അർജുൻ രാംപാൽ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും മോഡലുമാണ് അർജുൻ രാം‌പാൽ(ഹിന്ദി: अर्जुन रामपाल), (ജനനം: 26 നവംബർ 1972).

അർജുൻ രാം‌പാൽ
Arjun-Rampal-BH.jpg
തൊഴിൽമോഡൽ, അഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം2001 – ഇതുവരെ
ജീവിതപങ്കാളി(കൾ)മെഹർ ജെസിയ

പശ്ചാത്തലംതിരുത്തുക

മദ്ധ്യപ്രദേശിലെ ജബൽപൂർ ആണ് ജന്മസ്ഥലം. അർജുൻ രാം‌പാൽ ഗുജ്ജർ സമുദായത്തിൽപെട്ട ആളാ‍ണ്. അദ്ദേഹത്തിന്റെ ബന്ധുവായ കിം ശർമ്മയും ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടിയാണ്.

സ്വകാര്യ ജീവിതംതിരുത്തുക

മുൻ മിസ്സ്. ഇന്ത്യയും മോഡലുമായ മെഹർ ജെസിയയെ ആണ് അർജുൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് പെണ്മക്കളുണ്ട്.

മോഡൽ ജീവിതംതിരുത്തുക

രോഹിത് ബാൽ എന്ന വസ്ത്ര ആലേഖകനാണ് അർജുനെ മോഡലിംഗ് രംഗത്തേക്ക് കൊണ്ടു വന്നത്. ഡെൽഹിയിലെ ഹിന്ദു കോളെജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് അർജുൻ മോഡൽ രംഗത്തേക്ക് വന്നത്.

സിനിമ ജീവിതംതിരുത്തുക

തന്റെ ആദ്യ സിനിമ 2001 ൽ ഇറങ്ങിയ മോക്ഷ എന്ന ചിത്രമായിരുന്നു. അശോക് മേഹ്‌ത ആയിരുന്നു ഇത് സംവിധാനം ചെയ്തത്. 2002 ലെ ആംഖേൻ എന്ന ചിത്രം 2005 ലെ ഏക് അജ്നബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായി.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അർജുൻ_രാംപാൽ&oldid=2345610" എന്ന താളിൽനിന്ന് ശേഖരിച്ചത്