തിപ്പലി

ചെടിയുടെ ഇനം
(സുഗന്ധമരിചം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുരുമുളകിന്റെ കുടുംബത്തിൽ പെട്ട (പിപ്പെറേസിയേയ്) എരുവുള്ള കുരുക്കൾ ഉണ്ടാാവുന്ന, ഔഷധഗുണമുള്ള ഒരു പടർപ്പൻ സസ്യമാണ് തിപ്പലി. പിപ്പലി എന്നും വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയ നാമം. പിപ്പെർ ലോങും (ലിൻ) Piper longum എന്നാണ്. ഇംഗ്ലീഷ്: ലോങ്ങ് പെപ്പർ (Long pepper)

Long pepper
തിപ്പലിയുടെ ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. longum
Binomial name
Piper longum


പേരിനു പിന്നിൽ

തിരുത്തുക

സംസ്കൃതരൂപമായ പിപ്പലിയിൽ നിന്നാണ് മലയാളത്തിലെ തിപ്പലി രൂപപ്പെട്ടത്.

 
തിപ്പലിയുടെ കുരുക്കൾ

[1].

ചരിത്രം

തിരുത്തുക

അഥർവ്വവേദത്തിൽ പിപ്പലിയെപ്പറ്റി പരാമർശം ഉണ്ട്. ഹിന്ദു പുരാണങ്ങളിൽ പാലഴിമഥനസമയത്ത് അമൃതിനൊപ്പം പൊന്തിവന്നവയിൽ പിപ്പലിയും ഉണ്ടായിരുന്നു. ജൈമിനീയ ബ്രാഹ്മണൻ വിശ്വാമിത്രമഹർഷി പിപ്പലി തിന്നാണ് ആരോഗ്യവും സമ്പത്തും സംരക്ഷിച്ചിരുന്നതെന്നു പറയുന്നു. കൗശികധർമ്മസുത്രത്തിൽ പിപ്പലിയും സർപ്പഗന്ധിയും കുട്ടികൾക്ക് കൊടുത്തിരുന്നതായി വിവരിക്കുന്നു. ഈ പരാാമർശങ്ങളിൽ നിന്നും പിപ്പലിയെക്കുറിച്ച് ഇന്ത്യക്കാർക്ക് 2000-3000 വർഷങ്ങൾക്കു മുൻപേ ജ്ഞാനമുണ്ടായിരുന്നു എന്നു തെളിയിക്കുന്നു.

ചരകനും ശുശ്രുതനും തിപ്പലിയെക്കുറിച്ച് ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ വാഗ്ഭടൻ ഒരു ഗണത്തിലും തിപ്പലിയെ പെടുത്തിക്കാണൂന്നില്ല, എങ്കിലും ചികിത്സയുൽ ധാരാളം ഉപയോഗിച്ചിരുന്നു. വാഗ്ഭടൻ പ്ലീഹരോഗങ്ങൾക്ക് തിപ്പലി വളരെ നല്ലതാണെന്നു പറയുന്നു. എന്നാൽ തിപ്പലി സ്ഥിരമായി കഴിക്കരുതെന്ന് ചരകൻ മുന്നറിയിപ്പ് നൽകുന്നു.

ഗീസിൽ പിപ്പലി എത്തിയത് 5-6 ആം നൂറ്റാണ്ടോടെയാണ്. ഹിപ്പോക്രാറ്റസ് ഒരു സുഗന്ധദ്രവ്യത്തിനേക്കാൾ ഔഷധമായാണ് തിപ്പലിയെ വിവരിക്കുന്നത്. [2] കുരുമുളകിന്റെ പുരാതന ചരിത്രം മിക്കവാറും തിപ്പലിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. പിപ്പലിയെ പലപ്പോഴും വിദേശികൾ കുരുമുളകായി തെറ്റിദ്ധരിച്ചിട്ടുണ്ട്. തിയീഫ്രാസ്റ്റ്സ് രണ്ടിനേയും തന്റെ ആദ്യ കൃതിയിലൂടെ വിവരിച്ചിരിക്കുന്നു. റൊമക്കാർക്കു പക്ഷേ രണ്ടിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്ലീനി ദ എൽഡർ ഉണങ്ങിയ തിപ്പലിയും കുരുമുളകും ഒരേ ചെടിയിൽ നിന്നുണ്ടാവുന്നവയാണെന്നു ധരിച്ചിരുന്നു.[3]

 
തിപ്പലി

കാണ്ഡം മുറിച്ച് നട്ട് വളർത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടർന്ന് വളരുന്ന ഒരു സസ്യമാണ്‌. പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തിൽ വളരുന്നുമില്ല.

ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്‌. 5-9 ക്ഷ് 3-5 സെ.മീ. വലിപ്പം ഉണ്ടാകും. കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ്‌ തിപ്പലിക്കുള്ളത്.

