കൊൽക്കത്തയിൽ നിന്നുള്ള ഒരു സാമൂഹികപ്രവർത്തകയും വനിതാവകാശപ്രവർത്തകയുമാണ് ചാരുലത മുഖർജി. ഇവർ ബ്രഹ്മസമാജത്തിലും ഓൾ ഇന്ത്യാ വിമെൻസ് കോൺഫെറൻസിലും (എ.ഐ.ഡബ്ല്യു.സി.) പ്രവർത്തിച്ചിട്ടുണ്ട്.[1][2][3] എ.ഐ.ഡബ്ല്യു.സി.യുടെ സജീവ അംഗമായിരുന്ന ഇവർ രാജകുമാരി അമൃതകൗർ, റാണി രജ്വാഡെ, മുത്തുലക്ഷ്മി റെഡ്ഡി, ഹൻസ മേത്ത എന്നിവരോടൊപ്പം പ്രവർത്തിച്ചിരുന്നു.[4][5] മകൾ രേണുകാ റോയ് ബംഗാളിലെ ദേവദാസി സമ്പ്രദായം, വേശ്യാവൃത്തി എന്നിവ അവസാനിപ്പിക്കുന്നതിനും അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും വേണ്ടി പോരാടി.[6]

ഡോ.പി.കെ. റോയിയും സരളാ റോയിയുമാണ് ചാരുലതയുടെ മാതാപിതാക്കൾ. സതീഷ് ചന്ദ്ര മുഖർജിയെ വിവാഹം കഴിച്ചു. എയർമാർഷൽ സുബ്രതോ മുഖർജി, പ്രശാന്തോ മുഖർജി, രേണുക റോയ് എന്നിവർ മക്കളാണ്.[1]

  1. 1.0 1.1 G.L. Mehta, a Many Splendoured Man By Aparna Basu. 2001. p. 87.
  2. The extended family: women and political participation in India and Pakistan. 1989. p. 72.
  3. Great Women of Modern India: Sarojini Naidu by Verinder Grover, Ranjana Arora. 1993. p. 334.
  4. Woman with a mission, Rajkumari Amrit Kaur: a centenary volume. All India Women's Conference,. 1989. p. 28.{{cite book}}: CS1 maint: extra punctuation (link)
  5. Gandhi, Women, and the National Movement, 1920-47 By Anup Taneja. 2005. p. 38.
  6. Women and Reservation in India By Jyotirmay Mandal. 2003. p. 214.
"https://ml.wikipedia.org/w/index.php?title=ചാരുലത_മുഖർജി&oldid=2336157" എന്ന താളിൽനിന്ന് ശേഖരിച്ചത്