ചെസ്സിലെ വനിതാവിഭാഗം ലോക ചെസ്സ് ചാമ്പ്യനും ഒളിമ്പ്യാഡ് ജേതാവുമായിരുന്നു ഹംഗറിയിൽ ജനിച്ച സൂസൻ പോൾഗാർ (സൂസ പോൾഗാർ-ഏപ്രിൽ 19, 1969).ചെസ്സ് പഠനസ്ഥാപനത്തിന്റെ ചുമതലക്കാരിയായും,പരിശീലകയായും സൂസൻ ചുമതല വഹിച്ചിട്ടുണ്ട്.[1] ചെസ്സ് കളിക്കാരികളായിരുന്ന ജൂഡിറ്റ്, സോഫിയ എന്നിവരുടെ ജ്യേഷ്ഠസഹോദരികൂടിയാണ് സൂസൻ .ഇവർ പോൾഗാർ സഹോദരിമാർ എന്നാണ് എന്നറിയപ്പെടുന്നു.

സൂസൻ പോൾഗാർ
Susan Polgar
മുഴുവൻ പേര്Zsuzsanna Polgár
രാജ്യംHungary
United States
ജനനം (1969-04-19) ഏപ്രിൽ 19, 1969  (55 വയസ്സ്)
Budapest, Hungary
സ്ഥാനംGrandmaster
വനിതാലോകജേതാവ്1996–99
ഫിഡെ റേറ്റിങ്2577 (സെപ്റ്റംബർ 2024) [inactive]
ഉയർന്ന റേറ്റിങ്2577 (January 2005)

മത്സരരംഗത്ത്

തിരുത്തുക

1982 ൽ പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് സൂസൻ 16 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കായുള്ള ചെസ്സ് മത്സരത്തിൽ ലോകജേതാവായത്.[2] പിന്നീട് 1984 ൽ ലോകത്തെ ഉന്നത നിരയിലുള്ള കളിക്കാരിലൊരാളായി സൂസൻ മാറി. പുരുഷന്മാർക്കൊപ്പവും ചെസ്സ് മത്സരത്തിൽ പങ്കെടുത്തിരുന്ന സൂസൻ 1991 ൽ 2500 എലോ പോയന്റുകൾ നേടി ഗ്രാൻഡ്മാസ്റ്ററായി ഉയരുകയുണ്ടായി.[3] [4] 1996 മുതൽ 1999 വരെ ലോക വനിതാ ചെസ്സ് ചാമ്പ്യനുമയിരുന്നു സൂസൻ പോൾഗാർ.

പുറംകണ്ണികൾ

തിരുത്തുക
  1. "Susan Polgar Institute for Chess Excellence | Webster University". Webster.edu. Retrieved 2014-07-30.
  2. The Grandmaster Experiment, Carlin Flora, Psychology Today Magazine, July/August 2005
  3. "People: Isaac Rosa, Jennifer Aniston, Susan Polgar". The New York Times. 4 August 2005. Retrieved 2 August 2011.
  4. "History". Women Blitz. Archived from the original on 2012-01-20. Retrieved 2 August 2011.
"https://ml.wikipedia.org/w/index.php?title=സൂസൻ_പോൾഗാർ&oldid=3648125" എന്ന താളിൽനിന്ന് ശേഖരിച്ചത്