പുഷ്പങ്ങൾ

തിരുത്തുക

പുഷ്പങ്ങൾ ഏകലിംഗികളാണ്‌. ആൺ, പെൺ പുഷ്പങ്ങൾ വെവ്വേറെ സസ്യങ്ങളിൽ കാണപ്പെടുന്നു. ആൺ പൂങ്കുലയിൽ സഹപത്രങ്ങൾ വീതി കുറഞ്ഞതും, പെൺ പൂങ്കുലയിൽ സഹപത്രങ്ങൽ വൃത്താകാരവും ആയിരിക്കും. കൂടാതെ ബാഹ്യദളങ്ങളും ഉണ്ടാകില്ല. കേസരങ്ങൾ 2 മുതൽ 4 വരെ ഉണ്ടായിരിക്കും. വിത്തുകൾ 2.5 മില്ലീമീറ്റർ വ്യാസമുള്ളതും പുറം മാസളവുമായ കായ്കളിൽ കാണപ്പെടുന്നു. ഇവ കുരുമുളകിൽ നിന്നും വ്യത്യസ്തമായി 2 സെന്റീമീറ്റർ വരെ നീളമുള്ളതും മാസളമായതുമായ പഴങ്ങളുടെ ഉള്ളിൽ കാണപ്പെടുന്നു. വർഷകാലത്ത് പുഷ്പിക്കുകയും ശരത് കാലത്ത് കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു സസ്യമാണിത്.

കായ്കളിൽ പൈപ്‌യാർട്ടിൻ, പൈപ്പറിൻ എന്നീ ആൽക്കലോയിഡുകളും റേസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു. ഇതിന്റെ തൺറ്റിൽ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്റ്റൈറിനും സ്റ്റീറോയിഡും വേർതിരിക്കുന്നു.

ഇന്ത്യയിലെങ്ങോളം ചൂടുള്ള കാലവാസ്ഥകളിൽ കാണുന്നു. ഹിമാലയം മുതൽ അസ്സാം വരെയും കാശിയിലും മിഹിരമലകളിലും ഇത് വളരുന്നുണ്ട്. സഹ്യനിരകളോട് ചേർന്നു കൊങ്കൺ തീരം മുതൽ കേരളത്തിൽ വരെയും തിപ്പലി വളരുന്നു. ഇന്ന് ഔഷധാവശ്യത്തിനായി നിരവഷിയിടങ്ങളിൽ തിപ്പലി വളർത്തുന്നുണ്ട്.

കൃഷിരീതി

തിരുത്തുക

നല്ല നീർവാർച്ചയുള്ള ജൈവാംശമുള്ള മണ്ണാണ് തിപ്പലി കൃഷിചെയ്യാനുത്തമം. നനയ്ക്കാനുള്ള സൗകര്യവും വേണം.

മൂന്നോ നാലോ മുട്ടുകളുള്ള വള്ളികൾ വേരുപിടിപ്പിച്ച് തവാരണകളിൽ നടുന്ന രീതിയാണ് ഏറ്റവും ഫലപ്രദം. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ നിറച്ച പോളിത്തീൻ കൂടിൽ നാല് തലകൾ വരെ വേരുപിടിപ്പിച്ചെടുക്കാം. മൂന്ന് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമുള്ള തവാരണകളുണ്ടാക്കി ഓരോ ചെടിയും തമ്മിൽ 60 സെന്റിമീറ്റർ അകലത്തിൽ കുഴിയെടുത്ത് നടണം. ഓരോകുഴിയിലും നൂറ് ഗ്രാം കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്കാം. തവാരണയിൽ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. അധികം പൊക്കം വയ്ക്കാത്തതിനാൽ തിപ്പലിക്ക് താങ്ങ് കൊടുക്കേണ്ടതില്ല. മഴക്കാലത്തു വരുന്ന വാട്ടരോഗം തടയാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോകുഴമ്പ് തളിക്കുകയും മണ്ണിൽ ഒഴിച്ച് കൊടുക്കുകയും വേണം. ചൂടുകാലത്ത് ചെടിയുടെ അടിവശത്തും വേരിലും കാണുന്ന മീലിമൂട്ടയുടെ ആക്രമണം കുറയ്ക്കാൻ 0.5% വീര്യമുള്ള വേപ്പിൻ കഷായം തളിച്ചാൽ മതി.

