സീ ജുൻ
ചൈനയിൽ നിന്നുള്ള നിന്നുള്ള ഒരു വനിതാ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാണ് സീ ജുൻ (ജനനം: 1970 ഒക്ടോബർ 30).[1] സീ ജുൻ ന്റെ പേരിൽ നിലവിൽ രണ്ട് വനിതാ ലോക റിക്കാർഡുകളാണുള്ളത് (1991-1996 ഉം 1999-2001ഉം). എലിസബത്ത് ബിക്കോവയും സീ ജുൻ മാണ് നിലവിൽ രണ്ട് ലോക റിക്കാർഡുകളുള്ള വനിതാ ചെസ്സ് ചാമ്പ്യൻമാർ.
സീ ജുൻ | |
---|---|
രാജ്യം | China |
ജനനം | Baoding, Hebei, China | ഒക്ടോബർ 30, 1970
സ്ഥാനം | Grandmaster |
വനിതാലോകജേതാവ് | 1991–1996 1999–2001 |
ഫിഡെ റേറ്റിങ് | 2574 (ഡിസംബർ 2024) [inactive] |
ഉയർന്ന റേറ്റിങ് | 2574 (January 2008) |
സീ ജുൻ ന്റെ ജീവിതപങ്കാളി മുൻ പരിശീലകനായിരുന്ന വു ഷവോബിൻ ആണ്. [2][3]
ചെസ്സ് ജീവിതം
തിരുത്തുകസീ ജുൻ ആറുവയസ്സുമുതൽ സീ ജുൻ സിയാങി എന്നു വിളിക്കുന്ന ചൈനീസ് ചെസ്സ് കളിച്ചു തുടങ്ങിയിരുന്നു. തന്റെ 10ാം വയസ്സിൽ സീ ജുൻ ചൈനീസ് ചെസ്സിലൽ ബെയ്‌ജിങ്ങ് ലെ ചാമ്പ്യനായി. ചൈനീസ് അധികൃതരുടെ നിർദ്ദേശ പ്രകാരം അന്താരാഷ്ട്ര ചെസ്സ് കളിച്ചുതുടങ്ങി. ആ സമയങ്ങളിൽ കൃത്യമായ പരിശീലനവും അവസരങ്ങളുമൊന്നുമില്ലാതെ തന്നെ 1984 ൽ ചൈനയിൽ വെച്ചു നടന്ന പെൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ സീ ജുൻ ദേശീയ ചാമ്പ്യൻപട്ടം നേടി. 1988 ൽ അഡലെയ്‌ഡ് വെച്ച് നടന്ന ചെസ്സ് മത്സരത്തിൽ പങ്കെടുക്കുകയു അന്താരാഷ്ട്ര തലത്തിൽ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാവുകയും ചെയ്തു, 1989 ൽ പോളണ്ടിൽ വെച്ചു നടന്ന അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിൽ എത്തുകയും ചെയ്തു.[4]
1991 ൽ ജോർജിയയുടെ ചെസ്സ് താരവും 1978–1991 വനിതാ ചെസ്സ് ലോകചാമ്പ്യനുമായ മയ ചിബുർനാഡ്സേ യെ 8½–6½ പോയിൻറ് നിലയിൽ പരാജയപ്പെടുത്തി. 1993 ൽ നാന ഇയോസ്ലാനി എന്ന ജോർജിയൻ ചെസ്സ് ചാമ്പ്യനെ 8½–2½ പോയിൻറ് നിലയിൽ പരാജയപ്പെടുത്തി. 1996 ൽ ഹംഗേറിയൻ ചെസ്സ് ചാമ്പ്യനായ സൂസൻ പോൾഗാർ മായി 8½–4½ പോയിൻറ് നിലയിൽ പരാജിതയായി രണ്ടാം സ്ഥാനത്തെത്തി. പക്ഷേ 1999 ൽ റഷ്യക്കാരിയായ അല്ലിസ ഗല്ല്യമോവ യെ 8½–6½ ന് പരാജയപ്പെടുത്തി സ്ഥാനം തിരിച്ചുപിടിച്ചു വെങ്കിലും മത്സരവ്യവസ്ഥയിൽ വന്ന പാകപ്പിഴവുകൾ കാരണം സ്ഥാനം തിരിച്ചു കൊടുക്കേണ്ടി വന്നു.[5] 2000 ത്തിൽ ഫിഡെ മത്സരത്തിൽ സീ ജുൻ സ്വന്തം രാജ്യക്കാരിയായ ക്വിൻ കാനിയിങിനെ 2½–1½ ക്ക് തോൽപ്പിച്ചു.
അവലംബം
തിരുത്തുക- ↑ "中国国际象棋运动员等级分数据库". Chessinchina.net. Retrieved 2011-12-21.
- ↑ "Intchess Asia Pte Ltd". Intchessasia.com. Retrieved 2011-12-21.
- ↑ "Relatives and Spouses of Chess Masters". Archived from the original on 2009-10-25. Retrieved 2009-10-25.
- ↑ Adelaide 1988 - 5° Campeonato Mundial Juvenil Feminino BrasilBase
- ↑ "The Week in Chess 242". Chesscenter.com. Retrieved 2011-12-21.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Xie Jun (1998). Chess Champion from China: The Life and Games of Xie Jun. Gambit Publications, London. ISBN 1-901983-06-4. An annotated collection of many of Xie's games along with some biographical information.
- Forbes, Cathy (1994). Meet the Masters. Tournament Chess. ISBN 1-85932-041-4. A book containing interviews with many famous chess players.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official Blog
- Xie Jun chess games at 365Chess.com
- സീ ജുൻ player profile at ChessGames.comChessgames.com
- "I am not a professional" Archived 2003-04-15 at the Wayback Machine. – interview