സീ ഓഫ് പോപ്പീസ്
സീ ഓഫ് പോപ്പീസ് അമിതാവ് ഘോഷ് എഴുതിയ ഇംഗ്ലീഷു നോവലാണ്[1]. ഐബിസ് ത്രയത്തിലെ ആദ്യത്തെ നോവലാണിത്. റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ എന്നിവയാണ് ഐബിസ് ത്രയത്തിലെ മറ്റു രണ്ടു നോവലുകൾ.
കർത്താവ് | Amitav Ghosh |
---|---|
രാജ്യം | India |
ഭാഷ | English |
പരമ്പര | Ibis trilogy |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Viking Press (India) |
പ്രസിദ്ധീകരിച്ച തിയതി | 14 October 2008 |
മാധ്യമം | Print (hardback) |
ഏടുകൾ | 528 |
ISBN | 978-0-374-17422-4 |
OCLC | 216941700 |
823/.914 22 | |
LC Class | PR9499.3.G536 S43 2008 |
ശേഷമുള്ള പുസ്തകം | River of Smoke |
നോവലിനെപ്പറ്റി
തിരുത്തുകഇന്ത്യയിൽ ഗാസിപൂർ എന്ന ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഇന്നത്തെ ഉത്തർപ്രദേശ്, ബിഹാർ അതിർത്തിയിലെ ഈ കൊച്ചു ഗ്രാമം കറുപ്പു കൃഷിക്ക് പേരുകേട്ടതായിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണ്യവിളയായി മാറിയ ഈ മയക്കു മരുന്നിന്റെ ഉത്പാദനം പരമാവധി വർധിപ്പിക്കാനുള്ള പ്രയത്നത്തിലായിരുന്നു കമ്പനി.പക്ഷെ പൊടുന്നനെ കറുപ്പ് വിപണി ഇടിഞ്ഞു. ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചതായിരുന്നു കാരണം. കുടുംബവും സാമൂഹ്യവ്യവസ്ഥിതികളും ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ ദീതി എന്ന വിധവ രക്ഷപ്പെടാനുള്ള മാർഗ്ഗം കണ്ടെത്തി. അനേകം ദുരിതങ്ങളും അപകടങ്ങളും മറികടന്ന് മോറീഷ്യസിലെ കരിമ്പു തോട്ടങ്ങളിൽ അടിമപ്പണിക്കായി ഇന്ത്യയിൽ നിന്ന് തടിമിടുക്കുള്ള സ്ത്രീപുരുഷന്മാരെ കയറ്റി അയക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഐബിസ് എന്ന കപ്പലിൽ ദീതിയും കൂട്ടുകാരൻ കലുവയും കയറിപ്പറ്റുന്നു.
തുണ്ടുഭൂമികളിലുണ്ടായിരുന്ന അവകാശം എന്നെന്നേക്കുമായി തീറെഴുതിക്കൊടുത്ത ഗിർമിടിയ എന്ന അടിമപ്പണിക്കാരോടൊപ്പം ദീതിയും കലുവയും മോറീഷ്യസിലേക്ക് യാത്രതിരിക്കുന്നു. കപ്പലിൽ വേറേയും യാത്രക്കാർ ഉണ്ടായിരുന്നു. പരസ്പരം അത്യന്തം വ്യത്യസ്തർ. കമ്പനിയുമായുള്ള രേഖകളിൽ കള്ളൊപ്പിട്ടെന്ന കുറ്റത്തിന് ഏഴു വർഷത്തേക്ക് മൊറേഷ്യസിൽ കഴിയാൻ ശിക്ഷിക്കപ്പെട്ട ജമീന്ദാർ നീൽ രത്തൻ ഹൽദാർ, അച്ഛനെ തേടി കൽക്കത്തയിലെത്തിയ പാർസി- ചൈനീസ് സങ്കര വംശജനായ ആ-ഫത്, തനിക്കിഷ്ടമില്ലാത്ത വിവാഹത്തിന് നിന്നു കൊടുക്കാൻ തയ്യാറല്ലാത്ത ഫ്രഞ്ചു പൗര പോളെറ്റ് ലാംബേർട്ട്, കളിക്കൂട്ടുകാരൻ ജൊദു, കപ്പലിലെ ഫസ്റ്റ് മേറ്റ് ക്രൗൾ,കാപ്റ്റൻ ചില്ലിംഗ്വർത്, തന്റെ ജന്മരഹസ്യം മറച്ചുവെക്കാൻ പാടുപെടുന്ന നാവികൻ സക്കാറേ റീഡ്, കൃഷ്ണഭക്തനായ ബാബൂ നബോകിഷൻ, ദയാശൂന്യനായ മനുഷ്യക്കടത്തു ദല്ലാൾ ഭൈരോ സിംഗ്, ഭാഗ്യാന്വേഷകരായ സെരാങ് അലിയും കൂട്ടുകാരും, അങ്ങനെ പലരും. ഐബിസ് എന്ന കപ്പലിൽ, സംഭവബഹുലമായ പുതിയ ജീവിതത്തിൽ, സഹയാത്രികരായിത്തീരുന്നു. ക്രൗൾ, ഭൈരോസിംഗ് എന്നിവരിൽ നിന്ന് കടുത്ത അവമാനവും ക്രൂരമായ പെരുമാറ്റവും ഏറ്റു വാങ്ങേണ്ടി വന്ന കലുവാ, ആ-ഫത്,ജൊദു, നീൽ എന്നിവർ തക്കം പാർത്ത് പ്രതികാരം ചെയ്യുന്നു. സെരാങ് അലിയടേയും കൂട്ടുകാരുടേയും സഹായത്തോടെ ലൈഫ് ബോട്ടുകളിലേറി രക്ഷപ്പെടുന്നു. അധികം താമസിയാതെ ഐബിസ് കനത്ത പേമാരിയിലും കൊടുങ്കാറ്റിലും പെട്ടുലയുന്നു.
അവലംബം
തിരുത്തുക- ↑ Amitav Ghosh (2008). Sea of Poppies. Penguin-Viking. ISBN 9780670082032.