തിപ്പലിയിൽ ആണ്- പെൺ ചെടികളുണ്ട്. പെൺചെടിയിലെ കായ്കൾ മാത്രമാണ് മൂപ്പെത്തിയാൽ പറിച്ചെടുക്കുക. ഇവ ആണ് ചെടിയിലുണ്ടാകുന്ന കായ്കളേക്കാൽ നീളം കുറഞ്ഞതും മുഴുത്തതുമായിരിക്കും. തിരികൾ ഉണ്ടായി രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക്കാം. കായ്കൾ മൂപ്പ് കുറഞ്ഞാലും കൂടിയാലും അത് ഔഷധഗുണത്തെ ബാധിയ്ക്കും. പാകമായ തിരികൾ പറിച്ചെടുത്ത് നല്ല വെയിലിൽ അഞ്ചോ ആറോ ദിവസം ഉണക്കണം.അഞ്ച് കൊല്ലം കൂടുമ്പോൾ പഴയ ചെടികൾ പിഴുതുമാറ്റി പുതിയവ നടണം. പിഴുതുമാറ്റുന്ന ചെടികൾ കഷ്ണങ്ങളാക്കി നന്നായി ഉണക്കിയെടുത്താൽ തിപ്പലി മൂലമായി. ആയുർവേദത്തിൽ ഇതിനും ഉപയോഗമുണ്ട്.

രാസഗുണങ്ങൾ

തിരുത്തുക

കടു രസവും, ലഘു, സ്നിഗ്ധ, തീക്ഷ്ണ ഗുണങ്ങളോടുകൂടിയതും ഉഷ്ണ, ശീത വീര്യത്തോടുകൂടിയതുമാണ്‌. കടു വിപാകവുമാണ്.

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഫലം

ഔഷധ ഉപയോഗം

തിരുത്തുക

കായ്, വേര് എന്നിവയാണ്‌ തിപ്പലിയിൽ ഔഷധയോഗ്യമായ ഭാഗങ്ങൾബ് [4].

ആയുർവേദത്തിൽ

തിരുത്തുക

പിപ്പല്യാദിഘൃതം, പിപ്പല്യാസവം, വ്യോസാദിവടി, യക്തൃപിലാരി ലേഹ്യം, യകതൃ പിപ്പലി യോഗം, കൗസാസ്ത്രപ്രഹര പിപ്പലി, പിപ്പല്യാദി ലേഹ്യം എന്നിവയാണ് ആയുർവേദത്തിലെ പ്രധാന ഔഷധപ്രയോഗങ്ങൾ.

ഗവേഷണങ്ങളിൽ

തിരുത്തുക

1967-68 ൽ തിപ്പലിയിൽ അടങ്ങിയ പെല്ലിട്ടോരിനെ സംബന്ധിച്ച ഗവേഷണങ്ങളിൽ തിപ്പലിക്ക് ക്ഷയരോഗത്തിനെതിരെയുള്ള സ്റ്റ്രെപ്റ്റോമൈസിന്റെ 20% ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. [5]

പൈപെർലോങുമീനിൽ നടത്തിയ ഗവേഷണങ്ങളിൽ പൈ.ലോങുമീനും ചെടി മുഴുവനുമായും ആന്റി സ്പാസ്മോഡീക് ശക്തിയുണ്ടെന്നു കണ്ടെത്തി. രക്താതിമർദ്ദം കുറക്കാനും പിപെർലോങുമിനു കഴിയുമെന്ന് ഗിനി പന്നികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.

സമൂലം അരച്ചതിൽ നിന്നു ആൽകഹോൾ എക്സ്റ്റ്രാക്റ്റിനു പ്രമേഹം കുറക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്, [6]

ചിത്രങ്ങൾ

തിരുത്തുക
  • ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  1. http://books.google.com/books?id=UmMnh1XKJjQC&pg=PA14&dq=pippali+dravidian&hl=en&ei=MgZ6TdzdA4bOswbyuqziBw&sa=X&oi=book_result&ct=result&resnum=6&ved=0CEEQ6AEwBQ#v=onepage&q=pippali%20dravidian&f=false
  2. Maguelonne Toussaint-Samat, Anthea Bell, tr. The History of Food, revised ed. 2009, p.
  3. Philippe and Mary Hyman, "Connaissez-vous le poivre long?" L'Histoire no. 24 (June 1980).
  4. Philippe and Mary Hyman, "Connaissez-vous le poivre long?" L'Histoire no. 24 (June 1980).
  5. Report of ICMR 1967-68
  6. Dhar et al 1968

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  • Caldecott, Todd (2006). Ayurveda: The Divine Science of Life. Elsevier/Mosby. ISBN 978-0-7234-3410-8. Contains a detailed monograph on Piper longum (Pippali) as well as a discussion of health benefits and usage in clinical practice. Available online at https://web.archive.org/web/20110616192938/http://www.toddcaldecott.com/index.php/herbs/learning-herbs/318-pippali

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found


"https://ml.wikipedia.org/w/index.php?title=തിപ്പലി&oldid=3831620" എന്ന താളിൽനിന്ന് ശേഖരിച്ചത്