് ചന്ദ്രസെന്നിന്റെ മകളായിരുന്നു. 1904 ൽ മയൂർഭഞ്ച് സംസ്ഥാനത്തിലെ മഹാരാജാവായ ശ്രീ ശ്രീറാം ചന്ദ്ര ഭഞ്ച് ദിയോയെ (1871-1912) വിവാഹം കഴിച്ചു. മഹാരാജാവിന്റെ ആദ്യ ഭാര്യയുടെ മരണശേഷം ഇത് രണ്ടാം വിവാഹമായിരുന്നു. [2] മഹാരാജാവുമായുള്ള വിവാഹത്തിൽ നിന്ന് അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ടായി. റോയൽ എയർഫോഴ്‌സ് പൈലറ്റായിരുന്നു അവരുടെ ഏക മകൻ മഹാരാജ് കുമാർ ധ്രുബെന്ദ്ര ഭഞ്ച് ദിയോ (1908–1945). ഇദ്ദേഹം രണ്ടാം ലോക മഹായുദ്ധസമയത്ത് മരണമടഞ്ഞു. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം മയൂർഭഞ്ച് സംസ്ഥാനത്തിലെ ഭരണാധികാരികളുടെ രാജകീയ വസതിയായ മയൂർഭഞ്ച് കൊട്ടാരത്തിലാണ് സുചാരു ദേവി ചെലവഴിച്ചത്.
സുചാരു ദേവിയും സഹോദരിയുമായ കൊച്ച് ബീഹാറിലെ മഹാറാണിയായ സുനിതി ദേവിയും സുന്ദരമായ വസ്ത്രധാരണരീതിയിൽ ശ്രദ്ധേയരായി. [3]
ജോലി
തിരുത്തുകഅവളും സഹോദരി സുനിത ദേവിയും 1908 ൽ ഡാർജിലിംഗിൽ മഹാറാണി ഗേൾസ് ഹൈസ്കൂൾ സ്ഥാപിച്ചു. [4] മഹാറാണി സുചാരു ദേവി 1931 ൽ ബംഗാൾ വനിതാ വിദ്യാഭ്യാസ ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1932 ൽ സഹോദരി സുനിത ദേവിയുടെ പെട്ടെന്നുള്ള മരണശേഷം ഓൾ ബംഗാൾ വിമൻസ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. [5] കൊൽക്കത്തയിൽ സമകാലികരായ ചാരുലത മുഖർജി, സരോജ് നളിനി ദത്ത്, ടി ആർ നെല്ലി, സഹോദരി സുനിതി ദേവി, കൂച്ച് ബെഹാറിലെ മഹാറാണി എന്നിവരെപ്പോലെ വനിതാ അവകാശ പ്രവർത്തകയായി അവർ അറിയപ്പെട്ടു. [6]
1961 ൽ സുചാരു ദേവി മരിച്ചു. [6]
പരാമർശങ്ങൾ
തിരുത്തുക- ↑ Kaye, Joyoti Devi (1979). Sucharu Devi, Maharani of Mayurbhanj: a biography.
- ↑ "Mayurbhanj". Archived from the original on 2019-05-05. Retrieved 2020-03-03.
- ↑ The Many Worlds of Sarala Devi: A Diary : Translated from the Bengali Jeevaner Jharapata. The Many Worlds of Sarala Devi/The Tagores and Sartorial Styles By Sukhendu Ray, Malavika Karlekar, Bharati Ray. 2010. p. 76. ISBN 9788187358312.
- ↑ Ramusack, Barbara N. (2004). The Indian Princes and Their States, Volume 3 By Barbara N. Ramusack. p. 144. ISBN 9781139449083.
- ↑ Southard, Barbara (1995). The women's movement and colonial politics in Bengal: the quest for political rights, education, and social reform legislation, 1921–1936. p. 157.
- ↑ 6.0 6.1 Sengupta, Padmini Sathianadhan (1970). Pandita Ramabai Saraswati: her life and work. p. 65. ISBN 9780210226117.